സമേതിയില്‍ കര്‍ഷകര്‍ക്ക് പരിശീലനം; കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു

മൂല്യവര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ദ്വിതീയ കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ കര്‍ഷകര്‍ കൂടുതല്‍ താല്പര്യങ്ങള്‍ കാണിക്കണം അങ്ങനെ കാര്‍ഷിക മേഖലയില്‍ നിന്നും മെച്ചപ്പെട്ട വരുമാനം കണ്ടെത്താന്‍ കര്‍ഷകര്‍ക്ക് കഴിയും

By Harithakeralam

കര്‍ഷകര്‍ക്ക് ആധുനിക കൃഷി രീതികളുമായി പരിചയമുണ്ടാകേണ്ടതും കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ കുറിച്ച് അറിവ് ഉണ്ടാകേണ്ടതും അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പി.പ്രസാദ്.  കൃഷിവകുപ്പിന്റെ സെന്റര്‍ ഓഫ് എക്‌സല്ലെന്‍സ് ആയി പ്രവര്‍ത്തിക്കുന്ന ആനയറയിലെ സമേതിയില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കേരള കാര്‍ഷിക സര്‍വകലാശാലയും ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത് കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും. വിത്ത് വിതയ്ക്കുന്നത് മുതല്‍ വിളവെടുത്തു വില്‍പ്പന നടത്തുന്നതു വരെ എന്ന തരത്തിലുള്ള കൃഷിരീതികളില്‍ മാറ്റം വരണം. മൂല്യവര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ദ്വിതീയ കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ കര്‍ഷകര്‍ കൂടുതല്‍ താല്പര്യങ്ങള്‍ കാണിക്കണം അങ്ങനെ കാര്‍ഷിക മേഖലയില്‍ നിന്നും മെച്ചപ്പെട്ട വരുമാനം കണ്ടെത്താന്‍ കര്‍ഷകര്‍ക്ക് കഴിയും, മന്ത്രി ആഹ്വാനം ചെയ്തു.  

വിപണി വില ആശ്രയിച്ചു ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കേണ്ടിവരുന്ന ദുരവസ്ഥക്ക് മാറ്റം വരണം, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ മൂല്യം നിര്‍ണയിക്കുന്ന സ്ഥിതി വരണം. കര്‍ഷകന്റെ വരുമാന വര്‍ദ്ധനവിന് സാധ്യതയുള്ളത് എവിടെയൊക്കെയാണെന്ന് പരിശോധിച്ച് നിലവിലെ വിടവുകള്‍ നികത്തുന്നതിന് ദ്വിതീയ കാര്‍ഷിക മേഖല ശക്തിപ്പെടുത്തണം. ഇതിനുവേണ്ടി കര്‍ഷകരെ സംഘടിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കൃഷിവകുപ്പ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ കൃഷിക്കൂട്ടങ്ങള്‍ എന്ന ആശയം നടപ്പിലാക്കിയത് നിലവില്‍ ഉല്‍പാദനം, സേവനം, മൂല്യവര്‍ദ്ധനവ് എന്നീ മേഖലകളില്‍ 23000ത്തിലധികം കര്‍ഷകരുടെ കൂട്ടായ്മകള്‍ സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ട്.

കൂട്ടായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും ഫീല്‍ഡ് തലത്തില്‍ അവരുടെ പ്രശ്‌നങ്ങള്‍ പൊതുവേദികളില്‍ അവതരിപ്പിക്കാനും ഈ കൂട്ടായ്മക്ക് കഴിയും. ഉല്‍പ്പദാനത്തിന്റെ അല്ലെങ്കില്‍ മൂല്യവര്‍ദ്ധനവിന്റെ അടുത്ത ഘട്ടമായി വരുന്ന വെല്ലുവിളി വിപണനത്തിന്റെതാണ്. അതിനായി കൃഷി വകുപ്പ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് ആക്ട് പ്രകാരം കേരളഗ്രോ എന്ന ബ്രാന്‍ഡ് കര്‍ഷകര്‍ക്കായി രൂപീകരിച്ചു. സംസ്ഥാനത്തുടനീളം കൃഷി വകുപ്പ് സഹായത്തോടെ കേരളഗ്രോ ബ്രാന്‍ഡ് ഷോപ്പുകളും സ്ഥാപിച്ചു വരുന്നുണ്ട്. ഇതിന്റെയൊക്കെ ഗുണം കര്‍ഷകരിലേക്ക് എത്തണം മന്ത്രി പറഞ്ഞു.

കാലാവസ്ഥ അനുരൂപക കൃഷി പ്രോത്സാഹനത്തിന് കേര പദ്ധതിയിലൂടെ ഇന്നത്തെ വിനിമയം നിരക്കില്‍ ഏതാണ്ട് 2380 കോടിയുടെ പദ്ധതികളാണ് വേള്‍ഡ് ബാങ്ക്, നമ്പര്‍ഡ് എന്നിവയുടെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കപ്പെടുന്നത് മന്ത്രി പറഞ്ഞു. നിലവില്‍ ഇന്നലെയും ഇന്നുമായി (ജൂണ്‍ 18-19) സംസ്ഥാനത്താകെ തിരഞ്ഞെടുത്ത 37 മാസ്റ്റര്‍ കര്‍ഷകരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് ജില്ല അടിസ്ഥാനത്തിലും, മേഖല അടിസ്ഥാനത്തിലും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘടന ചടങ്ങില്‍ സമേതി ഡയറക്ടര്‍ മിനി റ്റി അധ്യക്ഷയായി. കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വിയോണ്‍മെന്റല്‍ സയന്‍സ് ഡീന്‍ ഡോ. നമീര്‍ പി.ഒ., കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍മാരായ ഡോ. സുഷ എസ് താര, ഡോ. സുഷ വി. എസ്, ഡോ. സന്തോഷ് കുമാര്‍ റ്റി, ട്രെയിനിംഗ് കോര്‍ഡിനേറ്റര്‍ പത്മകുമാരി എം. കൃഷി വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs