കോവളം ഉദയ സമുദ്ര ഹോട്ടലില്‍ നടക്കുന്ന ദ്വിദിന ഉച്ചകോടിയില്‍ ദേശീയ-അന്തര്‍ ദേശീയ തലത്തിലുള്ള കാന്‍സര്‍ സര്‍ജറി വിദഗ്ദ്ധര്‍ പങ്കെടുക്കും.
തിരുവനന്തപുരം: സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എച്ച്പിബി ആന്‍ഡ് ജിഐ( ഹെപ്പറ്റോപാന്‍ക്രിയാറ്റിക് ബിലിയറി ആന്‍ഡ് ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍) ക്യാന്‍സര്‍ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 10,11 തീയതികളില്‍ കോവളത്ത് നടക്കുമെന്ന് ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറിയും സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ സ്ഥാപകനുമായ പ്രൊഫ. ഡോ. ബൈജു സേനാധിപന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവളം ഉദയ സമുദ്ര ഹോട്ടലില്‍ നടക്കുന്ന ദ്വിദിന ഉച്ചകോടിയില്‍ ദേശീയ-അന്തര്‍ ദേശീയ തലത്തിലുള്ള കാന്‍സര്‍ സര്‍ജറി വിദഗ്ദ്ധര്‍ പങ്കെടുക്കും.
യു.എസ്.എ, ബ്രസീല്‍, മലേഷ്യ, ജപ്പാന്‍, ഇറ്റലി, ലണ്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ എച്ച്പിബി ആന്‍ഡ് ജിഐ ക്യാന്‍സര്‍ സര്‍ജറി വിദഗ്ദ്ധന്മാരാണ് കോവളത്ത് നടക്കുന്ന സമ്മിറ്റില്‍ പങ്കെടുക്കുന്നത്. അമേരിക്കയിലെ മയോക്ലിനിക്ക് സര്‍ജന്‍ ഡോ. മൈക്കേല്‍ കെന്‍ഡ്രിക്, ജപ്പാനിലെ ടോക്യോ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ പ്രൊഫ. നാഗാകവ യൂചി, ഇറ്റലിയിലെ ഹുമാനിറ്റാസ് യൂണിവേഴ്‌സിറ്റി കണ്‍സള്‍ട്ടന്റ് സര്‍ജന്‍ പ്രൊഫ. ഗുയ്‌ഡോ ടോര്‍സിലി, യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യ മെഡിക്കല്‍ സെന്ററിലെ കോളോറെക്ടറല്‍ സര്‍ജന്‍ പ്രൊഫ. സിയോന്‍ പാന്‍ കിം തുടങ്ങിയവരാണ് ഇന്റര്‍നാഷണല്‍ ഫാക്കല്‍റ്റിയിലെ പ്രമുഖര്‍. കൂടാതെ ദേശിയതലത്തില്‍ ശ്രദ്ധേയരായ 70 ല്‍അധികം കാന്‍സര്‍ സര്‍ജന്മാരും ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കും.
ആഗോളതലത്തില്‍ അര്‍ബുദ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എച്ച്പിബി ആന്‍ഡ് ജിഐ ക്യാന്‍സര്‍ സര്‍ജന്മാരുടെ ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ടെന്നും വിവിധ വിഷയങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും കോവളം വേദിയാകുമെന്നും സമ്മിറ്റ് ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എച്ച് രമേശ് പറഞ്ഞു. അഞ്ഞൂറിലധികം സര്‍ജന്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പാനല്‍ ചര്‍ച്ച, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ജന്മാര്‍ക്കുമായുള്ള പഠന ക്ലാസ്, പ്രാക്ടിക്കല്‍ സെഷന്‍സ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാന്‍ക്രിയാസ്, കരള്‍, വന്‍കുടല്‍,മലാശയം തുടങ്ങിയ ശരീരഭാഗങ്ങളെ ബാധിക്കുന്ന കാന്‍സര്‍ ചികിത്സയ്ക്കുള്ള ഏറ്റവും ആധുനികവും രോഗികള്‍ക്ക് ഗുണകരവുമായ ശസ്ത്രക്രിയാമാര്‍ഗങ്ങള്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിചയപ്പെടുത്തുകയും പുതിയ സാഹചര്യങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയുമാണ് സമ്മിറ്റിന്റെ ലക്ഷ്യമെന്ന് പ്രൊഫ.ഡോ. ബൈജു സേനാധിപന്‍ പറഞ്ഞു. സമ്മിറ്റിന്റെ ഭാഗമായി ലാപ്പറോസ്‌കോപ്പി സര്‍ജറിയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്ന ഏകലവ്യ അവാര്‍ഡ് 2025ന്റെ പ്രഖ്യാപനവുമുണ്ടാകും.
പുരസ്‌കാര ജേതാവിന് സ്വര്‍ണ മെഡലും ജപ്പാനിലെ ടോക്യോ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഫെലോഷിപ്പും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പത്രസമ്മേളനത്തില്‍ അസോസിയേഷന്‍സ് ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ എക്‌സി. ഡയറക്ടര്‍ ഡോ. സുല്‍ഫികര്‍ എം.എസ് ,ഡോ. രമാദേവി, എസ് ഇ എഫ് മാനേജര്‍ വിശ്വനാഥന്‍, ഓവര്‍സീസ് കോര്‍ഡിനേറ്റര്‍ ഡോ. പീറ്റര്‍ കെബിന്റോ എന്നിവര്‍ പങ്കെടുത്തു.
മഞ്ഞപ്പിത്തത്തോടൊപ്പം കേരളത്തില്‍ കോളറ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പേര്‍ താമസിക്കുന്ന നമ്മുടെ നാട്ടില്‍ കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്നാണ് വന്‍ പ്രശ്‌നമായിരിക്കും സൃഷ്ടിക്കുക.…
കോഴിക്കോട്: കാന്‍സര്‍ ചികിത്സയില്‍ പ്രതീക്ഷയേറുന്ന നൂതന ചികിത്സാ രീതിയായ കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തില്‍ നടക്കുന്ന…
ചൂടുള്ള കാലാവസ്ഥ ഇനി ഒരു മാസം കൂടിയുണ്ടാകും നമ്മുടെ നാട്ടില്‍. ഈ സമയത്ത് ശരീരമൊന്നു തണുപ്പിക്കാന്‍ പഴങ്ങളും ജ്യൂസും ഐസ്‌ക്രീമുമൊക്കെ കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പ്രമേഹമുള്ളവര്‍ ഇക്കാര്യത്തില്‍ ചിലതു…
തിരുവനന്തപുരം: സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എച്ച്പിബി ആന്‍ഡ് ജിഐ( ഹെപ്പറ്റോപാന്‍ക്രിയാറ്റിക് ബിലിയറി ആന്‍ഡ് ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍) ക്യാന്‍സര്‍ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി…
കേരളത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ പ്രശ്‌നം. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് (മഞ്ഞപ്പി ത്തം ). ആഹാരവും കുടിവെള്ളവും…
കടുത്ത ചൂട് കാരണം എസിയുടെ ഉപയോഗം കേരളത്തില്‍ വ്യാപകമാണിപ്പോള്‍. പണ്ടൊക്കെ അതിസമ്പന്നരുടെ വീട്ടില്‍ മാത്രം ഉണ്ടായിരുന്ന എസി ആഡംബര വസ്തുവായിരുന്നു. എന്നാല്‍ ചൂട് കൂടിയതോടെ എസി അവശ്യവസ്തുവായിരിക്കുകയാണ്…
കൊച്ചി: കൊതുകുകള്‍ രാത്രിയിലെ ഉറക്കം കെടുത്തുന്നതായി ദക്ഷിണേന്ത്യയിലെ വിവിധ പ്രായങ്ങളിലുള്ളവരിലെ 53 ശതമാനത്തോളം പേര്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവര്‍ക്ക് രണ്ടു മണിക്കൂറോളവും കുട്ടികള്‍ക്ക്…
നല്ല ചൂടായതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കുന്നവരാണ് നമ്മള്‍. കുറഞ്ഞ് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വെള്ളം കുടിക്കേണ്ട രീതിയിലും ചില കാര്യങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment