പൂന്തോട്ടത്തിലെ റാണിക്ക് പ്രത്യേക പരിചരണം: റോസിനെ സംരക്ഷിക്കാം കീടങ്ങളില്‍ നിന്ന്

പൂന്തോട്ടത്തില്‍ ഒരു കാരണവശാലും രാസകീടനാശിനികള്‍ പ്രയോഗിക്കരുത്. വീടിന് തൊട്ടടുത്തായതും കുട്ടികള്‍ എപ്പോഴും എത്തുന്ന സ്ഥലമായതിനാലും പൂന്തോട്ടത്തില്‍ ജൈവം തന്നെ മതി.

By Harithakeralam
2025-06-17

പൂന്തോട്ടത്തിലെ റാണിയാണ് റോസാച്ചെടി. പല തരത്തിലുള്ള റോസുകള്‍ നാം പൂന്തോട്ടത്തില്‍ വളര്‍ത്തുന്നു. നല്ല പരിചരണം നല്‍കിയാല്‍ മാത്രമേ റോസ് ഇക്കാലത്ത് പൂക്കുകയുള്ളൂ. വേനല്‍ കഴിഞ്ഞ് മഴയെത്തിയതോടെ റോസിനെ പല തരത്തിലുള്ള കീടങ്ങളും രോഗങ്ങളും ആക്രമിക്കും. ഇവയെ ജൈവ രീതിയില്‍ തുരത്താനുള്ള മാര്‍ഗങ്ങള്‍ നോക്കാം. പൂന്തോട്ടത്തില്‍ ഒരു കാരണവശാലും രാസകീടനാശിനികള്‍ പ്രയോഗിക്കരുത്. വീടിന് തൊട്ടടുത്തായതും കുട്ടികള്‍ എപ്പോഴും എത്തുന്ന സ്ഥലമായതിനാലും പൂന്തോട്ടത്തില്‍ ജൈവം തന്നെ മതി.

രോമപ്പുഴുക്കളും ശല്‍ക്ക കീടങ്ങളും

റോസിന്റെ ഇലയും തളിര്‍ഭാഗങ്ങളും തിന്നുതീര്‍ക്കുന്ന സെമി ലൂപ്പര്‍ കീടങ്ങള്‍, രോമപ്പുഴുക്കള്‍, ശല്‍ക്കകീടങ്ങള്‍ എന്നിവയുടെ ശല്യം കൂടുതലാണിപ്പോള്‍. മഴ പെയ്ത് നല്ല പോലെ ഇലകള്‍ ഈ സമയത്തുണ്ടായിക്കാണും. ഇവ തിന്നു തീര്‍ക്കാനാണ് ഇവയെത്തുന്നത്. ഇവയെ കൃത്യമായി നശിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തില്ലെങ്കില്‍ ചെടിയുടെ വളര്‍ച്ച മുരടിക്കും.  വേപ്പധിഷ്ഠിത കീടനാശിനികള്‍ പ്രയോഗിക്കാം.  ചെടി മുഴുവനായി ഇവ സ്േ്രപ ചെയ്യണം. മഴയില്ലാത്ത ദിവസം വൈകുന്നേരമാണിതു ചെയ്യേണ്ടത്. തുടര്‍ന്ന് പിറ്റേദിവസം പിറ്റേന്ന് വൈകീട്ട് ബ്യുവേറിയ 30 ഗ്രാം അല്ലെങ്കില്‍ 20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കിയതിന്റെ തെളി തളിക്കുക.

മണ്ഡരി

മണ്ഡരിപ്പുഴു തെങ്ങില്‍ മാത്രമല്ല ഇവയുടെ കുടുംബത്തില്‍പ്പെട്ട കീടങ്ങള്‍ റോസിന്റെ ഇലയും പൂമൊട്ടുകളും നശിപ്പിക്കാനെത്തും. പുതിയ ഇലകള്‍ ചുളിയുകയും പൂമൊട്ടു പൂര്‍ണമായി വിരിയാതിരിക്കുകയും ചെയ്യുന്നത് മണ്ഡരിയുടെ ആക്രമണം കാരണമാണ്. ഇവയെ നിയന്ത്രിക്കാനും  വേപ്പധിഷ്ഠിത ലായനി തളിക്കുകയും പിറ്റേന്ന് ബ്യൂവേറിയ സ്േ്രപ ചെയ്യുകയും വേണം. പുഴുക്കളെ നിയന്ത്രിക്കുന്നതിനു സ്‌പ്രേയിങ് നടത്തുന്ന ചെടികളില്‍ മണ്ഡരിബാധയുണ്ടെങ്കില്‍ ബ്യൂവേറിയ തളിച്ചതിന്റെ പിറ്റേന്നു വൈകുന്നേരം വെര്‍ട്ടിസീലിയം തളിക്കാം. പുഴുക്കള്‍ക്കെതിരേ പ്രയോഗിക്കാന്‍ എടുത്ത അതേ അളവിലും രീതിയിലും മതി ഇവിടെയും.  

മേയ് വണ്ട്  ജൂണിലും  

രാത്രിയിലെത്തി  ഇലയും തളിര്‍ഭാഗങ്ങളും പൂമൊട്ടും തിന്നുന്ന മേയ്മാസ വണ്ടിന്റെ (ജാപ്പനീസ് വണ്ട് ആക്രമണം  ജൂണിലുമുണ്ടാകും, ഇലകള്‍ വര്‍ധിക്കുന്നതിനാല്‍ ഈ സമയത്ത് രൂക്ഷമായിരിക്കുമിവ. . വണ്ടുകള്‍ പകല്‍് മണ്ണിലുള്ള ജൈവ അവശിഷ്ടങ്ങളില്‍ ഒളിച്ചിരിക്കും. ഇരുട്ടുന്നതോടെ ഒളിത്താവളത്തില്‍ നിന്നുമെത്തി ചെടികളെ ആക്രമിക്കും. ചെടിയുടെ വേരുകളെയും ആക്രമിക്കുന്നതിനാല്‍ ഇവ വലിയ അപകടകാരികളാണ്. പുഴുക്കളെ നിയന്ത്രിക്കാന്‍ മണ്ണില്‍ ഇപിഎന്‍ (entomopathogenic nematodes) പ്രയോഗിക്കാം. രാത്രി  ചെടിയില്‍ നിന്നു വണ്ടുകളെ പെറുക്കിയെടുത്തു നശിപ്പിക്കാം. ജൈവ കീടനാശിനികള്‍ ഇവയ്‌ക്കെതിരേ അത്ര ഫലം ചെയ്യില്ല. ഒരു രക്ഷയില്ലെങ്കില്‍ മാത്രം രാസകീടനാശിനികള്‍ പ്രയോഗിക്കാം.

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs