മാവ് തളിരിട്ടു തുടങ്ങി, നല്ലൊരു മാമ്പഴക്കാലത്തിന് ഇപ്പോഴേ ശ്രദ്ധിക്കണം

മാവ് തളിരിടുന്ന ഈ സമയത്ത് തന്നെ വേണ്ട ശ്രദ്ധ നല്‍കിയാല്‍ മാത്രമേ പൂക്കളുണ്ടായി ഇവയെല്ലാം മാമ്പഴമായി മാറൂ.

By Harithakeralam
2024-10-08

വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്‍ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ടാകും. മാവ് തളിരിടുന്ന ഈ സമയത്ത് തന്നെ വേണ്ട ശ്രദ്ധ നല്‍കിയാല്‍ മാത്രമേ പൂക്കളുണ്ടായി ഇവയെല്ലാം മാമ്പഴമായി മാറൂ. ഇപ്പോഴത്തെ കാലാവസ്ഥയില്‍ വലിയ തോതില്‍ കീടങ്ങള്‍ മാവിനെയും തളിരിലകളെയും ആക്രമിക്കാനെത്തും.

1. തേയിലക്കൊതുകാണ് പ്രധാന ശത്രു. ഇതിനെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ മിശ്രിതം തളിച്ചാല്‍ മതി. 20 മി.ലി, വേപ്പെണ്ണ 5 ഗ്രാം  ബാര്‍സോപ്പും ഒരു ലിറ്റര്‍വെള്ളത്തില്‍ ചേര്‍ത്ത്  നല്ലപോലെ കലക്കിചേര്‍ത്ത ശേഷം വേണം തളിക്കാന്‍.  

2. കുമിളുകള്‍ മൂലമുണ്ടാകുന്ന ഇലപ്പൊട്ടുരോഗം, വാട്ടരോഗം, വൈറസ് രോഗം എന്നിവക്ക് സ്യൂഡോമോണസ് ഫല്‍റന്‍സ് എന്ന മിത്ര ബാക്ടീരയ ഇടവിട്ടു തളിക്കുന്നത് നല്ലതാണ്. 20 ഗ്രാം സ്യൂഡോമോണസ് പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഉപയോഗിക്കുക.

3. വീടുകളില്‍ നമുക്കുതന്നെ ഉണ്ടാക്കാവുന്ന ഫിഷ് അമിനോ ആസിഡ് ലായനി ചെടികളില്‍ തളിക്കുന്നത് പല കീടങ്ങളേയും നശിപ്പിക്കും.

4. എല്ലാറ്റിനും ഉപരി നമ്മുടെ പരിചരണവും ശ്രദ്ധയുമാണ് രോഗങ്ങളെ ഒഴിവാക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മരുന്ന്. ദിവസേന ചെടികളെ സൂഷ്മമായി നിരീക്ഷിക്കുകയും കീടങ്ങളുടെ മുട്ടയും പുഴുക്കളും നശിപ്പിക്കുകയും ചെയ്യാവുന്നതാണ്.

5. 10 കിലോ പച്ചച്ചാണകം, ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക്, ഒരു കിലോ എല്ലുപൊടി എന്നിവ ഇരട്ടി വെള്ളം ചേര്‍ത്ത് അടച്ചുവയ്ക്കുക. അഞ്ച് ദിവസം കഴിയുമ്പോള്‍ പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച ചട്ടികളിലും ചെടികള്‍ക്ക് ചുറ്റിലും ഒഴിച്ചുകൊടുക്കാം.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs