ഈ പത്തുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗ് കൃഷി ലാഭത്തിലാക്കാം

ഒരു ഗ്രോബാഗ് തന്നെ മൂന്നുവര്‍ഷം വരെ ഉപയോഗിക്കാം. ഇതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

By Harithakeralam
2024-09-04

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഒരോ തവണ കൃഷി കഴിയുമ്പോഴും ഗ്രോബാഗ്, ചട്ടി, ഡ്രം എന്നിവ മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്. നടീല്‍ മിശ്രിതം ഒരുക്കലും കൃത്യസ്ഥലത്ത് സ്ഥാപിക്കലുമെല്ലാം കുറച്ചു പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. പ്ലാസ്റ്റിക്ക് ഗ്രോബാഗുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ വേറെയും. എന്നാല്‍ ഒരു ഗ്രോബാഗ് തന്നെ മൂന്നുവര്‍ഷം വരെ ഉപയോഗിക്കാം. ഇതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

1. ഒരു സീസണിലെ വിളവ് കഴിഞ്ഞ് ഗ്രോബാഗുകള്‍ എടുത്ത് മാറ്റുമ്പോള്‍ കീറിപ്പോകുകയും മറ്റും ചെയ്യും. ഇതു മുന്നില്‍ കണ്ട് നല്ല അകലത്തില്‍ ഏതാണ്ട്  75 സെമി അകലത്തില്‍ ഓരോ ഗ്രോബാഗുകളും വയ്ക്കുക. എന്നാല്‍ ചെടികള്‍ തമ്മില്‍ സൂര്യപ്രകാശത്തിനുള്ള മത്സരം ഒഴിവാക്കി നല്ല പോലെ വളരും.

2. വിളവ് പൂര്‍ത്തിയായ ചെടി പൂര്‍ണമായും പറിച്ചെടുക്കുന്നത് ഒഴിവാക്കാം. ഗ്രോബാഗിലെ മണ്ണിനോട് ചേര്‍ന്ന് തണ്ട് മുറിക്കുക. ഇതിന് സമീപത്ത് പുതിയ തൈ നടുക. എന്നാല്‍ മണ്ണ് പുറത്ത് വരുന്ന പ്രശ്നം ഒഴിവാക്കാം. ചെടി പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ ഗ്രോബാഗ് നശിക്കാനുള്ള സാധ്യതയും ഏറെയാണ്.

3. വെണ്ട, വഴുതന, പച്ചമുളക് പോലെ  തണ്ടിന് ബലമുള്ള  ഒരു സീസണില്‍ കൃഷി ചെയ്താല്‍ ഈ ബാഗില്‍ പിന്നെ പയര്‍ പോലെ വേരു പടലം കുറവുള്ള ഇനങ്ങള്‍ നടുക. വഴുതനയുടെ കമ്പ് മുറിച്ചു നിര്‍ത്തിയാല്‍  പയര്‍ പടര്‍ത്തുകയും ചെയ്യാം.

4. ഒരേ ഇനം വിളകള്‍ തുടര്‍ച്ചയായി ഒരു ബാഗില്‍ കൃഷി ചെയ്യരുത്. രോഗങ്ങളും കീടങ്ങളും വിട്ടു പോകുകയില്ല. വിളവും കുറയും.  

5. ഗ്രോബാഗിലെ പരിമിതമായ സ്ഥലത്ത് നിന്നു വേണം ചെടികള്‍ വളം കണ്ടെത്താന്‍. ഇതിനാല്‍ ട്രൈക്കോഡര്‍മ സമ്പൂഷ്ടീകരിച്ച വളം ചേര്‍ക്കുക.  

6. ഉമി കരിച്ചത് രണ്ടോ മൂന്നോ പിടി ഓരോ ഗ്രോബാഗിലുമിടുക. സിലിക്ക അംശം കൂടുതലാണ് ഇതില്‍, രോഗസാധ്യത കുറയാനും നല്ല വിളവ് ലഭിക്കാനും സഹായിക്കും.  

7. ടെറസില്‍ ഗ്രോബാഗ് സ്ഥാപിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ടെറസ് വൃത്തിയാക്കി ലീക്ക് പ്രൂഫ് കൊടുത്ത ശേഷം മാത്രമേ കൃഷി തുടങ്ങാവൂ.

8. ടെറസില്‍ ഇഷ്ടിക വച്ചതിനു ശേഷം അതിനു മുകളില്‍ മാത്രമേ ഗ്രോബാഗ് വയ്ക്കാവൂ. ടെറസിലെ ചൂട് മൊത്തമായി ഇതു കാരണം ഗ്രോബാഗില്‍ തട്ടില്ല. വെള്ളം ചോരുന്നത് നമുക്ക് അറിയാനും പറ്റും.

9. ആഴ്ചയിലൊരിക്കില്‍ പൊടിഞ്ഞ ജൈവവളം നിര്‍ബന്ധമായും ഗ്രോബാഗില്‍ ചേര്‍ക്കണം. ചാണകപ്പൊടി, കോഴിക്കാഷ്ടം, കമ്പോസ്റ്റ്, ആട്ടിന്‍കാഷ്ടം തുടങ്ങിയവയെല്ലാം നല്‍കാം. മാറി മാറി കൊടുക്കണമെന്നു മാത്രം.

10. കരിയില, ശീമക്കൊന്നയില എന്നിവ ഉപയോഗിച്ചു പുതയിട്ട് കൊടുക്കാന്‍ ശ്രദ്ധിക്കുക. നല്ല ചൂടുള്ള കാലാവസ്ഥയില്‍  ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ പുതയിടലല്‍ നിര്‍ബന്ധമാണ്.

Leave a comment

ടെറസില്‍ കൃഷി പരാജയമാകുന്നുണ്ടോ...? ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

മഴയുടെ ശക്തി കുറഞ്ഞു കൊണ്ടിരിക്കുകയാണിപ്പോള്‍. കൃഷിയില്‍ പുതിയൊരു തുടക്കത്തിന് പറ്റിയ സമയമാണിപ്പോള്‍, പ്രത്യേകിച്ച് ടെറസ് കൃഷിയില്‍. ഇതിനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ ആരംഭിക്കണം. ഗ്രോബാഗ് കൃഷിയാണ് ടെറസില്‍…

By Harithakeralam
കീടങ്ങളെ തുരത്താന്‍ നാടന്‍ പ്രയോഗങ്ങള്‍

നമ്മുടെ കൃഷിയിടത്തിലും സമീപത്തുമുള്ള വിവിധ ചെടികളുടെ ഇലകള്‍ ഉപയോഗിച്ച് മികച്ച കീടനാശിനികള്‍ തയാറാക്കാം. ഇവയ്‌ക്കൊപ്പം ഇഞ്ചി, മുളക്, വെളുത്തുള്ളി എന്നിവ കൂടി ഉപയോഗിച്ചാല്‍ സംഗതി ഗംഭീരമായി.  മിലിമൂട്ട,…

By Harithakeralam
ചെടികള്‍ തഴച്ചു വളരാന്‍ അരി കഴുകിയ വെള്ളം

ഒരു ചെലവുമില്ലാതെ വളരെപ്പെട്ടെന്നു ലഭിക്കുന്ന ലായനി, ജൈവവളമായും വളര്‍ച്ചാ ഉത്തേജകമായുമെല്ലാം ഉപയോഗിക്കാം - അതാണ് അരി കഴുകിയ വെള്ളം. എല്ലാ വീട്ടിലെ അടുക്കളയിലും ഒരു നേരമെങ്കിലും അരി കഴുകിയ വെളളം ലഭിക്കും.…

By Harithakeralam
മഴക്കാലത്ത് കറിവേപ്പിനും വേണം പ്രത്യേക ശ്രദ്ധ

മഴക്കാലത്ത് കറിവേപ്പിനും വേണം പ്രത്യേക പരിചരണം. നിലവിലെ കാലാവസ്ഥയെ അതിജീവിച്ച് കറിവേപ്പ് ചെടി ആരോഗ്യത്തോടെ വളരാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

By Harithakeralam
പന്തല്‍ വിളകള്‍ക്ക് വേണം പ്രത്യേക ശ്രദ്ധ

ഏതു കാലാവസ്ഥയിലും  അത്യാവശ്യം വിളവ് തരുന്ന വിളകളാണ് പാവല്‍, കോവല്‍,  പടവലം,  പയര്‍ തുടങ്ങിയവ. ഇവയില്‍ ചിലതിനെ പന്തിലിട്ടാണ് വളര്‍ത്തുക. പടവലം  , പയര്‍, കോവല്‍ എന്നിവയൊക്കെ മഴക്കാലത്തും…

By Harithakeralam
ഈ പത്തുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗ് കൃഷി ലാഭത്തിലാക്കാം

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഒരോ തവണ കൃഷി കഴിയുമ്പോഴും ഗ്രോബാഗ്, ചട്ടി, ഡ്രം എന്നിവ മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്. നടീല്‍ മിശ്രിതം…

By Harithakeralam
ഇലതീനിപ്പുഴു, ഉറുമ്പ് എന്നിവയെ അകറ്റാന്‍ നാടന്‍ പൊടിക്കൈകള്‍

ഇലതീനിപ്പുഴു, ഉറുമ്പ്, ഒച്ച്, ആമ വണ്ട് തുടങ്ങിയ കീടങ്ങളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണിപ്പോള്‍ കര്‍ഷകര്‍. കാലാവസ്ഥ മാറിയതോടെ ഇവയുടെ ആക്രമണം രൂക്ഷമാണ്. പച്ചക്കറികളുടെ ഇലയും കായ്കളുമെല്ലാം ഇവ കൂട്ടമായി…

By Harithakeralam
നല്ല വിളവിന് സ്വീകരിക്കേണ്ട പരിചരണ മുറകള്‍

ശക്തമായ മഴ മാറിയതോടെ അടുക്കളത്തോട്ടം സജീവമാക്കുകയാണ് കൃഷിയെ സ്നേഹിക്കുന്നവര്‍. എത്ര ചെറിയ കൃഷിയിടമാണെങ്കിലും കൃത്യമായ പരിചരണം സ്ഥിരമായി നല്‍കിയെങ്കില്‍ മാത്രമേ നല്ല വിളവ് ലഭിക്കൂ. വിത്തിടുന്നതു മുതല്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs