രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു മികച്ച വിളവു ലഭിക്കാന്‍ ചില മാര്‍ഗങ്ങള്‍ ഇതാ.
ചൂടുള്ള കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു മികച്ച വിളവു ലഭിക്കാന്‍ ചില മാര്‍ഗങ്ങള്‍ ഇതാ.
1. മണ്ണിലെ അമ്ലത്വം കുറയ്ക്കാന്‍ കുമ്മായം ചേര്‍ത്തതിന് ശേഷം ഒരാഴ്ച്ചയെങ്കിലും കഴിഞ്ഞ ശേഷമേ തൈയോ വിത്തോ നടാവു.
2. വെണ്ട, പയര്‍, പാവല്‍, പടവലം തുടങ്ങിയ വിത്തുകള്‍ ഒരു മണിക്കൂറെങ്കിലും വെള്ളത്തിലിട്ട് വെച്ചതിന് ശേഷം നട്ടാല്‍ പെട്ടന്ന് കിളിത്തുവരും.
3. തൈയാണ് നടുന്നതെങ്കില്‍ മൂന്ന് നാല് ദിവസത്തെയ്ക്ക് ശക്തമായ മഴ/വെയില്‍ എന്നിവയില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ തണല്‍ നല്‍കണം.
4. പച്ചക്കറി തൈ/ വിത്ത് എന്നിവ നടുന്ന തടങ്ങള്‍ മഴക്കാലത്ത് അല്‍പ്പം ഉയര്‍ത്തിയും വേനല്‍ക്കാലത്ത് തടങ്ങള്‍ താഴ്ത്തിയും വേണം ചെയ്യാന്‍.
5. നല്ല ആരോഗ്യമുള്ള രോഗം ബാധിക്കാത്ത ചെടികളില്‍ നിന്നു മാത്രം വിത്ത് ശേഖരിക്കുക.
6. വിത്തിനായി ആദ്യത്തെ വിളവില്‍ നിന്നു തന്നെ നല്ലതു നോക്കിയെടുക്കണം.
7. വിത്ത് /തൈ നടുന്നതിന് മുന്നേ തന്നെ കമ്പോസ്റ്റ്, ജൈവ വളങ്ങള്‍ എന്നിവ കൂട്ടി തടങ്ങള്‍ തയ്യാറാക്കണം. ഇങ്ങനെ ചെയ്താല്‍ തടങ്ങള്‍ ജൈവ സമ്പുഷ്ടമാകും ചെടികള്‍ കരുത്തോട വളരുകയും ചെയ്യും.
8.ഒരേ കുടുംബത്തില്‍പ്പെട്ട വിളകള്‍ തന്നെ തുടര്‍ച്ചയായി ഒരേ മണ്ണില്‍ കൃഷി ചെയ്യാതിരിക്കുക.
9. തക്കാളി, വഴുതന, മുളക് എന്നീ വിളകള്‍ വാട്ടരോഗം പെട്ടെന്നു ബാധിക്കുന്ന ഇനങ്ങളാണ്. ഇത് നിയന്ത്രിക്കാന്‍ മണ്ണിന്‍ ടോളോമെയ്റ്റ് ചേര്‍ക്കണം.
10.ജൈവ കീടനാശിനികള്‍ ഇലകളില്‍ തളിക്കുമ്പോള്‍ രണ്ട് വശവും തളിക്കുക.
ഗ്രോബാഗിലെ കുറ്റിച്ചെടിയില്‍ നിറയെ മുന്തിരി കായ്ച്ചു നില്‍ക്കുകയാണോ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. ഇടയ്ക്ക് മനോഹരമായ പൂക്കളും... എന്നാല്‍ സംഗതി മുന്തിരിയല്ല, മുളകാണ്... മുന്തിരി മുളക്. ഏറെ കൗതുകം…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
കാലവര്‍ഷം വരവായി. ഇത്തവണ ജൂണ്‍ ആദ്യവാരം തന്നെ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി…
കേരളത്തില്‍ തക്കാളി കൃഷി ചെയ്തു വിളവെടുക്കുകയെന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഇതിനു കാരണമാണ്. കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്.…
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
© All rights reserved | Powered by Otwo Designs
Leave a comment