മൃഗസംരക്ഷണത്തിന് കൈത്താങ്ങായി കുടുംബശ്രീ വനിതകള്‍

ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് വരുമാനം ഉറപ്പാക്കാനും, ഒപ്പം, പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉല്‍പ്പാദനം കൂട്ടുന്നതിനും ലക്ഷ്യമിടുന്നു.

By Harithakeralam
2024-10-05

സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 439 പേര്‍ ''എ ഹെല്‍പ്പ്'' പരിശീലനം പൂര്‍ത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു. കുടുംബശ്രീ തെരഞ്ഞെടുത്തു നല്‍കുന്ന പശുസഖിമാര്‍ക്ക് പതിനാറു ദിവസത്തെ എ ഹെല്‍പ്പ് പരിശീലനം നല്‍കുന്നത് മൃഗസംരക്ഷണ വകുപ്പാണ്. പതിനേഴാം ദിവസം നാഷണല്‍ അക്കാഡമി ഓഫ് റഡ്‌സെറ്റിയാണ് ഇവര്‍ക്ക് അക്രഡിറ്റഡ് ഏജന്റ് ഫോര്‍ ഹെല്‍ത്ത് ആന്റ് എക്സ്റ്റന്‍ഷന്‍ ഇന്‍ ലൈവ്‌സ്റ്റോക്ക് പ്രൊഡക്ഷന്‍ അഥവാ എ ഹെല്‍പ്പായി അക്രഡിറ്റേഷന്‍ നല്‍കുന്നത്.

ദേശീയതലത്തില്‍ എ ഹെല്‍പ്പ് പരിശീലനത്തിന് ചുക്കാന്‍ പിടിക്കുന്നത് ദേശീയ ക്ഷീരവികസന ബോര്‍ഡാണ്. കേരളത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്ന്, തിരുവല്ല, തലയോലപ്പറമ്പ്, വാഗമണ്‍, ആലുവ, മലമ്പുഴ, മുണ്ടയാട്, സുല്‍ത്താന്‍ബെത്തേരി എന്നിവിടങ്ങളിലെ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററുകളിലാണ് പരിശീലനം നടത്തുന്നത്. ഗുജറാത്തിലെ ദേശീയ ക്ഷീരവികസന ബോര്‍ഡില്‍ പ്രത്യേക പരിശീലനം ലഭിച്ച മാസ്റ്റര്‍ ട്രെയിനര്‍മാരാണ് എ ഹെല്‍പ്പിനെ പരിശീലിപ്പിക്കുക.

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന എ ഹെല്‍പ്പ് പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് വരുമാനം ഉറപ്പാക്കാനും, ഒപ്പം, പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉല്‍പ്പാദനം കൂട്ടുന്നതിനും ലക്ഷ്യമിടുന്നു. മൃഗസംരക്ഷണമേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരുടെ അടുക്കല്‍ എത്തിക്കുകയും കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുതകുന്ന സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കയുമാണ് എ ഹെല്‍പ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും പാലുല്‍പ്പാദന വര്‍ദ്ധനവിനും സഹായിക്കുന്ന വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏജന്റുമാര്‍കൂടിയാണ് എ ഹെല്‍പ്പ്.

Leave a comment

തേന്‍ മെഴുക് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഔട്ട്‌ലെറ്റ്

കല്‍പ്പറ്റ: നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ്, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഔട്ട്…

By Harithakeralam
മൃഗസംരക്ഷണത്തിന് കൈത്താങ്ങായി കുടുംബശ്രീ വനിതകള്‍

സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 439 പേര്‍ ''എ ഹെല്‍പ്പ്'' പരിശീലനം പൂര്‍ത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു. കുടുംബശ്രീ തെരഞ്ഞെടുത്തു നല്‍കുന്ന പശുസഖിമാര്‍ക്ക്…

By Harithakeralam
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതി

തിരുവനന്തപുരം: ദേശീയ/അന്തര്‍ദേശിയ തലത്തില്‍ കാര്‍ഷിക വിപണന മേഖലയിലെ നവീന ആശയങ്ങളും സാങ്കേതിക വിദ്യയിലെ സാധ്യതകളും കേരളത്തിലെ സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ പ്രായോഗികമായ തരത്തില്‍ ഉപയോഗപ്പെടുത്താന്‍ സാദ്ധ്യതകള്‍…

By Harithakeralam
വന്‍ കര്‍ഷക പങ്കാളിത്തത്തോടെ അന്താരാഷ്ട്ര കാപ്പി ദിനാചരണം

സുല്‍ത്താന്‍ ബത്തേരി: അന്താരാഷ്ട്ര കോഫി ഓര്‍ഗനൈസേഷന്‍  നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രി…

By Harithakeralam
മെച്ചപ്പെട്ട ജീവിതവും ആരോഗ്യവും പ്രധാനം ചെയ്യുന്ന ഭക്ഷണരീതികള്‍ പ്രോത്സാഹിപ്പിക്കും

തിരുവനന്തപുരം:   മില്ലറ്റ് കഫേകളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ്  ഉള്ളൂരില്‍ നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്രതാരം മാലാ പാര്‍വതി വിശിഷ്ടാതിഥിയായി…

By Harithakeralam
വികസന പ്രവര്‍ത്തനത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ കൃഷി അനിവാര്യം: പി. പ്രസാദ്

തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ…

By Harithakeralam
ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം

കളമശ്ശേരി:  ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ…

By Harithakeralam
ഓണത്തിനൊരുമുറം പച്ചക്കറി: വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

തിരുവനന്തപുരം:  ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കൃഷി മന്ത്രി…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs