ഡിഡാഡ് (ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്റര്‍) കേന്ദ്രങ്ങള്‍ വഴിയാണിത്. മൂന്നുമാസം വരെ മന:ശാസ്ത്ര ചികിത്സയും, കൗണ്‍സലിംഗ് അടക്കം നല്‍കിയാണ് ഡിജിറ്റല്‍ ആസക്തിയില്‍ (ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം) നിന്ന് കുട്ടികളെ മോചിപ്പിക്കുന്നത്.
തിരുവനന്തപുരം: 'ഡിജിറ്റല്‍ ലഹരിക്ക്' അടിമകളായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പൊലീസ് നടപടി ശക്തമാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍, സമൂഹമാദ്ധ്യമങ്ങള്‍, അശ്ലീല വെബ്‌സൈറ്റുകളിലടക്കം അടിമകളായി ജീവിതം കൈവിട്ടുപോകുന്ന കുട്ടികള്‍ക്കാണ് പൊലീസ് രക്ഷകരാകുന്നത്. രണ്ടുകൊല്ലത്തിനിടെ രക്ഷിച്ചത് 1700 കുട്ടികളെ.
പൊലീസ് ഏര്‍പ്പെടുത്തിയ ഡിഡാഡ് (ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്റര്‍) കേന്ദ്രങ്ങള്‍ വഴിയാണിത്. മൂന്നുമാസം വരെ മന:ശാസ്ത്ര ചികിത്സയും, കൗണ്‍സലിംഗ് അടക്കം നല്‍കിയാണ് ഡിജിറ്റല്‍ ആസക്തിയില്‍ (ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം) നിന്ന് കുട്ടികളെ മോചിപ്പിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളിലാണ് നിലവില്‍ കേന്ദ്രങ്ങളുള്ളത്. എല്ലാ ജില്ലകളിലും തുറക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജീതാബീഗത്തിനാണ് ഡിഡാഡിന്റെ ഏകോപനച്ചുമതല.
ചൈല്‍ഡ് സൈക്കോളജിസ്റ്റ്, പൊലീസ് കൗണ്‍സലര്‍ എന്നിവര്‍ കേന്ദ്രങ്ങളിലുണ്ട്. സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം സംബന്ധിച്ച് കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കും. ദൂഷ്യവശങ്ങളെക്കുറിച്ചും ചൂഷണത്തെക്കുറിച്ചും പറഞ്ഞ് മനസിലാക്കും. കൗണ്‍സലിംഗിനെത്തിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.ഏറെയും 14 - 17 വയസുകാരാണ് ഡിജിറ്റല്‍ ആസക്തിയുള്ളവരിലേറെയും.
24 മണിക്കൂറും വിളിക്കാം
ഡിജിറ്റല്‍ ആസക്തി, കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍, വൈകാരികവും വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍, പഠനപ്രശ്‌നങ്ങള്‍, ശാരീരികമായ വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചടക്കം 9497900200 നമ്പറില്‍ 24മണിക്കൂറും വിളിക്കാം. പെരുമാറ്റ, മാനസിക, ഉറക്ക പ്രശ്‌നങ്ങളും പഠനക്ഷമതയില്‍ കുറവുമൊക്കെയാണ് ഡിജിറ്റല്‍ അഡിക്ഷന്‍ പ്രത്യാഘാതങ്ങള്‍.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment