വെളുത്തുള്ളിയിട്ട വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്.
ഏറെ ഗുണങ്ങള്‍ നിറഞ്ഞ വെളുത്തുള്ളി നാം കറികളിലും മറ്റും ചേര്‍ത്ത് പതിവായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വെളുത്തുള്ളിയിട്ട് വെള്ളം കുടിക്കുന്നത് പലര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല, കാരണം രൂക്ഷമായ ഗന്ധം തന്നെ. എന്നാല്‍ വെളുത്തുള്ളിയിട്ട വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്.
രണ്ട് അല്ലി വെളുത്തുള്ളിയാണ് വെള്ളം തയാറാക്കാന്‍ ആവശ്യം. രാത്രി രണ്ട് അല്ലി വെളുത്തുള്ളി ചതച്ച് വെള്ളത്തിലിട്ട് വയ്ക്കുക. രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിക്കണം.
വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും വെളുത്തുള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വയറിലെ അണുബാധകള്‍ ചെറുക്കാനും വെളുത്തുള്ളിയിട്ട വെള്ളം കുടിക്കാം.
രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയാന്‍ ഇതു സഹായിക്കും.
വെളുത്തുള്ളിയില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി വെള്ളം കുടിക്കുന്നത് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനുമേറെ നല്ലതാണ്.
വെളുത്തുള്ളി വെള്ളം കുടിക്കുന്നത് രക്തയോട്ടം കൂട്ടാനും സഹായിക്കും.
ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലുള്ള ആന്റിബാക്റ്റീരിയല്‍ ഘടകങ്ങളാണ് ഇതിനു സഹായിക്കുന്നത്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment