ചീര തഴച്ചു വളര്‍ന്ന് നല്ല പോലെ ഇലകളുണ്ടാകാനുള്ള മാര്‍ഗങ്ങള്‍ പലതുണ്ട്. മുരടിച്ചു നില്ക്കുന്ന ചീരകളിലുമിതു പരീക്ഷിക്കാം.
കുറച്ചു ദിവസം മുമ്പ് വിതച്ച ചീര വിത്തുകള്‍ കാലാവസ്ഥ മികച്ചതായതിനാല്‍ നല്ല വളര്‍ച്ച നേടിയിരിക്കും. മുരടിപ്പില്ലാതെ തുടര്‍ന്നു ചീര തഴച്ചു വളര്‍ന്ന് നല്ല പോലെ ഇലകളുണ്ടാകാനുള്ള മാര്‍ഗങ്ങള്‍ പലതുണ്ട്. മുരടിച്ചു നില്ക്കുന്ന ചീരകളിലുമിതു പരീക്ഷിക്കാം. ഗ്രോബാഗിലും നിലത്തും കൃഷി ചെയ്യുന്നവര്‍ക്കിതു പ്രയോഗിക്കാം.
1. പച്ചച്ചാണകവും കടലപ്പിണ്ണാക്ക് കുതിര്‍ത്തതും മിക്സ് ചെയ്ത് 10 ഇരട്ടി വെള്ളം ചേര്‍ത്തു ചുവട്ടിലെ മണ്ണ് ചെറുതായി ഇളക്കി ഒഴിച്ചു കൊടുക്കുക. ചീരയുടെ തണ്ടില്‍ മുട്ടാതെ വേണമിത് ഒഴിച്ചു കൊടുക്കാന്‍. തുടര്‍ന്ന് ദിവസവും രണ്ടു നേരം നന്നായി നനയ്ക്കുക.
2. ഗോമൂത്രം 15-20 ഇരട്ടി വെള്ളം ചേര്‍ത്ത് ചുവട്ടിലൊഴിച്ചു കൊടുക്കുക. ചീര പെട്ടെന്നു വളരാന്‍ സഹായിക്കും. ഒരു ദിവസം ഇടവിട്ട് ഇങ്ങനെ ചെയ്താല്‍ നല്ല ഫലം ലഭിക്കും.
3. മീന്‍ കഴുകിയ വെള്ളം തടത്തിലൊഴിച്ചു കൊടുത്താല്‍ ചെടി കരുത്തോടെ വളര്‍ന്നുവരും.
4. ചീര വിത്ത് തടത്തില്‍ പാകുമ്പോള്‍ ചാണകപ്പൊടി നന്നായി ചേര്‍ത്തു നടുക.
5. ചീരയുടെ ചുറ്റും മണ്ണിളക്കി കുറച്ചു ചാണകപ്പൊടിയിട്ടു കൊടുത്തു നനക്കുക
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്നം.…
അനുകൂല കാലാവസ്ഥയായതിനാല്‍ പച്ചക്കറി ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരുന്നുണ്ടാകും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും…
മഴയും വെയിലുമൊന്നും പ്രശ്നമല്ലാതെ നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. കുറച്ചു ദിവസം വെള്ളത്തില്‍ നിന്നാലും പ്രശ്നമല്ല മുളക് ചെടി കായ്ക്കും. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഏതു കാലാവസ്ഥയിലും മുളകിനെ ബാധിക്കും.…
മഴക്കാലത്ത് നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. വെയിലും മഴയുമൊന്നും പ്രശ്നമല്ലാതെ പച്ചമുളക് വളരും. കേരളത്തില്‍ പച്ചമുളക് കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയവുമിതാണ്. എന്നാല്‍ മുരടിപ്പ്, പൂ കൊഴിച്ചില്‍…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പയര്‍ അഥവാ അച്ചിങ്ങ. നമുക്കാവശ്യമായ വിറ്റാമിനുകളും ധാതുലവണങ്ങളും പ്രോട്ടീനും ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ളത് പയറു വര്‍ഗങ്ങളിലാണ്. വിറ്റാമിന്‍ കെ,…
മഴ ശക്തമായി തുടരുന്നതിനാല്‍ അടുക്കളത്തോട്ടത്തില്‍ കൃത്യമായ പരിപാലനം ആവശ്യമാണ്. തെങ്ങിന് തോട്ടം, കുരുമുളക്, പച്ചക്കറി തുടങ്ങിയ വിളകള്‍ക്കാണ് ഈ സമയത്ത് പ്രത്യേക പരിപാലനം ആവശ്യമുള്ളത്.
കാലവര്‍ഷം നേരത്തെ എത്തിയിരിക്കുകയാണ് കേരളത്തില്‍. നല്ല മഴ രണ്ടു ദിവസമായി എല്ലായിടത്തും ലഭിക്കുന്നു. പലയിടത്തും കൃഷിത്തോട്ടം വെള്ളത്തിലായി കഴിഞ്ഞു. ജാതി, പച്ചക്കറികള്‍, കുരുമുളക് പോലുള്ള വിളകള്‍ക്ക് പ്രത്യേക…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് കോവല്‍. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവല്‍ പതിവായി കഴിക്കുന്നതു നല്ലതാണ്.…
© All rights reserved | Powered by Otwo Designs
Leave a comment