വിവിധജില്ലകളില്‍നിന്നുള്ള ഇരുപതോളം ചിത്രകാരര്‍ ഒരുക്കിയ ചരിത്രചിത്രങ്ങള്‍ 'കളേഴ്‌സ് ഓഫ് റെസിലിയന്‍സ്' എന്ന പേരില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടനസമ്മേളനനഗരിയില്‍ പ്രദര്‍ശിപ്പിക്കും.
നൂറുവര്‍ഷം മുമ്പ് മാഹി പുത്തലത്ത് ചാന്തന്‍തറയില്‍ ഗുരു വാഗ്ഭടാനന്ദന്‍ പ്രസംഗിക്കുന്നതു കേള്‍ക്കാന്‍ ഒഞ്ചിയം കാരക്കാട്ടു പ്രദേശത്തെ ഒരുകൂട്ടം യുവാക്കള്‍ പോയതുമുതലുള്ള നാടിന്റെ സുപ്രധാന ചരിത്രമുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളായി പുനര്‍ജ്ജനിച്ചു. വിവിധജില്ലകളില്‍നിന്നുള്ള ഇരുപതോളം ചിത്രകാരര്‍ ഒരുക്കിയ ചരിത്രചിത്രങ്ങള്‍ 'കളേഴ്‌സ് ഓഫ് റെസിലിയന്‍സ്' എന്ന പേരില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടനസമ്മേളനനഗരിയില്‍ പ്രദര്‍ശിപ്പിക്കും.
ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടന്ന മൂന്നു ദിവസത്തെ ചരിത്രചിത്രരചനാക്യാമ്പിലാണ് ചിത്രങ്ങള്‍ പിറവികൊണ്ടത്. ഗുരു വാഗ്ഭടാനന്ദന്റെ ജീവിതത്തിലെയും ഊരാളുങ്കല്‍ സൊസൈറ്റിയുടെ ചരിത്രത്തിലെയും സുപ്രധാനമുഹൂര്‍ത്തങ്ങളുടെ ആവിഷ്‌ക്കാരമായ ചരിത്രചിത്രങ്ങള്‍ ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി ചിത്രകാരരില്‍നിന്ന് ഏറ്റുവാങ്ങി. സൊസൈറ്റിയുടെ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ പ്രചാരണാര്‍ത്ഥം അനുബന്ധപരിപാടിയി സംഘടിപ്പിച്ച ചരിത്രചിത്രകലാക്യാമ്പ് ഫെബ്രുവരി 8-നു നിരൂപകനും അദ്ധ്യാപകനുമായ സജയ് കെ. വി. ഉദ്ഘാടനം ചെയ്തു. വാഗ്ഭടാനന്ദനില്‍നിന്നു പുരോഗമനചിന്തയും മനുഷ്യാദ്ധ്വാനത്തിന്റെ പ്രയോഗസാദ്ധ്യതകളും ഏറ്റെടുത്ത കാരക്കാട്ടെ യുവാക്കള്‍ തുടങ്ങിവച്ച ആത്മവിദ്യാസംഘവും ജനകീയവിദ്യാലയങ്ങളും ഐക്യനാണയസംഘവുമെല്ലാം ചരിത്രചിത്രങ്ങളായി. നാട്ടില്‍ ജാതിമതചിന്തകള്‍ക്ക് അതീതമായി നടന്ന പാലേരി കേളപ്പന്റെയും ഒണക്കന്‍ വൈദ്യരുടെ മകളുടെയും വിവാഹം, അവര്‍ണ്ണര്‍ക്ക് അനുവദനീയം അല്ലാതിരുന്ന ബ്ലൗസും മറക്കുടയും ധരിച്ചു സ്ത്രീകള്‍ ആദ്യമായി വിവാഹത്തില്‍ പങ്കെടുത്തതും ഓര്‍മ്മച്ചിത്രങ്ങളിലുണ്ട്.
അവര്‍ണ്ണര്‍ക്കു കുളി നിഷേധിച്ചപ്പോള്‍ സ്വന്തം കുളം കുഴിച്ചു കുളിസമരം നടത്തി പ്രതിഷേധിച്ചതും ക്ഷൗരം നിഷേധിച്ചപ്പോള്‍ ബംഗാളില്‍നിന്നു ക്ഷുരകരെ വരുത്തി കൗരം പരിശീലിച്ചതും ജാതിക്കോമരങ്ങള്‍ക്കെതിരെ ജാതിരാക്ഷസരൂപം ഉണ്ടാക്കി കാരക്കാട് കടലില്‍ തള്ളിയതും പ്രതിമോച്ചാടനസമരം നടത്തിയതും വിഗ്രഹാരാധനയ്ക്കും ജാതിവിവേചനങ്ങള്‍ക്കും എതിരെ നടത്തിയ സംവാദങ്ങളും ചിത്രകാരര്‍ക്കു വിഷയമായി.തൊഴിലിന്റെ മഹത്വം, തൊഴില്‍ മേഖലകള്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്നത്, വൈവിദ്ധ്യവത്ക്കരിക്കുന്നത് ഒക്കെ ഓര്‍മ്മിപ്പിക്കുന്ന ചിത്രപരമ്പര ഈ നാട്ടുകാര്‍ തൊഴിലാളികള്‍ ഉടമകളായ ആദ്യത്തെ ഐറ്റി പാര്‍ക്കായ യുഎല്‍ സൈബര്‍ പാര്‍ക്ക് നാടിനു സംഭാവന ചെയ്തതുവരെയുള്ള ഊരാളുങ്കലിന്റെ ത്യാഗോജ്ജ്വലമായ കാലപരിണാമം പുതുതലമുറയ്ക്കു പറഞ്ഞുകൊടുക്കുന്നു.
ചിത്രകാരരായ അമ്പിളി വിജയന്‍, അരുണ ആലഞ്ചേരി, ജലജ പി. എസ്., ശ്രീജ പള്ളം, രജിന രാധാകൃഷ്ണന്‍, ജോളി എം. സുധന്‍, സാറാ ഹുസൈന്‍, രഞ്ജിത് പട്ടാണിപ്പാറ, രാമചന്ദ്രന്‍ ആളൂര്‍, കെ. സി. രാജീവന്‍, സുഭാഷ് മാപ്പള്ളീ, ശ്രീജിത് വിലാതപുരം, ശ്രീധരന്‍ ടി. പി., രതീഷ് കക്കാട്ട്, രമേഷ് രഞ്ജനം, പ്രസാദ് കാനം, പ്രഭകുമാര്‍ ഒഞ്ചിയം, ബേബി രാജ്, അശോക് കുമാര്‍, സുബീഷ് കൃഷ്ണ, പ്രശാന്ത് ഒളവിലം, രാംദാസ് കക്കട്ടില്‍, അഭിലാഷ് തിരുവോത്ത് തുടങ്ങിയവരാണു ചരിത്രമുഹൂര്‍ത്തങ്ങള്‍ പുനരാവിഷ്‌ക്കരിച്ചത്.ഉദ്ഘാടനച്ചടങ്ങില്‍ ചിത്രകാരരായ അഭിലാഷ് തിരുവോത്ത്, എസ്. അശോക് കുമാര്‍, യുഎല്‍ റിസേര്‍ച്ച് ഡയറക്ടര്‍ ഡോ. സന്ദേശ് ഇ. പ., ഊരാളുങ്കല്‍ സൊസൈറ്റി അസിസ്റ്റന്റ് സെക്രട്ടറി കെ. പി. ഷാബു എന്നിവര്‍ സംബന്ധിച്ചു. ചിത്രങ്ങള്‍ ഏറ്റുവാങ്ങിയ ചടങ്ങില്‍ സര്‍ഗ്ഗാലയ സിഇഒ പി. പി. ഭാസ്‌ക്കരന്‍ അദ്ധ്യക്ഷനായി.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment