മണ്ണു തെരഞ്ഞടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏതു കൃഷി തുടങ്ങുമ്പോഴും മണ്ണിന്റെ ഗുണമേന്മയാണ് ആദ്യം നോക്കേണ്ടത്. മണ്ണ് നന്നായാന്‍ പകുതി വിജയിച്ചു എന്നു പറയാം.

By Harithakeralam
2023-08-04

ശക്തമായ മഴ മാറിയതോടെ കൃഷിയിലൊരു പുതിയ തുടക്കമിടുന്ന സമയമാണിപ്പോള്‍. ഏതു കൃഷി തുടങ്ങുമ്പോഴും മണ്ണിന്റെ ഗുണമേന്മയാണ് ആദ്യം നോക്കേണ്ടത്. മണ്ണ് നന്നായാന്‍ പകുതി വിജയിച്ചു എന്നു പറയാം. ഇതിനര്‍ഥം കൃഷിയുടെ അടിസ്ഥാനം നല്ല മണ്ണാണ് എന്നതു തന്നെ. മണ്ണിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്് സൂഷ്മജീവികളും മണ്ണിരകളുമാണ്. ഇവയെ നിലനിര്‍ത്താന്‍ ജൈവവളങ്ങള്‍ക്കെ കഴിയുകയുള്ളൂ എന്ന സത്യം പച്ചക്കറികൃഷിയില്‍ നാം ഓര്‍ത്തിരിക്കേണ്ടതാണ്.

പച്ചക്കറികള്‍ക്ക് പശിമരാശി മണ്ണ്

പച്ചക്കറികള്‍ നന്നായി വളരുന്നത് മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ്. കേരളത്തിലെ മിക്കവാറും സ്ഥലങ്ങള്‍ കൃഷിക്കനുയോജൃമാണ്. മണല്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ മണ്ണിന്റെ ഘടന മെച്ചപ്പെടുത്താന്‍ ചാണകപ്പൊടി, പച്ചിലകമ്പോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ്്് എന്നി ജൈവവളങ്ങള്‍ ചേര്‍ത്താല്‍ മതി. മഴക്കാലത്ത്് മണ്ണില്‍ വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്. മണ്ണിന്റെ അമ്ലക്ഷാര നില 6.5നും 7.5നും ഇടയിലായിരിക്കണം. കല്ലുകളും വേരുകളും മറ്റും പെറുക്കി കളഞ്ഞിട്ടുവേണം കൃഷിചെയ്യാന്‍. വെയില്‍ ധാരാളം ലഭിക്കുന്ന മണ്ണാണ് പച്ചക്കറി കൃഷിക്കനുയോജ്യം. മഴക്കാലത്ത്് തടങ്ങളില്‍ വെള്ളം കെട്ടി കിടക്കാതിരിക്കുവാന്‍ അല്‍പ്പം ഉയര്‍ത്തിവേണം തടങ്ങള്‍ എടുക്കുവാന്‍.  

നിലമൊരുക്കല്‍

മണ്ണുനന്നായി ഇളക്കി കല്ലുകളും വേരുകളും മാറ്റണം. കുഴികളാണെങ്കില്‍ 20-30 സെമീ താഴ്്ചയിലും 50 സെമീ ചുറ്റളവിലും വേണമെടുക്കാന്‍. ചാലുകളാണെങ്കില്‍ 30 സെമീ വീതിയിലും 20-30 സെമീ താഴ്ചയിലും. നടുന്നതിന് ഏതാനും ദിവസം മുന്‍പ്് കുമ്മായം വിതറി ഇളക്കിവെക്കണം. അതിനുശേഷം ചാണകപ്പൊടിയും പച്ചിലകമ്പോസ്റ്റും (ഒരു സെന്റിന് 100കി ഗ്രാം) ചേര്‍ത്തിളക്കണം.

മിശ്രിതം തയ്യാറാക്കുന്ന വിധം

മണ്ണിലാണെങ്കിലും ടെറസ്സിലാണെങ്കിലും ട്രേകളിലാണെങ്കിലും മണ്ണ്, മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തിലും കൂടാതെ ട്രൈക്കോഡര്‍മയും വേപ്പിന്‍ പിണ്ണാക്കും ആവശ്യാനുസരണവും ചേര്‍ക്കാം. ഇടക്ക് വെള്ളം തളിച്ച് ഇളക്കി മിശ്രതമായി ഉപയോഗിക്കാം.

വിത്തിന്റെ ആഴം

വിത്ത് പാകുന്നതിനു മുന്‍പായി ഒരു കിലോ വിത്തിന് 10 ഗ്രാം സ്യൂഡോമോണസ് എന്ന അളവില്‍ പുരട്ടുന്നത് രോഗങ്ങളെ അകറ്റുന്നു. വിത്തു നടുന്നതിന്റെ ആഴത്തെപ്പറ്റി (താഴ്ച്ച) പറയുമ്പോള്‍ വിത്ത് വിത്തോളമെന്നാണ്. പയറുവിത്താണെങ്കില്‍ പയറുവിത്തിന്റെ വലുപ്പത്തില്‍ താഴണം. ചീരയാണെങ്കില്‍ ചീരവിത്തിന്റെ വലുപ്പത്തില്‍ അല്‍പ്പം മണ്ണ് വിതറുക. ഇതുപോലെ വഴുതന, വെണ്ട, പടവലം, മുളക് എല്ലാം നടാം.

ദീര്‍ഘകാല വിളകള്‍

അടുക്കളതോട്ടത്തില്‍ ദീര്‍ഘകാല വിളകളായ കറിവേപ്പ്, മുരിങ്ങ, പപ്പായ, പേര, നാരകം, ഇലുമ്പം പുളി, ചാമ്പ, ലൂയിക്ക, വാഴ തുടങ്ങിയവ വശങ്ങളില്‍ നടുവാന്‍ ശ്രദ്ധിക്കണം. തണല്‍ ഒഴിവാക്കാനും മറ്റു പച്ചക്കറികള്‍ വളര്‍ത്താനും തടസമില്ലാതിരിക്കാനാണിത്. ദീര്‍ഘകാലവിളകള്‍ക്കടുത്തായി ഒരു കമ്പോസ്റ്റ് കുഴി ഉണ്ടാക്കുന്നത് നല്ലതാണ്.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs