ചില ടെക്‌നിക്കുകള്‍ പ്രയോഗിച്ച് കറിവേപ്പിനെ കാടു പോലെ വളര്‍ത്താം.
ഒന്നോ രണ്ടോ തവണ ഇല നുള്ളിയാല്‍ കറിവേപ്പ് ഒന്നു പച്ചപിടിക്കാന്‍ കുറെ ദിവസമെടുക്കുമെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. പ്രത്യേകിച്ചും മഴക്കാലത്ത്. ശക്തമായ മഴ കറിവേപ്പിന് അത്ര നല്ലതല്ല. കറിവേപ്പ് അത്ര പെട്ടെന്ന് നമുക്ക് പിടി തരുന്ന ചെടിയല്ല. എന്നാല്‍ ചില ടെക്‌നിക്കുകള്‍ പ്രയോഗിച്ച് കറിവേപ്പിനെ കാടു പോലെ വളര്‍ത്താം.
പുളിപ്പിച്ച കഞ്ഞിവെള്ളം
കഞ്ഞിവെള്ളം പുളിപ്പിച്ചത് കറിവേപ്പിന് നല്ല വളവും കീടനാശിനിയുമാണ്. എന്നാല്‍ ഇതു മാത്രം പ്രയോഗിച്ചാല്‍ എപ്പോഴും നല്ല ഫലം ലഭിക്കണമെന്നില്ല. കഞ്ഞിവെള്ളത്തോടൊപ്പം കുറച്ച് വെളുത്തുള്ളി കൂടി കലക്കി ഒഴിച്ചു നോക്കൂ, 20 ഗ്രാം വെളുത്തുള്ളി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി മാസത്തില്‍ രണ്ടു തവണ പ്രയോഗിച്ചാല്‍ മതി, കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് നല്ല ഫലം ലഭിക്കും. പുളിപ്പിച്ച കഞ്ഞിവെള്ളം മാത്രമാണെങ്കില്‍ ആഴ്ചയില്‍ ഒരു തവണ പ്രയോഗിക്കാം. ഇലകളെ നശിപ്പിക്കുന്ന കീടങ്ങള്‍ നശിക്കുകയും നല്ല പച്ചപ്പോടെ ചെടി വളരുകയും ചെയ്യും. കടലപ്പിണ്ണാക്കും കഞ്ഞിവെള്ളവും ചേര്‍ത്തുള്ള ലായനിയും ചെടിക്ക് ഏറെ നല്ലതാണ്. രണ്ടു ലിറ്റര്‍ വെള്ളത്തില്‍ 250 ഗ്രാം പിണ്ണാക്ക് അലിയിച്ച് ചുവട്ടിലൊഴിച്ചു കൊടുക്കുക.ഇതും മാസത്തില്‍ രണ്ടു തവണ ഉപയോഗിക്കണം.
ഇഷ്ടികപ്പൊടി
ഇഷ്ടികപ്പൊടി വളമോ എന്ന് ചോദിക്കാന്‍ വരട്ടെ, ചുവന്ന ഇഷ്ടികയുടെ പൊടി കറിവേപ്പ് ചെടികള്‍ക്ക് നല്ലൊരു വളമാണ്. ഒരു ചെടിക്ക് 50 മുതല്‍ 100 ഗ്രാം വരെ പ്രയോഗിക്കാം. ചെടിയില്‍ നിന്ന് 12 അടി അകലത്തില്‍ പ്രയോഗിക്കണം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment