അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണം നിയന്ത്രിക്കും പോലെ ചെയ്യേണ്ട കാര്യമാണ് ഉറക്കം ക്രമീകരിക്കുക എന്നത്.
വെറുതെ കിടന്നുറങ്ങുന്നത് നല്ല സുഖമുള്ള കാര്യമാണ്. എന്നാല്‍ നല്ല ഉറക്കം ആരോഗ്യത്തിന് ഏറെ നല്ലതാണ്. അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണം നിയന്ത്രിക്കും പോലെ ചെയ്യേണ്ട കാര്യമാണ് ഉറക്കം ക്രമീകരിക്കുക എന്നത്. ഉറക്കം കൃത്യമായാല്‍ മാത്രമേ തടി കുറയുകയുള്ളൂ. വണ്ണം കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ.
മാറിയ ജീവിത സാഹചര്യങ്ങളും ജോലിയുമെല്ലാമിപ്പോള്‍ ഉറക്കം കുറയാന്‍ കാരണമായിട്ടുണ്ട്. ഉറക്കം കുറയുമ്പോള്‍ ശരീരത്തിന് അമിതമായി ഊര്‍ജം ആവശ്യമായി വരും. ഇത് അമിതമായി ആഹാരങ്ങള്‍ കഴിക്കാനുള്ള ആസക്തി ശരീരത്തിനുണ്ടാക്കും. മധുരുമുള്ളതും കലോറി കൂടിയതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് വണ്ണം കൂടാന്‍ കാരണമാകും. ഇതിനാല്‍ ഉറക്കം കര്‍ശനമായി ക്രമീകരിക്കുക.
നന്നായി ഉറങ്ങുമ്പോള്‍ ശ്വസനവും രക്തചംക്രമണവും പോലുള്ള പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ ശരീരം കലോറി സജീവമാക്കുകയും എരിച്ച് കളയുകയും ചെയ്യുന്നു. ഇത് മെറ്റബോളിസം നിരക്ക് വര്‍ദ്ധിപ്പിക്കും. ആരോഗ്യകരമായ മെറ്റബോളിസം നിരക്ക് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ അത്യാവശ്യമാണ്.
ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകളുടെ ആസക്തി കുറയ്ക്കാന്‍ നല്ല ഉറക്കം സഹായിക്കും. വിശപ്പിനെ നിയന്ത്രിക്കാനും ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനുമിതു സഹായിക്കും.
ഡോപാമൈന്‍, സെറോടോണിന്‍ എന്നീ ഫീല്‍ ഗുഡ് ഹോര്‍മോണുകള്‍ ഉറക്കത്തിന് ശേഷം പൂര്‍വാധികം ഉന്മേഷത്തോടെ തിരിച്ച് വരാന്‍ സഹായിക്കും. ഡോപാമൈന്‍ അളവ് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment