ടെറസില്‍ കൃഷി ചെയ്യാന്‍ അനുകൂല സമയം: വിജയിപ്പിക്കാന്‍ 10 കാര്യങ്ങള്‍

നല്ല വെയില്‍ ലഭിക്കുന്നതിനാല്‍ ടെറസില്‍ പച്ചക്കറികള്‍ നല്ല വിളവ് തരും. ടെറസ് കൃഷിയാരംഭിക്കുന്നവര്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍.

By Harithakeralam
2024-10-09

തുലാം പത്ത് കഴിഞ്ഞാല്‍ പിന്നെ പ്ലാവിന്റെ പൊത്തിലും കിടക്കാമെന്നാണ് പഴമക്കാര്‍ പറയുക, കാരണം പിന്നെ മഴയുണ്ടാകില്ല. പക്ഷേ കാലാവസ്ഥയൊക്കെ ഏറെ മാറിക്കഴിഞ്ഞു, കന്നി മാസം അവസാനത്തിലേക്ക് കടന്നപ്പോഴേക്കും നല്ല വെയിലാണ് കേരളത്തില്‍. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂട് തന്നെയാണ് മുന്നില്‍.  ഈ കാലാവസ്ഥയില്‍ അടുക്കളത്തോട്ടമൊരുക്കാന്‍ യോജിച്ച ഇടമാണ് ടെറസ്. നല്ല വെയില്‍ ലഭിക്കുന്നതിനാല്‍ ടെറസില്‍ പച്ചക്കറികള്‍ നല്ല വിളവ് തരും. ടെറസ് കൃഷിയാരംഭിക്കുന്നവര്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍.

1. വെണ്ട, വഴുതന, പച്ചമുളക്, പയര്‍, തക്കാളി പോലുള്ളവയും പന്തല്‍ വിളകളായ പാവല്‍, പടവലവും ഈ സമയത്ത് ടെറസില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്. ഇവ വെയില്‍ ഏറെ ഇഷ്ടപ്പെടുന്നവയുമാണ്.  

2. ജൈവവളമായി ചാണകപ്പൊടി, ചാരം, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഈ വളങ്ങള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. നല്ല പോലെ നീര്‍വാര്‍ച്ച നല്‍കാന്‍ സഹായിക്കുന്നവയാണിവ.  

3. രാസവളങ്ങളും കീടനാശിനികളും ഒരു കാരണവശാലുമിപ്പോള്‍ മട്ടുപ്പാവില്‍ ഉപയോഗിക്കരുത്.  ചൂടില്‍ ചെടികള്‍ നശിക്കാനും ടെറസിന് കേടുപാടുകളുണ്ടാകാനും കാരണമാകും. കര്‍ഷകനും ചിലപ്പോള്‍ ശാരീരിക അസ്വസ്തകളുണ്ടാകാം.

4. നന നിര്‍ബന്ധമാണ്, പറ്റുമെങ്കില്‍ രണ്ടു നേരം. മട്ടുപ്പാവ് കൃഷിയില്‍ നന എളുപ്പമാക്കുന്ന നിരവധി സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ ലഭ്യമാണ്. മൊബൈല്‍ വഴി നന നിയന്ത്രിക്കാം, തുള്ളി നന പോലുള്ളവ ഒരുക്കാം. എന്നാല്‍ കുറച്ചു ദിവസം വീട്ടില്‍ നിന്നു മാറി നിന്നാലും പ്രശ്നമില്ല.

5. പന്തല്‍ വിളകള്‍ക്ക് നിര്‍ബന്ധമായും പടര്‍ന്നു കയറാനുള്ള സൗകര്യമൊരുക്കണം. എന്നാല്‍ മാത്രമേ അവയില്‍ നിന്നും വേണ്ടത്ര വിളവ് ലഭിക്കൂ.

6. ചൂട് പ്രശ്നമാകുന്നുണ്ടെങ്കില്‍ ഇടയ്ക്ക് ഷീറ്റ് കെട്ടി തണലൊരുക്കാം.

7. വളങ്ങള്‍ ദ്രാവക രൂപത്തില്‍ നല്‍കുകയാണ്  ഈ സമയത്ത് ഉചിതം.

8. ജൈവമാണെങ്കിലും കീടനാശിനികളുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുക. കൃത്യമായ ഇടവേളകളില്‍ ടെറസിലെത്തി പരിപാലനം നല്‍കുക. കീടനാശിനി ഉപയോഗിക്കാതെ നശിപ്പിക്കാന്‍ കഴിയുന്നവയെ അങ്ങനെ ചെയ്യുക.

9. മഴ പെയ്യുന്ന പോലെ സ്പ്രേയര്‍ ഉപയോഗിച്ചു നനയ്ക്കുക. ഇലകളില്‍ കൂടി വെള്ളം തട്ടുന്നത് ചെടികള്‍ക്ക് ഗുണം ചെയ്യും.  

10. കീടങ്ങളുടെ ആക്രമണം ഈ സമയത്ത് കൂടുതലായിരിക്കും. ഇതിനാല്‍ ചെടികള്‍ക്ക് കരുത്ത് പകരാന്‍ സ്യൂഡോമോണസ്, ബ്യൂവേറിയ, ഫിഷ് അമിനോ ആസിഡ് പോലുള്ളവ ഉപയോഗിക്കുക.

Leave a comment

ടെറസില്‍ ഗ്രോബാഗ് ഒരുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം.  സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…

By Harithakeralam
ഇലകള്‍ നശിച്ചു ചെടിയും നശിക്കുന്നുണ്ടോ...? പ്രതിവിധികള്‍ ഇവയാണ്

വേനല്‍മഴ നല്ല പോലെ ലഭിക്കുന്നതിനാല്‍ പച്ചക്കറിച്ചെടികള്‍ എല്ലാം തന്നെ നല്ല പോലെ വളര്‍ന്നിട്ടുണ്ടാകും.  നല്ല പച്ചപ്പുള്ള നിരവധി ഇലകള്‍ ഇവയിലുണ്ടാകും. എന്നാല്‍  നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…

By Harithakeralam
മൂടിക്കെട്ടിയ അന്തരീക്ഷം, ചൂടും പൊടിയും ; പച്ചക്കറികള്‍ക്ക് വേണം പ്രത്യേക ശ്രദ്ധ

ചിലപ്പോള്‍ മേഘാവൃതമായ അന്തരീക്ഷം, അല്ലെങ്കില്‍ നല്ല വെയില്‍, ഒപ്പം ചൂടും പൊടിയും... കേരളത്തിലെ കാലാവസ്ഥ കുറച്ചു ദിവസമായി ഇങ്ങനെയാണ്. പനിയും ചുമയും കൊണ്ടു വലഞ്ഞിരിക്കുകയാണ് മനുഷ്യര്‍. ഇതു പോലെ നമ്മുടെ…

By Harithakeralam
ഇലകള്‍ക്ക് മഞ്ഞളിപ്പ് ; വാടിത്തളര്‍ന്ന് ചെടികള്‍ : മംഗ്നീഷ്യം കുറവ് പരിഹരിക്കാം

പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…

By Harithakeralam
ചൂടുള്ള കാലാവസ്ഥയില്‍ പ്രയോഗിക്കാന്‍ ചില നാട്ടറിവുകള്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
കൈ നിറയെ വിളവ് ലഭിക്കാന്‍ കടപ്പിണ്ണാക്കും ശര്‍ക്കരയും

പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില്‍ വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്‍കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില്‍ ഈ മാര്‍ഗമൊന്നു പരീക്ഷിക്കാം.   കടലപ്പിണ്ണാക്കും…

By Harithakeralam
വഴുതന വര്‍ഗ വിളകളില്‍ ബാക്റ്റീരിയല്‍ വാട്ടം

തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…

By Harithakeralam
മഴയ്ക്ക് ശേഷം ശക്തമായ വെയില്‍: ചീര, വഴുതന, പച്ചമുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs