3600 കിലോവാട്ട് പുരപ്പുറ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ ഓരോ വര്‍ഷവും സ്ഥാപിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൊച്ചി: സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്കു സാമ്പത്തിക പിന്തുണ നല്‍കാന്‍ ഹരിത മേഖലയില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന എന്‍ബിഎഫ്‌സിയായ ഇകോഫൈയുമായി ഫെഡറല്‍ ബാങ്ക് സഹകരിക്കും. സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന എംഎസ്എംഇ സംരംഭങ്ങള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ആദ്യത്തെ സമഗ്ര സഹകരണ വായ്പാ പദ്ധതിയാണിത്. 3600 കിലോവാട്ട് പുരപ്പുറ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ ഓരോ വര്‍ഷവും സ്ഥാപിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ വര്‍ഷവും 2500 ടണ്ണിലേറെ കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാനും സുസ്ഥിര വികസനം പ്രോല്‍സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കും. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളുടെ വൈദ്യുതി ഉപയോഗത്തിന്റെ ഗണ്യമായ പങ്കും പകല്‍ സമയങ്ങളിലാണെന്നതും ഈ നീക്കത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
സുസ്ഥിര ബിസിനസ് രീതികള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇകോഫൈയുമായുള്ള സഹകരണത്തിലൂടെ ഉയര്‍ത്തിക്കാട്ടപ്പെടുന്നതെന്ന് ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് താങ്ങാനാവുന്ന വിധത്തില്‍ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ക്കായി സാമ്പത്തിക സഹായം നല്‍കുന്നതിലൂടെ വൈദ്യുത ചെലവു കുറക്കാനും ഇന്ത്യയുടെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നിറവേറ്റാനും സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചെറുകിട, ഇടത്തരം, സൂക്ഷ്മ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയുടെ സമ്പദ്ഘടനയില്‍ ഗണ്യമായ സ്ഥാനമാണുള്ളതെങ്കിലും സുസ്ഥിര ഊര്‍ജ്ജ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഈ മേഖല വലിയ വെല്ലുവിളികളാണു നേരിടുന്നതെന്ന് ഇകോഫൈ സഹസ്ഥാപകയും മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജശ്രീ നമ്പ്യാര്‍ പറഞ്ഞു. 20 മുതല്‍ 200 കിലോവാട്ട് വരെയുള്ള സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള സാമ്പത്തിക പിന്തുണയാണ് ഫെഡറല്‍ ബാങ്കുമായുള്ള ഈ സഹകരണത്തിലൂടെ തങ്ങള്‍ ലഭ്യമാക്കുന്നതെന്നും രാജശ്രീ നമ്പ്യാര്‍ പറഞ്ഞു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment