മാതളം സംസ്‌കരണം പരിശീലനം
മാതളം സംസ്‌കരണവും മൂല്യവദ്ധനവും എന്ന വിഷയത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രിണര്‍ഷിപ് ആന്‍ഡ് മാനേജ്മന്റ് തഞ്ചാവൂര്‍ ഡിസംബര്‍ 15 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ ഒരു വെബിനാര്‍ സംഘടിപ്പിക്കുന്നു. ഇതില്‍ മൈക്രോ ഫുഡ് സംസ്‌കരണ സംരംഭകര്‍, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍മാര്‍, ഫാര്‍മേര്‍ പ്രൊഡ്യൂസര്‍ കമ്പനി, സ്വയം സഹായ സംഘങ്ങള്‍, സഹകാരികള്‍, വിദ്യാര്‍ഥികള്‍ക്കും ഫാക്കല്‍റ്റികള്‍ക്കും പങ്കെടുക്കാവുന്നതാണ്. www.niftemþt.ac.in/ odopweb.php എന്ന വെബ്‌സൈറ്റില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വിദ്യാഭ്യാസ ധനസഹായം
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം ആലപ്പുഴ ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിവിധ ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കാണ് അര്‍ഹത. SSLC, PLUS TWO ബിരുദം പ്രൊഫഷണല്‍ ബിരുദം എന്നീ തലങ്ങളില്‍ പഠിക്കുന്നവര്‍ ആയിരിക്കണം. അപേക്ഷകര്‍ 2022-23 അക്കാദമിക്ക് വര്‍ഷം പഠനം പൂര്‍ത്തീകരിച്ചതും 2023-24വര്‍ഷം യോഗ്യത സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരുമായിരിക്കണം. പദ്ധതിയുടെ വിശദവിവരങ്ങളും അപേക്ഷയും www.kdfwf.orgg വെബ്‌സൈറ്റില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസനയുണിറ്റ് ഓഫീസുകളുമായി ബന്ധപ്പെടുക. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കുന്നതാണ്.
ക്ഷീരോത്പന്ന നിര്‍മ്മാണം
ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 12 മുതല്‍ 22 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളിലായി ' ക്ഷീരോത്പന്ന നിര്‍മ്മാണം' എന്ന വിഷയത്തില്‍ ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ക്ഷീര കര്‍ഷകര്‍ക്കും സംരഭകര്‍ക്കും ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്റ്റര്‍മാര്‍ മുഖാന്തിരമോ അതാത് ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ മുഖാന്തിരമോ പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കഴിഞ്ഞ 3 വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തില്‍ ഓഫ് ലൈന്‍ ആയി പങ്കെടുത്തിട്ടുള്ളവര്‍ക്ക് ഈ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. രജിസ്‌ട്രേഷന്‍ ഫീസ് 135/- രൂപ. താത്പര്യമുള്ള പരിശീലനാര്‍ത്ഥികള്‍ 2023 ഡിസംബര്‍ 11 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി 8089391209, 0476 - 2698550 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് പരിശീലനത്തിനെത്തുമ്പോള്‍ ഹാജരാക്കണം.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ്‍ അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment