മന്ത്രിമാരെ വേദിയിലിരുത്തി വിമര്‍ശനം ; കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ താരത്തിന് കൈയടികള്‍

സപ്ലൈകോയില്‍ നെല്ല് നല്‍കിയ കര്‍ഷര്‍ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ലെന്നും തിരുവോണദിവസം അവര്‍ ഉപവാസത്തിലാണെന്നുമുള്ള ജയസൂര്യയുടെ പരാമര്‍ശം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

By Harithakeralam
2023-08-30

കൊച്ചി: കൃഷി മന്ത്രി പി. പ്രസാദ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവരെ വേദിയിലിരുത്തി കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നടന്‍ ജയസൂര്യ. സപ്ലൈകോയില്‍ നെല്ല് നല്‍കിയ കര്‍ഷര്‍ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ലെന്നും തിരുവോണദിവസം അവര്‍ ഉപവാസത്തിലാണെന്നുമുള്ള  ജയസൂര്യയുടെ പരാമര്‍ശം വലിയ ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കളമശേരി കാര്‍ഷികോത്സവത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ജയസൂര്യയുടെ വിമര്‍ശനം.

കൃഷിക്കാര്‍ അനുഭവിക്കുന്നത് ചെറിയ പ്രശ്‌നങ്ങളല്ല. കൃഷി മന്ത്രി പി. പ്രസാദിന്റെ ചെവിയിലേക്ക് ഒരുപക്ഷേ ചില കാര്യങ്ങള്‍ എത്താന്‍ ഒരുപാട് വൈകും. ഒരു സിനിമ പരാജയപ്പെട്ടു കഴിഞ്ഞാല്‍ അത് അവസാനം അറിയുന്നത് നായകാനാണെന്ന് ചിലര്‍ തമാശയായി പറയാറുണ്ട്. ആക്ടര്‍ ജയസൂര്യ എന്ന നിലയിലല്ല സംസാരിക്കുന്നത്. സാധാരണക്കാരനായ വ്യക്തിയാണ് ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. എന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദ് കൃഷികൊണ്ടു ജീവിക്കുന്ന വ്യക്തിയാണ്. അഞ്ചാറ് മാസമായി നെല്ല് കൊണ്ടുകൊടുത്തിട്ട്, സപ്ലൈകോയില്‍നിന്ന് ഇതുവരെ പൈസ കിട്ടിയിട്ടില്ല. തിരുവോണദിവസം അവര്‍ ഉപവാസമിരിക്കുകയാണ്. ഒന്ന് ഓര്‍ക്കൂ, നമ്മുടെ കൃഷിക്കാര്‍ തിരുവോണദിവസം പട്ടിണിയിരിക്കുകയാണ്. എന്തുകൊണ്ടാണ് ഉപവാസമിരിക്കുന്നതെന്ന് അറിയാമോ...?, അധികാരികളുടെ കണ്ണിലേക്ക് ഇത് എത്താന്‍ വേണ്ടിയാണ്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. വേറൊരു രീതിയിലും ഇതിനെ കാണരുതെന്നും ജയസൂര്യ പറഞ്ഞു.  

ഇന്നത്തെ സ്ഥിതിവെച്ചു പച്ചക്കറികള്‍ കഴിക്കാന്‍ പേടിയാണ്. കേരളത്തിന് പുറത്തുണ്ടായ പച്ചക്കറിയാണ് നമ്മള്‍ കഴിക്കുന്നത്. അതില്‍ പലതും വിഷമടിച്ചവയാണ്. പാലക്കാട്ടെ അരിമില്ല് സന്ദര്‍ശിച്ചപ്പോള്‍ ഇതുവരെ കാണാത്ത ഒരു ബ്രാന്‍ഡ് കണ്ടു. ഇതിനെക്കുറിച്ച് ഉടമസ്ഥനോട് ചോദിച്ചപ്പോള്‍, അത് ഇവിടെ കച്ചവടത്തിനില്ലെന്നും പുറത്തേക്കുള്ള ഫസ്റ്റ് ക്വാളിറ്റിയാണെന്നുമാണ് പറഞ്ഞത്. അന്തെന്താ, കേരളത്തിലുള്ളവര്‍ക്ക് ഫസ്റ്റ് ക്വാളിറ്റി കഴിക്കാനുള്ള യോഗ്യതയില്ലേയെന്നും നമ്മള്‍ പൈസ കൊടുത്ത് അത് വാങ്ങിക്കില്ലേയെന്നും ചോദിച്ചപ്പോള്‍ ഇവിടെ ക്വാളിറ്റി ചെക്കിങ് ഇല്ലെന്നാണ് അയാള്‍ പറഞ്ഞത്.

ക്വാളിറ്റി ചെക്കിങ് നടത്താനുള്ള സംവിധാനമാണ് ആദ്യം ഇവിടെ വരേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെയാണെങ്കില്‍ വിഷപ്പച്ചക്കറികള്‍ കഴിക്കാതെ ക്വാളിറ്റിയുള്ള ഭക്ഷണങ്ങള്‍ നമുക്ക് കഴിക്കാന്‍ പറ്റും. മന്ത്രി തന്നെ തെറ്റിദ്ധരിക്കരുത്. ഇത് ഓര്‍മപ്പെടുത്തല്‍ മാത്രമാണ്. ഇവന് ഇതൊക്കെ അകത്തിരുന്ന് പറഞ്ഞാല്‍ പോരെയെന്ന് ഒരുപക്ഷേ മന്ത്രി ഓര്‍ക്കും. അകത്തിരുന്ന് പറഞ്ഞാല്‍ സര്‍ കേള്‍ക്കുന്ന ഒരുപാട് പ്രശ്‌നത്തില്‍ ഒരു പ്രശ്‌നമായി മാത്രം ഇത് മാറും. ഇത്രയും പേരുടെ മുന്‍പില്‍നിന്ന് പറയുമ്പോള്‍ താങ്കളും അത് ഗൗരവമായി എടുക്കുമെന്നാണ് തന്റെ വിശ്വാസംമെന്നും ജയസൂര്യ പറഞ്ഞു. നടന്റെ വിമര്‍ശനം സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായതോടെ വിശദീകരണവുമായി മന്ത്രി പി. പ്രസാദ് അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.  

Leave a comment

100ന്റെ നിറവില്‍ മുംബൈയിലെ SBI ബ്രാഞ്ച്; രാജ്യത്ത് പുതുതായി 500 ശാഖകള്‍ കൂടി ആരംഭിക്കും

സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതോടെ ആകെ ബ്രാഞ്ചുകള്‍ 23,000 ആകും. 1921ല്‍ 250 ശാഖകളുണ്ടായിരുന്നത് ഇപ്പോള്‍…

By Harithakeralam
ശ്വാസം മുട്ടി തലസ്ഥാനം: കടുത്ത നിയന്ത്രണങ്ങളിലേക്ക് ഡല്‍ഹി

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. ഇന്നു രാവിലെ പുറത്ത് വിട്ട വായു ഗുണനിലവാര സൂചിക (AQI) 481ല്‍ എത്തിനില്‍ക്കുന്നു.  ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര…

By Harithakeralam
തുലാവര്‍ഷം ചതിച്ചു; കൊടും ചൂടില്‍ ഉരുകി കേരളം

കേരളത്തെ കൈവിട്ട് തുലാവര്‍ഷം, തുലാം തുടങ്ങി നാലാഴ്ചയാകുമ്പോഴേക്കും കൊടും ചൂടില്‍ ഉരുകുകയാണ് കേരളം. കടുത്ത വേനലിനെപ്പോലെയാണിപ്പോള്‍ സംസ്ഥാനത്തെങ്ങും കാലാവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഒഴികെ മറ്റെല്ലാ…

By Harithakeralam
തയ്യില്‍ മെഷീന്‍ വിതരണം

നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ മൈക്രോ ക്ലസ്റ്റര്‍   ഭാഗമായിട്ടുള്ള  തയ്യില്‍ ക്ലസ്റ്റര്‍ കോഴിക്കോട് പോലീസ് ക്ഷേമ നികേതനില്‍ ദക്ഷിണ മേഖല ഐ ജി കെ . സേതുരാമന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കേരള എന്‍ജിഒ…

By Harithakeralam
കുക്കിങ് ഈസിയാക്കാം; ഐഡി പ്രൂഫ് ഏതെങ്കിലും മതി, യാത്രയിലും കൊണ്ടു പോകാം , ഇന്ത്യന്‍ ഓയിലിന്റെ ചോട്ടു സിലിണ്ടര്‍

നഗരത്തിരക്കില്‍ ചെറിയ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നവര്‍ക്ക് പ്രധാന പ്രശ്‌നമാണ് ഭക്ഷണം. പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വീട് വിട്ടു നില്‍ക്കുമ്പോഴാണ് അമ്മയുടെ രുചിയുടെ വിലയറിയുക. ഹോട്ടല്‍ ഭക്ഷണം…

By Harithakeralam
മിസ്റ്ററി@മാമംഗലം പ്രകാശനം ചെയ്തു

കൊച്ചി: എഴുത്തുകാരനും ഫെഡറല്‍ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാര്‍ രചിച്ച പുതിയ നോവല്‍ മിസ്റ്ററി @  മാമംഗലം പ്രശസ്ത എഴുത്തുകാരന്‍ കെ വി മണികണ്ഠന്‍ പ്രകാശനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ…

By Harithakeralam
വീട്ടമ്മമാര്‍ക്ക് കിച്ചന്‍ സ്‌റ്റൈലിഷാക്കാം ; കൈപ്പിടിയിലൊതുങ്ങുന്ന സിലിണ്ടറുമായി ഇന്ത്യന്‍ ഓയില്‍

രാവിലെ അടുക്കളയില്‍ മഹായുദ്ധം നടത്തുന്നവരാണ് വീട്ടമ്മാര്‍... കുട്ടികളെ സ്‌കൂള്‍ പോകാനൊരുക്കണം, ഭര്‍ത്താവും ഭാര്യയും ജോലിക്കാരായിരിക്കും ഇവര്‍ക്കും ഓഫീസില്‍ പോകാന്‍ സമയത്തിറങ്ങണം... ഭക്ഷണം തയാറാക്കല്‍…

By Harithakeralam
മില്‍മയില്ലാതെ മലയാളിക്ക് എന്താഘോഷം, ഓണത്തിന് വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍

തിരുവനന്തപുരം: മലയാളി കണികണ്ടുണരുന്ന നന്മയാണ് മില്‍മ. ഇത്തവണത്തെ ഓണാഘോഷവും ആ പതിവ് തെറ്റിച്ചില്ല.  ഓണം സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന, മില്‍മ വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍.  ഓണം സീസണായ കഴിഞ്ഞ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs