നല്ല ചൂടായതിനാല്‍ വിയര്‍പ്പ് നാറ്റം പരിപൂര്‍ണമായി ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതില്‍ നിന്ന് അല്‍പ്പം രക്ഷനേടാം
നല്ല വെയിലായതിനാല്‍ വിയര്‍പ്പ് പലര്‍ക്കും പ്രശ്‌നമായി മാറുന്നുണ്ട്. വിയര്‍പ്പ് കെട്ടിക്കിടന്ന് അലര്‍ജിയും മുറിവുമെല്ലാം സ്ഥിരം പ്രശ്‌നങ്ങളാണ്. ഇതിനൊപ്പമാണ് വിയര്‍പ്പ് നാറ്റം, പൊതുയിടത്ത് മാനക്കേടുണ്ടാക്കുന്ന കാര്യമാണിത്. നല്ല ചൂടായതിനാല്‍ വിയര്‍പ്പ് നാറ്റം പരിപൂര്‍ണമായി ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതില്‍ നിന്ന് അല്‍പ്പം രക്ഷനേടാം.
1. എരിവുള്ള ഭക്ഷണങ്ങള്‍ ഈ സമയത്ത് ഒഴിവാക്കുക. പഴങ്ങളും മറ്റും ഉപയോഗിച്ച് സലാഡുകള്‍ തയാറാക്കി ഉപയോഗിക്കുക.
2. ചൂടുകാലത്ത് കാപ്പിയുടെ ഉപയോഗം കുറയ്ക്കുക. കഫീന്‍ അടങ്ങിയ ചോക്ലേറ്റ് തുടങ്ങിയവയെല്ലാം നിയന്ത്രിക്കാം.
3. മദ്യം ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇത് മറ്റു പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
4. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ അച്ചാറുകള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
5. വെള്ളം ധാരാളം കുടിക്കുക, ഇക്കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയും വേണ്ട.
6. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുക.
7.വിയര്‍പ്പ് ആഗിരണം ചെയ്യാനും ചര്‍മ്മത്തെ തണുപ്പുള്ളതാക്കാനും കോട്ടണ്‍ തുണികള്‍ അല്ലെങ്കില്‍ ഈര്‍പ്പം വലിച്ചെടുക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക.
8. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. കാരണം അവ ചൂടും ഈര്‍പ്പവും നിലനിര്‍ത്തും. ഇത് ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളിലേക്ക് നയിക്കും.
9. പറ്റുമെങ്കില്‍ വെയിലുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുക.
10. രണ്ടു നേരം കുളിക്കുന്നത് ഇക്കാലത്ത് പതിവാക്കുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment