വെണ്ട, പയര്‍, തക്കാളി, വഴുതന തുടങ്ങിയ വിളകള്‍ ടെറസില്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമാണ്. കോവല്‍, പാവല്‍ തുടങ്ങിയ പന്തല്‍ വിളകളും എന്തിന് വലിയ ഡ്രമ്മുകളില്‍ മാവും പ്ലാവും വരെ ടെറസില്‍ വളര്‍ത്തുന്നവരുണ്ട്.
മഴയുടെ ശക്തി കുറഞ്ഞു കൊണ്ടിരിക്കുകയാണിപ്പോള്‍. കൃഷിയില്‍ പുതിയൊരു തുടക്കത്തിന് പറ്റിയ സമയമാണിപ്പോള്‍, പ്രത്യേകിച്ച് ടെറസ് കൃഷിയില്‍. ഇതിനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ ആരംഭിക്കണം. ഗ്രോബാഗ് കൃഷിയാണ് ടെറസില്‍ ഏറ്റവും അനുയോജ്യം. വെണ്ട, പയര്‍, തക്കാളി, വഴുതന തുടങ്ങിയ വിളകള്‍ ടെറസില്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമാണ്. കോവല്‍, പാവല്‍ തുടങ്ങിയ പന്തല്‍ വിളകളും എന്തിന് വലിയ ഡ്രമ്മുകളില്‍ മാവും പ്ലാവും വരെ ടെറസില്‍ വളര്‍ത്തുന്നവരുണ്ട്. ഇതിനെല്ലാം തുടക്കം മുതലേ കൃത്യമായ ആസൂത്രണം ഉണ്ടായിരിക്കണമെന്നു മാത്രം.
ടെറസ് കൃഷിയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നടീല്‍ മിശ്രിതം തയാറാക്കല്‍. മണ്ണില്‍ നിന്നും നേരിട്ട് മൂലകങ്ങള്‍ വലിച്ചെടുക്കാന്‍ ടെറസില്‍ മാര്‍ഗമില്ല, നമ്മള്‍ തയാറാക്കുന്ന നടീല്‍ മിശ്രിതത്തിലാണ് കാര്യമെല്ലാം. ഇതിനാല്‍ ശാസ്ത്രീയമായി വേണം നടീല്‍ മിശ്രിതം തയാറാക്കാന്‍. വളക്കൂറുള്ള ചുവന്ന മണ്ണ്, മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. മണലിന് പകരം ഉമികരിച്ചതായാല്‍ ഏറെ നന്ന്. മണ്ണിന്റെ പുളിരസം കളയാനായി 50 ഗ്രാം കുമ്മായംകൂടി ഓരോ ഗ്രോബോഗിലും ചേര്‍ക്കണം. ഈ രീതിയില്‍ തയ്യാറാക്കിയ മിശ്രിതം ഗ്രോബാഗിന്റെ മുക്കാല്‍ ഭാഗത്തോളം മാത്രമേ നിറയ്ക്കാവൂ. 40 സെന്റീമീറ്റര്‍ നീളവും 24 സെന്റീമീറ്റര്‍ വീതം വീതിയും ഉയരവുമുള്ള ഗ്രോബാഗാണ് പച്ചക്കറി കൃഷിക്ക് നല്ലത്. രോഗങ്ങളില്‍നിന്ന് പ്രതിരോധിക്കാനായി ഓരോ ബാഗിലും 25 ഗ്രാം ട്രൈക്കോഡെര്‍മ എന്ന മിത്രകുമിള്‍ ചേര്‍ക്കണം. ഇടയ്ക്ക് നനച്ച് കൊടുത്ത് ഇളക്കി തണലില്‍ രണ്ടാഴ്ച വെക്കണം.
വിത്ത് ആറ് മണിക്കൂര്‍ നേരം കുതിര്‍ത്തുവെച്ചതിന് ശേഷം നടണം. 25 ഗ്രാം സ്യൂഡോമോണസ് 75 മില്ലി വെള്ളത്തില്‍ കലക്കിയ ലായനിയാണ് വിത്ത് മുക്കാന്‍ തയ്യാറാക്കേണ്ടത്. വിത്തിന്റെ വലുപ്പമാണ് വിത്താഴം. ഗ്രോബാഗിലണെങ്കിലും പച്ചക്കറി വിത്തുകള്‍ ആഴത്തില്‍ നടരുത്. വിത്തിന് പകരം തൈയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ പ്രോട്രേയുടെ അടിവശം അമര്‍ത്തി തൈകള്‍ പുറത്തെടുത്ത് ഗ്രോബാഗില്‍ ചെറിയ കുഴികള്‍ ഉണ്ടാക്കിയേ നടാവൂ. ആദ്യത്തെ രണ്ടാഴ്ച തണലില്‍വെച്ച് രാവിലെയും വൈകുന്നേരവും നനയ്ക്കണം.
ടെറസും കൃഷിക്കായി സജ്ജമാക്കണം. ലീക്ക് പ്രൂഫ് കോമ്പൗണ്ട് ഒരു കോട്ട് അടിച്ചു ടെറസ് ഒരുക്കാം. ടെറസില്‍ രണ്ട് വരി ഇഷ്ടിക നിരത്തി അതിനു മുകളിലായി ഗ്രോബാഗ് വെക്കണം. രണ്ട് വരികള്‍ തമ്മിലും രണ്ട് ബാഗുകള്‍ തമ്മിലും രണ്ടടി അകലം നല്‍കുന്നതാണ് ഇടയകലത്തിലെ നയം. കരിയിലകൊണ്ട് ഗ്രോബാഗില്‍ പുത നല്‍കുന്നതും ചൂടിനെ പ്രതിരോധിക്കാന്‍ അത്യാവശ്യം. ഇഷ്ടികയോ കല്ലോ നിരത്തി അതിനു മുകളില്‍ ഗ്രോബാഗ് വയ്ക്കുന്നതാവും നല്ലത്.
മിക്ക പച്ചക്കറി വിളകളും മൂന്നും നാലും മാസം വിളദൈര്‍ഘ്യമുള്ളവയാണ് വളര്‍ച്ചയിലും വിളവിലും വിഘ്നമില്ലാതിരിക്കാന്‍ പത്തുദിവസത്തിലൊരിക്കല്‍ ജൈവവളക്കൂട്ടുകള്‍ നല്‍കണം. ഒരേ വളം തന്നെ ചേര്‍ക്കാതെ പലതരം വളം ചേര്‍ക്കാം. ജീവാണുവളങ്ങളായ പി.ജി.പി.ആര്‍. മിക്സ്-1, വാം, അസോള തുടങ്ങിയവ മാറിമാറി ചേര്‍ക്കുന്നത് വിളയുടെ വളര്‍ച്ചയും ആരോഗ്യവും മുമ്പോട്ട് നയിക്കും. കാന്താരി മുളക്-ഗോമൂത്ര മിശ്രിതം നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ തളിക്കുന്നത് പച്ചക്കറികൃഷിയിലെ വില്ലന്മാരായ കീടങ്ങളെ അകറ്റാന്‍ സഹായിക്കും. രോഗങ്ങളെ പ്രതിരോധിക്കാന്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയാണ് ഉത്തമം. മിത്രകീടങ്ങളെ ആകര്‍ഷിക്കാനും സ്ഥിരമായി പച്ചക്കറിത്തോട്ടത്തില്‍ നിലനിര്‍ത്താനും വിവിധ സ്വഭാവസവിശേഷതകളുള്ള ചെണ്ടുമല്ലി, മുള്ളങ്കി, പുതിന, തുളസി തുടങ്ങിയ ചെടികളെ കൂടി ഗ്രോബാഗ് കൃഷിയില്‍ കൂടെ കൂട്ടാം.
ഗ്രീന്‍ നെറ്റ് കെട്ടുന്നത് ഏറെ നല്ലതാണ്. ശക്തമായ മഴയിലും ചൂടിലും നിന്നു പച്ചക്കറിച്ചെടികള്‍ക്ക് സംരക്ഷണം ലഭിക്കാന്‍ ഈ ഗ്രീന്‍ നെറ്റുകള്‍ സഹായിക്കും. തിരി നന ടെറസില്‍ ഏറെ പ്രായോഗികമാണ്. ദിവസവും നനയ്ക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഇതു പ്രാവര്‍ത്തികമാക്കാം. വീടിന് സമീപത്തുള്ള മറ്റു മരങ്ങള്‍ ടെറസിലേക്ക് ചാഞ്ഞു നില്‍ക്കാന്‍ സമ്മതിക്കരുത്.
വേനല്‍ മഴ പരക്കെ ലഭിച്ചു കഴിഞ്ഞു, എന്നാല്‍ ചൂടിനൊട്ടും കുറവില്ലതാനും. പല സ്ഥലത്തും അന്തരീക്ഷം മേഘാവൃതമാണ് പലപ്പോഴും. കീടങ്ങളുടെ ശല്യം വലിയ രീതിയിലാണെന്നു കര്‍ഷകര്‍ പറയുന്നു. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ്…
നല്ല പരിചരണം നല്‍കിയ പച്ചക്കറികള്‍ പെട്ടെന്നായിരിക്കും ആരോഗ്യമില്ലാതെ തളര്‍ന്നു വാടിപ്പോകുന്നത്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണിതിനു കാരണം. ഇവ ഇലകളും തണ്ടും കായ്കളുമെല്ലാം തിന്നു നശിപ്പിക്കും. ഈ കാലാവസ്ഥയില്‍…
ആവശ്യമില്ലാതെ പലയിടത്തും കയറിപ്പറ്റി അഭിപ്രായം പറയുന്നവരെ നാം പരിഹാസത്തോടെ വിളിക്കുന്ന പേരാണ് ഇത്തിള്‍ക്കണികള്‍. എന്നാല്‍ ശരിക്കും ഇത്തരം ഇത്തിള്‍ക്കണികളുണ്ട്, പക്ഷേ ഇവ മരങ്ങളെയാണ് ആക്രമിക്കുന്നത്. ഫല…
ഇടയ്‌ക്കൊന്നു മഴ പെയ്‌തെങ്കിലും കനത്ത ചൂട് തുടരുകയാണ് കേരളത്തില്‍. ഈ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് ഇന്നു വ്യക്തമാക്കുന്നത്. ചീര, പച്ചക്കറി, വാഴ തുടങ്ങിയവയെ ഈ കാലാവസ്ഥയില്‍…
വേനല്‍ എത്ര ശക്തമാണെങ്കിലും നല്ല പോലെ വിളവ് തരുന്ന പച്ചക്കറിയാണ് കുറ്റിപ്പയര്‍. സാധാരണ പയര്‍ ഇനങ്ങളെപ്പോലെ വള്ളിയായി പടരാത്തതിനാല്‍ ഈയിനത്തിന് പരിചരണം കുറച്ചു മതി. എന്നാല്‍ കുറ്റിപ്പയര്‍ നല്ല പോലെ കായ്ക്കുന്നില്ലെന്ന…
മികച്ച പരിചരണം നല്‍കിയാല്‍ ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് കോവല്‍. ഏറെ ഗുണങ്ങളുള്ള കോവല്‍ ആഹാരത്തില്‍ ഇടയ്ക്കിടെ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും…
വേനല്‍ കടുത്തിട്ടും ഉറുമ്പ് ശല്യത്തിന് അറുതിയില്ലെന്ന് പരാതി ഉള്ളവരാണോ...? വീട്ടിലും കൃഷിയിടത്തുമെല്ലാം ഉറുമ്പുകള്‍ കൂട്ടത്തോടെയെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പച്ചക്കറി വിളകള്‍ നശിപ്പിക്കുന്നതില്‍…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
©2025 All rights reserved | Powered by Otwo Designs
Leave a comment