മട്ടുപ്പാവ് കൃഷി വെയിലില്‍ വാടാതിരിക്കാന്‍

വെയില്‍ ഗുണത്തോടൊപ്പം ദോഷം കൂടിയാണ്, നല്ല ശ്രദ്ധ ഈ സമയത്ത് കൃഷിയില്‍ നല്‍കണം.

By Harithakeralam
2024-02-17

വേനല്‍ക്കാലത്ത് അടുക്കളത്തോട്ടമൊരുക്കാന്‍ യോജിച്ച ഇടമാണ് ടെറസ്. നല്ല വെയില്‍ ലഭിക്കുന്നതിനാല്‍ ടെറസില്‍ പച്ചക്കറികള്‍ നല്ല വിളവ് തരും. വെയില്‍ ഗുണത്തോടൊപ്പം ദോഷം കൂടിയാണ്, നല്ല ശ്രദ്ധ ഈ സമയത്ത് കൃഷിയില്‍ നല്‍കണം.  

1. വെണ്ട, വഴുതന, പച്ചമുളക്, പയര്‍, തക്കാളി പോലുള്ളവയും പന്തല്‍ വിളകളായ പാവല്‍, പടവലവും ഈ സമയത്ത് ടെറസില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്. ഇവ വെയില്‍ ഏറെ ഇഷ്ടപ്പെടുന്നവയുമാണ്.  

2. ജൈവവളമായി ചാണകപ്പൊടി, ചാരം, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഈ വളങ്ങള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. നല്ല പോലെ നീര്‍വാര്‍ച്ച നല്‍കാന്‍ സഹായിക്കുന്നവയാണിവ. പച്ചച്ചാണകം ഈ കാലാവസ്ഥയില്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.

3. രാസവളങ്ങളും കീടനാശിനികളും ഒരു കാരണവശാലുമിപ്പോള്‍ മട്ടുപ്പാവില്‍ ഉപയോഗിക്കരുത്. ഇവ കനത്ത ചൂടില്‍ ചെടികള്‍ നശിക്കാനും ടെറസിന് കേടുപാടുകളുണ്ടാകാനും കാരണമാകും. കര്‍ഷകനും ചിലപ്പോള്‍ ശാരീരിക അസ്വസ്തകളുണ്ടാകാം.  

4. നന നിര്‍ബന്ധമാണ്, പറ്റുമെങ്കില്‍ രണ്ടു നേരം. മട്ടുപ്പാവ് കൃഷിയില്‍ നന എളുപ്പമാക്കുന്ന നിരവധി സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ ലഭ്യമാണ്. മൊബൈല്‍ വഴി നന നിയന്ത്രിക്കാം, തുള്ളി നന പോലുള്ളവ ഒരുക്കാം. എന്നാല്‍ കുറച്ചു ദിവസം വീട്ടില്‍ നിന്നു മാറി നിന്നാലും പ്രശ്‌നമില്ല.

5. പന്തല്‍ വിളകള്‍ക്ക് നിര്‍ബന്ധമായും പടര്‍ന്നു കയറാനുള്ള സൗകര്യമൊരുക്കണം. എന്നാല്‍ മാത്രമേ അവയില്‍ നിന്നും വേണ്ടത്ര വിളവ് ലഭിക്കൂ.

6. ചൂട് പ്രശ്‌നമാകുന്നുണ്ടെങ്കില്‍ ഇടയ്ക്ക് ഷീറ്റ് കെട്ടി തണലൊരുക്കാം. 

7. വളങ്ങള്‍ ദ്രാവക രൂപത്തില്‍ നല്‍കുകയാണ്  ഈ സമയത്ത് ഉചിതം.

8. ജൈവമാണെങ്കിലും കീടനാശിനികളുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുക. കൃത്യമായ ഇടവേളകളില്‍ ടെറസിലെത്തി പരിപാലനം നല്‍കുക. കീടനാശിനി ഉപയോഗിക്കാതെ നശിപ്പിക്കാന്‍ കഴിയുന്നവയെ അങ്ങനെ ചെയ്യുക.

9. മഴ പെയ്യുന്ന പോലെ സ്‌പ്രേയര്‍ ഉപയോഗിച്ചു നനയ്ക്കുക. ഇലകളില്‍ കൂടി വെള്ളം തട്ടുന്നത് ചെടികള്‍ക്ക് ഗുണം ചെയ്യും.  

10. കീടങ്ങളുടെ ആക്രമണം ഈ സമയത്ത് കൂടുതലായിരിക്കും. ഇതിനാല്‍ ചെടികള്‍ക്ക് കരുത്ത് പകരാന്‍ സ്യൂഡോമോണസ്, ബ്യൂവേറിയ, ഫിഷ് അമിനോ ആസിഡ് പോലുള്ളവ ഉപയോഗിക്കുക.  

Leave a comment

ഗ്രോബാഗില്‍ വളര്‍ത്താം വെള്ള വഴുതന

വൈവിധ്യങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് വഴുതന. വിവിധ ആകൃതിയിലും  നിറത്തിലും  രുചിയിലുമെല്ലാമുള്ള വഴുതന ഇനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഗുണങ്ങള്‍ നിറഞ്ഞ ഈ പച്ചക്കറി അടുക്കളത്തോട്ടത്തില്‍ വളര്‍ത്തേണ്ടത്…

By Harithakeralam
വെണ്ടകളില്‍ കേമന്‍ ആനക്കൊമ്പന്‍

മഴക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. വിവിധയിനം വെണ്ടകള്‍ നാം കൃഷി ചെയ്യാറുണ്ട്. നാടന്‍ ഇനങ്ങള്‍ മുതല്‍ അത്യുദ്പാദന ശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങളുടെ വിത്ത് ഇന്നു വിപണിയില്‍ ലഭ്യമാണ്. നാടന്‍…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടമായ പയര്‍ ദിവസവും

അടുക്കളത്തോട്ടത്തിലെ സൂപ്പര്‍ സ്റ്റാറാണ് പയര്‍. അച്ചിങ്ങ എന്ന പേരിലും  അറിയപ്പെടുന്നു. അടുക്കളത്തോട്ടത്തില്‍ അനായാസം നട്ടുവളര്‍ത്താവുന്ന ഇനമാണിത്. രുചികരമായ തോരനും മെഴുക്കുപുരട്ടിയുമാണ് പയര്‍ കൊണ്ടുള്ള…

By Harithakeralam
കൊടും വെയില്‍ പ്രശ്‌നമല്ല; ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം - മൈക്രോഗ്രീനാണ് താരം

കാലാവസ്ഥ വ്യതിയാനം കാരണം ദുരിതത്തിലാണ് കേരളത്തിലെ കര്‍ഷകര്‍. വേനല്‍മഴ എത്തിനോക്കുക പോലും ചെയ്യാത്തതിനാല്‍ കൃഷിയെല്ലാം നാശത്തിന്റെ വക്കിലാണ്. ജലക്ഷാമം രൂക്ഷമാണ്. ഈ അവസ്ഥയില്‍ വീട്ടില്‍ അടുക്കളത്തോട്ടമൊരുക്കുന്നതു…

By Harithakeralam
തക്കാളിക്കും ചീരയ്ക്കും പ്രത്യേക പരിചരണം

ചൂട് കാരണം ഏറ്റവുമധികം നാശം സംഭവിക്കുന്നത് തക്കാളി, ചീര പോലുള്ള വിളകള്‍ക്കാണ്. താപനില വര്‍ധിക്കുന്നത് കാരണം തക്കാളിയില്‍ കായും പൂവും കൊഴിയുകയും ചീരയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ഇവയെ ഒരു പരിധി…

By Harithakeralam
വേനലിലും കറിവേപ്പ് കാട് പിടിച്ചു വളരും

അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിളയാണ് കറിവേപ്പ്. എന്നാല്‍ എത്ര പരിചരണം നല്‍കിയാലും കറിവേപ്പ് നല്ല പോലെ വളരുന്നില്ലെന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. വേനല്‍ക്കാലത്ത് മറ്റെല്ലാ വിളകളെപ്പോലെയും…

By Harithakeralam
വേനലിലും പന്തല്‍ നിറയെ കോവല്‍

മികച്ച പരിചരണം നല്‍കിയാല്‍ ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് കോവല്‍. ഏറെ ഗുണങ്ങളുള്ള കോവല്‍ ആഹാരത്തില്‍ ഇടയ്ക്കിടെ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും…

By Harithakeralam
ഗ്രോബാഗ് കൃഷിയില്‍ വിജയിക്കാന്‍

അടുക്കളത്തോട്ടിലെ കൃഷി ഉഷാറാക്കുന്ന തിരക്കിലായിരിക്കുമെല്ലാവരും. പുതിയ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ നടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs