മില്‍മയില്ലാതെ മലയാളിക്ക് എന്താഘോഷം, ഓണത്തിന് വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍

ഉത്രാടദിനത്തില്‍ മാത്രം 37 ലക്ഷം ലിറ്റര്‍ പാല്‍ വിറ്റഴിച്ചു. കഴിഞ്ഞ ഒരു മാസത്തില്‍ 814 മെട്രിക് ടണ്‍ നെയ് വില്‍ക്കാനായെന്നും മില്‍മ പറയുന്നു.

By Harithakeralam
2024-09-15

തിരുവനന്തപുരം: മലയാളി കണികണ്ടുണരുന്ന നന്മയാണ് മില്‍മ. ഇത്തവണത്തെ ഓണാഘോഷവും ആ പതിവ് തെറ്റിച്ചില്ല.  ഓണം സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന, മില്‍മ വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍.  ഓണം സീസണായ കഴിഞ്ഞ ആറ് ദിവസം കൊണ്ടാണ് ഇത്രയും പാല്‍ വിറ്റത്.  ഉത്രാടദിനത്തില്‍ മാത്രം 37 ലക്ഷം ലിറ്റര്‍ പാല്‍ വിറ്റഴിച്ചു. കഴിഞ്ഞ ഒരു മാസത്തില്‍ 814 മെട്രിക് ടണ്‍ നെയ് വില്‍ക്കാനായെന്നും മില്‍മ പറയുന്നു.

ഓഗസ്റ്റ് 25 മുതല്‍ 28 വരെ 1,00,56,889 ലിറ്റര്‍ പാലാണ് മില്‍മ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 94,56,621 ലിറ്റര്‍ പാലാണ് വിറ്റത്. പാല് ഉല്പ്പന്നങ്ങളുടെ വില്പ്പനയിലും മില്മ സര്‍വ്വകാല റെക്കോര്‍ഡ് നേടി.

തൈരിന്റെ വില്‍പ്പനയില്‍ 16 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 11,25,437 കിലോ തൈരായിരുന്നു വിറ്റഴിച്ചത്. നെയ്യ് വില്പ്പനയിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. മില്‍മയുടെ യൂണിയനുകളും ചേര്‍ന്ന് 743 ടണ്‍ നെയ്യാണ് വിറ്റത്.

Leave a comment

വീട്ടമ്മമാര്‍ക്ക് കിച്ചന്‍ സ്‌റ്റൈലിഷാക്കാം ; കൈപ്പിടിയിലൊതുങ്ങുന്ന സിലിണ്ടറുമായി ഇന്ത്യന്‍ ഓയില്‍

രാവിലെ അടുക്കളയില്‍ മഹായുദ്ധം നടത്തുന്നവരാണ് വീട്ടമ്മാര്‍... കുട്ടികളെ സ്‌കൂള്‍ പോകാനൊരുക്കണം, ഭര്‍ത്താവും ഭാര്യയും ജോലിക്കാരായിരിക്കും ഇവര്‍ക്കും ഓഫീസില്‍ പോകാന്‍ സമയത്തിറങ്ങണം... ഭക്ഷണം തയാറാക്കല്‍…

By Harithakeralam
മില്‍മയില്ലാതെ മലയാളിക്ക് എന്താഘോഷം, ഓണത്തിന് വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍

തിരുവനന്തപുരം: മലയാളി കണികണ്ടുണരുന്ന നന്മയാണ് മില്‍മ. ഇത്തവണത്തെ ഓണാഘോഷവും ആ പതിവ് തെറ്റിച്ചില്ല.  ഓണം സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന, മില്‍മ വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍.  ഓണം സീസണായ കഴിഞ്ഞ…

By Harithakeralam
മലബാറിന് യൂസഫലിയുടെ ഓണസമ്മാനം; ലുലു മാള്‍ കോഴിക്കോട് തുറന്നു

കോഴിക്കോട് : ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ നടുക്കത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന മലബാറിന്റെ വാണിജ്യവികസനത്തിന് കരുത്തേകി പുതിയ ലുലു മാള്‍ മാങ്കാവില്‍ തുറന്നു.  ലോകോത്തര ഷോപ്പിങ്ങിന്റെ…

By Harithakeralam
വെളുത്തുള്ളി തൊട്ടാല്‍ പൊള്ളും

കേരളത്തില്‍ വെളുത്തുള്ളി വില റോക്കറ്റ് കണക്കെ കുതിക്കുന്നു. നല്ലയിനം വെളുത്തുള്ളിക്ക് കിലോ 380 രൂപയാണിപ്പോള്‍ വില. മൊത്തവിലയാണെങ്കില്‍ 320 മുതല്‍ 350 രൂപവരെയാണ്. ഒരു മാസം മുമ്പ് 250-270 രൂപയായിരുന്നു…

By Harithakeralam
മലബാറിന്റെ ഷോപ്പിങ് തലസ്ഥാനമാകാന്‍ കോഴിക്കോട്; ലുലുമാള്‍ ഉദ്ഘാടനം ഒമ്പതിന്

മലബാറിലെ ആദ്യത്തെ ലുലുമാള്‍ കോഴിക്കോട് ഈ മാസം ഒമ്പതിന് തുറന്നു പ്രവര്‍ത്തനമാരംഭിക്കും. മാങ്കാവില്‍ 3.5 ലക്ഷം ചതുരശ്രയടിയിലാണ് മലബാറിലെ ആദ്യ ലുലുമാള്‍ ഒരുങ്ങിയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള ഷോപ്പിങ്…

By Harithakeralam
ഷോപ്പിങ് വിസ്മയത്തിനൊരുങ്ങി കോഴിക്കോട് ; ലുലു മാള്‍ ഉദ്ഘാടനം ഉടന്‍

മലബാറിലെ ആദ്യത്തെ ലുലുമാള്‍ കോഴിക്കോട് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.  മാങ്കാവില്‍ 3.5 ലക്ഷം ചതുരശ്രയടിയിലാണ് എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പിന്റെ കോഴിക്കോട്ടെ പുതിയ മാള്‍ ഒരുങ്ങുന്നത്.…

By Harithakeralam
കേരളത്തില്‍ കയറാന്‍ മുട്ടയ്ക്കും ഫീസ്

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കുന്ന മുട്ടയ്ക്കും ടാക്‌സ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ചെക്ക് പോസ്റ്റുകളില്‍ മുട്ടക്ക്  എന്‍ട്രി ഫീസ് .ഏര്‍പ്പെടുത്തി. തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ…

By Harithakeralam
100 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ബോചെ സൗജന്യമായി ഭൂമി നല്‍കും

വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കുമെന്ന് ബോചെ അറിയിച്ചു.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs