കാപ്പിയും ചായയും കുടിച്ചു യൂറിക് ആസിഡിനെ തുരത്താം

കൃത്യമായ ശ്രദ്ധിച്ചില്ലെങ്കില്‍ യൂറിക് ആസിഡ് വര്‍ധിക്കുന്നതു വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചില പാനീയങ്ങള്‍ ഈ പ്രശ്‌നത്തിന് പരിഹാരം നല്‍കും.

By Harithakeralam
2025-01-14

നിലവില്‍ യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നമാണ് യൂറിക് ആസിഡ്. ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതിയുമെല്ലാം ഇതിനു കാരണമാണ്. കൃത്യമായ ശ്രദ്ധിച്ചില്ലെങ്കില്‍ യൂറിക് ആസിഡ് വര്‍ധിക്കുന്നതു വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചില പാനീയങ്ങള്‍ ഈ പ്രശ്‌നത്തിന് പരിഹാരം നല്‍കും.

1. കാപ്പി

കാപ്പി രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.   കട്ടന്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്ന 'ക്ലോറോജെനിക് ആസിഡ്' എന്ന സംയുക്തം ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തും. പാല്‍ ചേര്‍ക്കരുത്, കട്ടന്‍ കാപ്പി തന്നെ കുടിക്കണം. ഇതിനൊപ്പം  നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ഓരോ കപ്പ് കാപ്പിക്കുമൊപ്പം  ഒരു ഗ്ലാസ് വെള്ളവും കുടിക്കണം.

2. വെള്ളരിക്കാ ജ്യൂസ്

ധാരാളം ജലം അടങ്ങിയ പച്ചക്കറിയാണ് വെള്ളരിക്ക. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുകയും ചെയ്യും. വെള്ളരിക്ക പച്ചയ്ക്ക് കഴിക്കുന്നതും ജ്യൂസ് തയാറാക്കി ഉപയോഗിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

3. നെല്ലിക്ക

ഏറെ ഗുണങ്ങള്‍ നിറഞ്ഞ നെല്ലിക്ക പതിവാക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. മൂന്നു നെല്ലിക്കയെടുത്ത് ജ്യൂസ് തയാറാക്കി പതിവായി രാവിലെ കുടിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കും. നെല്ലിക്കയിലുള്ള വിറ്റാമിന്‍ സിയാണ് ഇതിനു സഹായിക്കുക.

4. നാരങ്ങ  

നമ്മുടെ സ്ഥിരം പാനീയങ്ങളില്‍ ഒന്നാണ് നാരങ്ങ വെള്ളം. അമിതമായി മധുരമോ ഉപ്പോ ചേര്‍ക്കാതെ നാരങ്ങ വെള്ളം കുടിക്കുന്നതും നല്ലതാണ്. വിറ്റാമിന്‍ സി തന്നെയാണ് ഇവിടെയും സഹായിക്കുന്നത്.  

5. വിവിധ തരം ചായകള്‍

ദിവസം രണ്ടു ചായയെങ്കിലും പതിവാണ് നമുക്ക്. ഇതിനൊപ്പം ഇഞ്ചി, മഞ്ഞള്‍, തുളസി എന്നിവ കൂടി ചേര്‍ത്താല്‍ യൂറിക് ആസിഡിനെ നിയന്ത്രിക്കാം.  ആന്റി ഇന്‍ഫഌമേറ്ററി ഗുണങ്ങള്‍ ഉള്ള ഇഞ്ചിയിട്ട ചായ പതിവാക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. കുര്‍ക്കുമിന്‍ അടങ്ങിയ മഞ്ഞള്‍ ചായ കുടിക്കുന്നതും ഇതേ ഗുണം ചെയ്യും.

 

(ശ്രദ്ധിക്കുക ഡോക്റ്ററുടെ ഉപദേശവും നിര്‍ദേശവും അനുസരിച്ചു മാത്രം ഡയറ്റ് സ്വീകരിക്കുക)  

Leave a comment

കരളിന്റെ ആരോഗ്യത്തിന് പതിവാക്കാം ഈ പാനീയങ്ങള്‍

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. വിഷാംശങ്ങളെ നീക്കുക, കൊഴുപ്പിനെ വിഘടിപ്പിക്കുക, ദഹനം സുഗമമാക്കുക തുടങ്ങി നിരവധി ജോലികള്‍ കരളാണ് ചെയ്യുന്നത്. കരളിന് ആരോഗ്യമില്ലാതായാല്‍ ശരീരം മൊത്തത്തില്‍…

By Harithakeralam
സണ്‍ സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ കിഡ്‌നി അടിച്ചു പോകുമോ, ക്യാന്‍സര്‍ ബാധിക്കുമോ...? സത്യം ഇതാണ്

വേനല്‍ കടുത്തതോടെ സണ്‍സ്‌ക്രീന്‍ ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. പണ്ടൊക്കെ സിനിമാതാരങ്ങളും മറ്റും ഉപയോഗിച്ചിരുന്ന സണ്‍സ്‌ക്രീനിപ്പോള്‍ നമ്മുടെ നാട്ടിലെല്ലാം സര്‍വസാധാരണമായിരിക്കുന്നു. കടുത്ത വെയിലുണ്ടാക്കുന്ന…

By Harithakeralam
ചുരുങ്ങിയ ചെലവില്‍ ലഭിക്കും; ഗുണങ്ങള്‍ നിരവധി - നിലക്കടല കുതിര്‍ത്ത് കഴിക്കാം

ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്ട് തുടങ്ങിയവ വാങ്ങാന്‍ നല്ല ചെലവാണ്, സാധാരണക്കാര്‍ക്ക് ഇതെല്ലാം വാങ്ങി ദിവസവും കഴിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ ഏതു വരുമാനക്കാര്‍ക്കും വാങ്ങി കഴിക്കാനുതകുന്നതാണ്…

By Harithakeralam
മൂത്രസഞ്ചി നിറയുന്നതു പോലെ തോന്നുന്നു, പക്ഷേ, മൂത്രമൊഴിക്കാനാവുന്നില്ല - കാരണങ്ങള്‍ നിരവധി

മൂത്ര സഞ്ചി നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടാലും മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥ ചിലര്‍ക്കുണ്ടാകാറുണ്ട്, പ്രത്യേകിച്ചു പുരുഷന്‍മാര്‍ക്ക്. പല കാരണങ്ങള്‍ കൊണ്ടാണീ അവസ്ഥയുണ്ടാകുന്നതെന്ന് പറയുന്നു വിദഗ്ധര്‍…

By Harithakeralam
സിക്‌സ് പാക്ക് വേണോ... ? ഈ പഴങ്ങള്‍ കഴിക്കണം

1. നേന്ത്രപ്പഴം  

പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും…

By Harithakeralam
ഉറക്കം കുറഞ്ഞാല്‍ ഹൃദയം പിണങ്ങും

നല്ല ഉറക്കം ആരോഗ്യമുള്ള മനസും ശരീരവും പ്രദാനം ചെയ്യും. ഉറക്കം കുറഞ്ഞാലും കൂടിയാലും ശരീരത്തിന് അപകടമാണ്. ഉറക്കുറവാണ് ഇപ്പോള്‍ യുവാക്കളടക്കം നേരിടുന്ന പ്രശ്‌നം. ഇതു രക്തസമര്‍ദം കൂടാനും ഹൃദയാഘാതത്തിനും വരെ…

By Harithakeralam
ഗ്യാസും അസിഡിറ്റിയും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...?

രാവിലെ എണീറ്റതുമുതല്‍ അസിഡിറ്റിയും ഗ്യാസും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...? ഒരു 35 വയസ് കഴിഞ്ഞ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ടാകും. ചില ഭക്ഷണങ്ങള്‍ കഴിച്ചും ചിലത് ഒഴിവാക്കിയും ഇതുമാറ്റിയെടുക്കാം.

By Harithakeralam
കുതിരയെപ്പോലെ കരുത്തിന് മുതിര

മുതിര കഴിച്ചാല്‍ കുതിരയപ്പോലെ കരുത്തുണ്ടാകുമെന്നാണ് പഴമാക്കാര്‍ പറയുക. പലതരം വിഭവങ്ങളുണ്ടാക്കി നാം മുതിര കഴിക്കാറുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല പോഷകങ്ങളും മുതിരയിലുണ്ട്. തടി കുറയ്ക്കാനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs