മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്ച്യുതമേനോന്‍ സ്മാരക അവാര്‍ഡ് 10 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റും വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമപഞ്ചായത്തിനാണ്.
സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് നല്‍കുന്ന അവാര്‍ഡുകള്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഇന്ന് പ്രഖ്യാപിച്ചു . കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയായിരുന്ന സി. അച്ച്യുതമേനോന്റെ പേരില്‍ ഉള്ള, കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്ച്യുതമേനോന്‍ സ്മാരക അവാര്‍ഡ് 10 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റും വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമപഞ്ചായത്തിനാണ്.
കൃഷിഭവന്‍ സ്ഥാപിച്ച, മുന്‍ കൃഷിവകുപ്പ് മന്ത്രിയായിരുന്ന വി.വി രാഘവന്റെ പേരില്‍ ഉള്ള, മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കൃഷിഭവനുള്ള വി.വി രാഘവന്‍ സ്മാരക അവാര്‍ഡ് 5 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റും മലപ്പുറം ജില്ലയിലെ താനാളൂര്‍ കൃഷിഭവന് ലഭിച്ചു. പത്മശ്രീ കെ വിശ്വനാഥന്‍ (മിത്രാനികേതന്‍) മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് 3 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റും പാലക്കാട് എലവഞ്ചേരി തുമ്പിടി കരിപ്പായി പാടശേഖര നെല്ലുല്‍പാദക സമിതിക്ക് ലഭിച്ചു.
ജൈവകൃഷി നടത്തുന്ന ആദിവാസി ഊര് / ക്ലസ്റ്റര്‍ ഒന്നാം സ്ഥാനം 3 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ് പാലക്കാട് പുത്തൂര്‍ അബ്ബണ്ണൂര്‍ ഊര്, രണ്ടാം സ്ഥാനം 2 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റും തൃശ്ശൂര്‍ വെറ്റിലപ്പാറ അടിച്ചില്‍ തൊട്ടി ഉന്നതി. സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് 2 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ് പാലക്കാട് നല്ലേപ്പിള്ളി സ്‌കറിയാപ്പിള്ള സി.ജെക്ക് ലഭിച്ചു. തുടങ്ങി 46 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment