കോഴിക്കോട് താമസിക്കുന്ന ബീഹാര്‍ സ്വദേശി ആയുഷ് ആദിത്യ എന്ന 19 വയസുകാരന്റെ ഹൃദയം വയനാട് ജില്ലയിലെ മേപ്പാടി സ്വദേശി 49 വയസുകാരന്‍ മുഹമ്മദ് അലിയിലാണ് മാറ്റിവെച്ചത്.
അവയവദാനത്തിന്റെ പ്രാധാന്യം വിളിച്ചോതി കോഴിക്കോട് വീണ്ടും മറ്റൊരു ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ. കോഴിക്കോട് താമസിക്കുന്ന ബീഹാര്‍ സ്വദേശി ആയുഷ് ആദിത്യ എന്ന 19 വയസുകാരന്റെ ഹൃദയം വയനാട് ജില്ലയിലെ മേപ്പാടി സ്വദേശി 49 വയസുകാരന്‍ മുഹമ്മദ് അലിയിലാണ് മാറ്റിവെച്ചത്.
കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ ചീഫ് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. വിനന്ദകുമാറിന്റെ നേതൃത്വത്തിലാണു ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത് .
വയനാട് സ്വദേശി മുഹമ്മദ് അലിക്ക് 6 മാസം മുന്നേ ഹൃദയാഘാതം സംഭവിക്കുകയും അത് വഴി ഹൃദയത്തിന്റെ പമ്പിങ് നന്നായി കുറഞ്ഞു നിരന്തരം ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്ത് വരുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നത്.
നന്ദകുമാര്‍ ഡോക്റ്ററുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാരിന്റെ മൃതസഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തിയാണ് റോഡപകടത്തിലൂടെ ഗരുതരമായി പരിക്കേറ്റ് ബ്രെയിന്‍ ഡെത്ത് സംഭവിച്ച ആയുഷ് ആദിത്യ എന്ന 19 വയസുകാരന്റെ ഹൃദയം മുഹമ്മദ് അലിയില്‍ മാറ്റിവെക്കപ്പെട്ടത്.
വ്യായാമം ചെയ്യാന്‍ സമയവും സൗകര്യവും കുറവാണ്, എന്നാല്‍ ആരോഗ്യം നിലനിര്‍ത്തിയേ പറ്റൂ... ഇങ്ങനെയുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ് പുഷ്-അപ്പ്. ദിവസവും രാവിലെയും വൈകിട്ടും 20 വീതം പുഷ് അപ്പ് ചെയ്യുന്നത് ഏറെ നല്ലതാണ്.
പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രധാന വില്ലന്‍ എണ്ണകളാണ്. എണ്ണയില്‍ വറുത്തും കറിവെച്ചും കഴിക്കുന്നതാണ് നമ്മുടെ ശീലം. ഇതിനാല്‍ എണ്ണകള്‍ പൂര്‍ണമായും ഒഴിവാക്കിയൊരു ഭക്ഷണ ക്രമം നമുക്ക് ചിന്തിക്കാന്‍ പോലും…
യുവാക്കളടക്കം ഇന്നു നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബിപി അഥവാ അമിത രക്തസമര്‍ദം. ഭക്ഷണ രീതിയും ജോലി സ്ഥലത്തെ ടെന്‍ഷനുമെല്ലാം ഇതിനു കാരണമാണ്. രക്തസമര്‍ദം അമിതമായാല്‍ കുഴഞ്ഞു വീണു മരണം പോലുള്ള അപകടങ്ങളുണ്ടാകാം.…
വയറ് ശരിയല്ലെങ്കില്‍ പിന്നെ ആ ദിവസം തന്നെ കുഴപ്പത്തിലാകും. ഓഫീസിലെത്തിയാല്‍ ജോലി ശ്രദ്ധിക്കാനൊന്നും കഴിയാതെ വിഷമത്തിലാകും. ഇതിനാല്‍ മലബന്ധം അകറ്റേണ്ടത് അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു…
അവയവദാനത്തിന്റെ പ്രാധാന്യം വിളിച്ചോതി കോഴിക്കോട് വീണ്ടും മറ്റൊരു ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ. കോഴിക്കോട് താമസിക്കുന്ന ബീഹാര്‍ സ്വദേശി ആയുഷ് ആദിത്യ എന്ന 19 വയസുകാരന്റെ ഹൃദയം വയനാട് ജില്ലയിലെ…
കോഴിക്കോട്: മേയ്ത്ര ആശുപത്രിയില്‍ തുലാ ക്ലിനിക്കല്‍ വെല്‍നെസ് സാങ്ച്വറിയുടെ 'വിയ ബൈ തുലാ' സമഗ്ര ആരോഗ്യകേന്ദ്രത്തിന്റെ സോഫ്റ്റ് ലോഞ്ച് നടന്നു. ലോകത്തിലെ ആദ്യത്തെ ക്ലിനിക്കല്‍ വെല്‍നെസ് സങ്കേതമായ…
ഗുണങ്ങള്‍ നിറഞ്ഞ സുഗന്ധവ്യജ്ഞനമാണ് ജീരകം, വിറ്റാമിനുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ ജീരകത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ജീരകമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതു…
ശര്‍ക്കരയുടെ രൂപത്തിലും രുചിയിലും മാറ്റം വരുത്തി മൂല്യവര്‍ധിത ഉത്പന്നമാക്കാനൊരുങ്ങി കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം. സുഗന്ധവ്യജ്ഞന രുചിച്ചേര്‍ത്ത ശര്‍ക്കര അഥവാ സ്‌പൈസ് ഇന്‍ഫ്യൂസ്ഡ് ജാഗ്ഗരി ക്യൂബ്‌സ്…
© All rights reserved | Powered by Otwo Designs
Leave a comment