ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം അഗോളതലത്തില്‍ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് ഹൃദ്രോഗമാണ്.
മനുഷ്യ ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. അതിനാല്‍തന്നെ ഹൃദയാരോഗ്യം കാത്തുസൂക്ഷികയുക എന്നത് നാമോരോരുത്തരുടേയും കടമയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം അഗോളതലത്തില്‍ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് ഹൃദ്രോഗമാണ്. നേരത്തെ തിരിച്ചറിഞ്ഞാല്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സകളിന്ന് ലഭ്യമാണ്. പരമ്പരാഗതമായി ശസ്ത്രക്രിയകളിലൂടെ മാത്രം ചികില്‍സിച്ചിരുന്ന പല ഹൃദ്രോഗങ്ങള്‍ക്കുമിന്ന് നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ശസ്ത്രക്രിയ കൂടാതെ ഉള്ള ചികിത്സാരീതികള്‍ സാധ്യമാണ്. അവയില്‍ ചിലത് നമുക്ക് പരിചയപ്പെടാം.
1.CTO ANGIOPLASTY
കാലപ്പഴക്കമേറിയ 100% ബ്ലോക്ക്കളെയാണ് ക്രോണിക് ടോട്ടല്‍ ഒക്ക്‌ല്യൂഷന്‍ അഥവാ CTO എന്ന് പറയുന്നത്. മുന്‍പ് ഇത്തരം ബ്ലോക്കുകള്‍ക്ക് ബൈപാസ് സര്‍ജറി മാത്രമായിരുന്നു പ്രതിവിധി എങ്കില്‍ ഇന്ന് CTO Angioplasty വഴി ഈ ബ്ലോക്കുകള്‍ നീക്കാന്‍ സാധിക്കുന്നു.
2.ROTABLATION
ഹൃദയ ധമനികളില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്നതിന്റെ ഫലമായി രൂപപ്പെടുന്ന കടുപ്പമേറിയബ്ലോക്കുകളെ സാധാരണ angioplasty യിലൂടെ നീക്കം ചെയ്യുക എന്നത് അസാധ്യമാണ്. ഇങ്ങനെയുള്ള അവസ്ഥകളില്‍ rotablator എന്ന ഉപകരണം ഉപയോഗിച്ചു കാല്‍സ്യത്തെ ഡ്രില്‍ ചെയ്ത് പൊടിച്ചു കളഞ്ഞ ശേഷം angioplasty ലൂടെ ബ്ലോക്കുകള്‍ നീക്കം ചെയ്യുന്നു.
3.IVL
വളരെ സങ്കീര്‍ണത നിറഞ്ഞതും കാല്‍സ്യം അടങ്ങിയതുമായ ഉറച്ച ബ്ലോക്കുകള്‍ക്ക് angioplasty ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊരു സാംങ്കേതിക വിദ്യയാണ് IVL അഥവാ ഇന്‍ട്രാവാസ്‌ക്യൂലാര്‍ ലിതോട്രിപ്‌സി. ധമനികളുടെ ഭിത്തിക്കുള്ളിലെ കാല്‍സ്യത്തെ ഒരു തരംഗം സൃഷ്ടിച്ഛ് (SHOCK WAVES) പൊട്ടിച്ചു കളയുകയും അതിനുശേഷം ആഞ്ജിയോ പ്ലാസ്റ്റിയിലൂടെ ബ്ലോക്ക് നീക്കം ചെയ്യുവാന്‍ സഹായിക്കുകയും ചെയ്യുന്നു.
4. D MAPPING EP & RFA
ഹൃദയമിടിപ്പിലെ താളപ്പിഴവുകള്‍ കണ്ടെത്താനും രോഗനിര്‍ണയം നടത്താനുമുള്ള വിഭാഗമാണ് ഇലെക്ട്രോഫിസിയോളജി (EP). 3D mapping എന്ന സംവിധാനം ഉപയോഗിച്ചു ഹൃദയത്തേ 3ഡി യില്‍ ചിത്രീകരിക്കുകയും അതിലൂടെ ഹൃദയത്തിന്റെ ഏതു ഭാഗത്തു നിന്നാണ് താളപിഴവുകള്‍ ഉല്‍ഭവിക്കുന്നത് എന്ന് കണ്ടെത്തി അതിനെ റേഡിയോ frequency (RFA) ഉപയോഗിച്ച കരിയിച്ചുകളയുകയും ചെയുന്നു.
5. CRYO ABLATION
ഹൃദയമിടിപ്പിലെ താളപിഴവുകള്‍ക്കുള്ള ചികിത്സയില്‍ വന്നിട്ടുള്ള ഏറ്റവും നൂതനമായ ചികിത്സാരീതിയാണ് cryo ablation. പക്ഷാഘാതത്തിന് (embolic stroke) വരെ കാരണമായേക്കാവുന്ന Atrial fibrilation എന്ന മിടിപ്പിലെ താളപിഴവിന് മുന്‍കാലങ്ങളില്‍ മരുന്ന് മാത്രമായിരുന്നു ചികിത്സയെങ്കില്‍ ഇന്ന് cryo ablation എന്ന നൂതന ചികിത്സാ രീതിയിലൂടെ നമുക്ക് ഈ രോഗത്തിനെ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കും. മരുന്നിനെക്കാള്‍ ഫലപ്രദമാണ് ഈ ചികിത്സാരീതി എന്നത് സമീപകാല പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
6. LEADLESS PACEMAKER
ഹൃദയ മിടിപ്പ് കുറഞ്ഞവര്‍ക്കായുള്ള pacemaker ചികിത്സ നമുക്കെല്ലാം സുപരിചിതമാണ്. എന്നാല്‍ അതില്‍ തന്നെ യാതൊരുവിധമുറിവും കൂടാതെ തന്നെ ഹൃദയത്തില്‍ ഘടിപ്പിക്കാവുന്ന ലീഡ്ലെസ്സ് പേസ്മക്കര്‍ എന്ന പുതിയ സംവിധാനവും ഇന്ന് നിലവിലുണ്ട്. പരമ്പരാഗതമായി ഇടതു നെഞ്ചിന്റെ തൊലിയുടെ താഴെ ഒരു ചെറിയ സര്‍ജ്ജറി വഴി pocket ഉണ്ടാക്കി pacemaker അതിനുളില്‍ വെച്ചതിനുശേഷം ലീഡുകള്‍ വെയിന്‍ വഴി ഹൃദയത്തില്‍ ഘടിപ്പിക്കുകയാണ് ചെയുക. എന്നാല്‍ lead less pacemaker ല്‍ കാലിലെ വെയിന്‍ വഴി ഒരു capsule വലിപ്പത്തില്‍ ഉള്ള പേസ്മേക്കര്‍ ഹൃദയത്തില്‍ സ്ഥാപിക്കുക ആണ് ചെയുന്നത്. ഈ പ്രൊസീജ്യറിലൂടെ ശരീരത്തില്‍ മുറിവുകള്‍ ഒന്നുംതന്നെ ഇല്ലാതെ പേസ്മേക്കര്‍ ഘടിപ്പിക്കാന്‍ സാധിക്കുന്നു.
7. EVAR
മഹാധമനിയില്‍ (Aorta) ഉണ്ടാവുന്ന വീക്കം അല്ലെങ്കില്‍ വിളളലുകള്‍ക്കുള ചികിത്സ രീതി ആണ് EVAR (Endovascular Aortic Aneurism Repair). കാലുകളിലെ രക്തക്കുഴലുകള്‍ വഴി ഒരു covered stent മഹാദമാനിയിലെ വീക്കം ഉള്ള ഭാഗത് സ്ഥാപിക്കുകയും ചെയുന്നു.
8. TAVI
ഹൃദയത്തിലെ പ്രധാനപ്പെട്ട വാല്‍വുകളില്‍ ഒന്നായ aortic വാല്‍വിന് തകരാര്‍ സംഭവിച്ചാല്‍ മുന്‍പ് ശാസ്ത്രക്രിയ അല്ലാതെ വേറെ മാര്‍ഗങ്ങള്‍ ഉണ്ടയിരുന്നില്ല. എന്നാല്‍ ഇന്ന് നമുക്ക് TAVI എന്ന പ്രൊസീജറിലൂടെ സര്‍ജറി കൂടാതെ അയോട്ടിക് വാല്‍വ് മാറ്റിവെക്കാവുന്നതാണ്. ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തി വിടുന്ന ട്യൂബിലൂടെ (catheter) അയോട്ടിക് വാല്‍വ് മാറ്റുന്ന നൂതന സാങ്കേതിക വിദ്യ ആണ് TAVI.
9. Mitra clip
മൈട്രല്‍ വാല്‍വിനെ ബാധിക്കുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് വാല്‍വില്‍ ഉണ്ടാകുന്ന ലീക് അഥവാ മൈട്രല്‍ റീഗര്‍ജിറ്റേഷന്‍. മുന്‍കാലങ്ങളില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജ്ജറി ആയിരുന്നു ഈ രോഗത്തിന് ചികിത്സ. എന്നാല്‍ മൈട്രല്‍ ക്ലിപ്പ് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ സര്‍ജ്ജറി കൂടാതെ മൈട്രല്‍ വാല്‍വ് റിപ്പയര്‍ ചെയ്യുവാന്‍ സാധിക്കുന്നു.
10. ലേസര്‍ ആഞ്ചിയോപ്ലാസ്റ്റി
ഹൃദയധമനിയിലെ ബ്ലോക്കുകള്‍ക്കുള്ള അതിനൂതന ചികിത്സാരീതി ആണ് ലേസര്‍ ആഞ്ചിയോപ്ലാസ്റ്റി. ബ്ലോക്ക് ഉള്ള ഭാഗത്തു ലേസര്‍ കിരണങ്ങള്‍ കടത്തിവിട്ട് ബ്ലോക്കിനെ ബാഷ്പീകരിച്ചു കളയുന്ന ചികിത്സാരീതി ആണിത്. അമിതമായി രക്തം കട്ടപിടിച്ച ബ്ലോക്കുകള്‍, മുന്‍പ് ആഞ്ചിയോപ്ലാസ്റ്റി ചെയ്തിടത് വീണ്ടും ബ്ലോക്ക് വരുന്ന സാഹചര്യം, കാല്‍സ്യം അടിഞ്ഞ ബ്ലോക്കുകള്‍, ബൈപ്പാസ് സര്‍ജറി ചെയ്ത ഗ്രാഫ്റ്റുകളില്‍ വീണ്ടും ഉണ്ടാകുന്ന ബ്ലോക്കുകള്‍, കാലുകളിലെ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന ബ്ലോക്കുകള്‍ മുതലായ സാഹചര്യങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു ചികിത്സാരീതി ആണ് ലേസര്‍ ആഞ്ചിയോപ്ലാസ്റ്റി .
ഹൃദ്രോഗങ്ങള്‍ കൂടിവരുന്ന ഈ സാഹചര്യത്തില്‍ ശാസ്ത്രക്രിയകളെ പേടിസ്വപ്നമായി കാണുന്നവര്‍ക്ക് ആശ്വാസപ്രദമാണ് ഇത്തരം ചികിത്സാ രീതികള്‍.
(കോഴിക്കോട് മെട്രോ മെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിന്റെ ചെയര്‍മാനും കാര്‍ഡിയോളജി ചീഫുമാണ് ലേഖകന്‍)
സൗത്ത് ഇന്ത്യയില്‍ ആദ്യമായി അതി നൂതന ക്യാപ്‌സ്യൂള്‍ പേസ്‌മേക്കര്‍ (AVEIR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. കോഴിക്കോട് സ്വദേശിയായ 75 വയസുകാരനിലാണ്…
മറവി വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
വേനല്‍, മഴ, തണുപ്പ് എന്നീ കാലങ്ങളിലെല്ലാം പൊതുവായി നമുക്കുണ്ടാകുന്ന പ്രശ്‌നമാണ് തൊണ്ട വേദന. വലിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന രോഗമാണ് തൊണ്ട വേദന. മഞ്ഞു കാലം വരാനിരിക്കുന്നതിനാല്‍ ഇനി പ്രശ്‌നം രൂക്ഷമാകാനേ…
കൊച്ചി: അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ ഓര്‍ക്ക്‌ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ വിപണിയില്‍…
കൊച്ചി: ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ കൊച്ചിയിലെ ഗേറ്റ് വേ ഹോട്ടലില്‍ 'ആയുര്‍വേദത്തിന്റെ പാരമ്പര്യം: തിളക്കമുള്ള ചര്‍മ്മത്തിനും ആരോഗ്യകരമായ മുടിക്കും ബദാം' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.…
ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ക്കെങ്കിലും വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നാണ് പറയുന്നത്. ശരീരത്തിന്റെ സന്തുലിതമായ പ്രവര്‍ത്തനത്തിന് വൃക്കയുടെ ആരോഗ്യം പ്രധാനമാണ്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
പോഷകങ്ങളുടെ പവര്‍ ഹൗസ് എന്ന് ഭക്ഷ്യശാസ്ത്രം വിശേഷിപ്പിച്ച ഭക്ഷ്യോത്പന്നമാണ് മുട്ട. മുട്ടയുടെ പോഷകപ്പെരുമയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ മുട്ട ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും വിളിച്ചോതി…
പാലില്‍ അല്‍പ്പം മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പണ്ട് മുതലേ നമ്മുടെ ആരോഗ്യസംരക്ഷണത്തില്‍ മഞ്ഞള്‍ പാലിന് വലിയ സ്ഥാനമുണ്ട്. ആധുനിക വൈദ്യ ശാസ്ത്രവും ഇതു ശരിവയ്ക്കുന്നു.
© All rights reserved | Powered by Otwo Designs
Leave a comment