കണ്ണൂര്‍ ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി നടക്കുന്ന റണ്‍ ഫോര്‍ മില്‍ക്ക്, റണ്‍ ഫോര്‍ ഹെല്‍ത്ത്' എന്ന ക്ഷീര മാരത്തോണ്‍ ഫെബ്രവരി നാലിന് രാവിലെ പയ്യന്നൂരിനടുത്ത് ചെറുതാഴത്ത്
വിവിധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ പരിപാടികളെ കുറിച്ച് നമുക്കറിയാം, എന്നാല്‍ ഇത്തവണ പാലിന്റെ പോഷകപെരുമ വിളിച്ചോതി വൈവിധ്യമാര്‍ന്ന ഒരു മാരത്തോണ്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കണ്ണൂര്‍ ജില്ലാ ക്ഷീരവികസനവകുപ്പ്. കണ്ണൂര്‍ ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി നടക്കുന്ന റണ്‍ ഫോര്‍ മില്‍ക്ക്, റണ്‍ ഫോര്‍ ഹെല്‍ത്ത്' എന്ന ക്ഷീര മാരത്തോണ്‍ ഫെബ്രവരി നാലിന് രാവിലെ പയ്യന്നൂരിനടുത്ത് ചെറുതാഴത്ത് നടക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ട്.
പാലിന്റെയും പാലുല്പന്നങ്ങളും നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് സമൂഹത്തെ ബോധവത്കരിക്കാനും ഗുണനിലവാരം ഉറപ്പ് വരുത്തിയ പാല്‍ ഉല്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മാരത്തോണ്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. കേവലമായ ഒരു മാരത്തോണിന് അപ്പുറം ക്ഷീരവികസന വകുപ്പ് നടത്തി കൊണ്ടിരിക്കുന്ന പാലുത്പാദനത്തില്‍ ഗുണനിലവിവരം ഉറപ്പാക്കുന്നതിനായുള്ള ക്ഷീരകര്‍ഷക തലത്തിലുള്ള മീറ്റിംഗുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, ശുദ്ധമായ പാല്‍ ഉല്‍പ്പാദന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ സമഗ്രമായ ആശയ പ്രചാരണമാണ് പരിപാടി ലക്ഷ്യംവെക്കുന്നത്.
ശുദ്ധമായ പാല്‍ ഉല്‍പാദനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കര്‍ഷകരെ അവബോധം വളര്‍ത്തുന്നതിനുള്ള ഒരു വേദി കൂടിയാണ് ക്ഷീരമാരത്തോണ്‍. ാലുല്‍പാദനത്തില്‍ ശുചിത്വത്തിന്റെയും ഗുണനിലവാരത്തിന്റെയും ആവശ്യകത ഊന്നിപ്പറയുന്ന ക്ഷീരമാരത്തോണ്‍ പരിപാടി, മലിനമായതോ ഗുണനിലവാരമില്ലാത്തതോ ആയ പാല്‍ കഴിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് കര്‍ഷകരെയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കുന്നു.
സുരക്ഷിതവും പോഷകപ്രദവുമായ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്ന ഡയറി ഫാമിംഗിലെ മികച്ച രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടി ലക്ഷ്യം വെക്കുന്നു. കൂടാതെ പാല്‍ ഗുണമേന്മ ഉറപ്പാക്കിയ സഹകരണ ക്ഷീരമേഖലയുടെ ഉല്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മാത്രമല്ല, പാലിന്റെ പുതുമയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ കാര്യക്ഷമമായ വിതരണ സംവിധാനങ്ങളുടെ ഫലപ്രദമായ ഉപയോഗവും നിര്‍മ്മാണവും ഉയര്‍ത്തിക്കാട്ടുന്ന കാമ്പയിന്‍, ഗുണ നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിതരണം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. മൊത്തത്തില്‍, 'റണ്‍ ഫോര്‍ മില്‍ക്ക്, റണ്‍ ഫോര്‍ ഹെല്‍ത്ത്' എന്ന ക്ഷീര മാരത്തോണ്‍ പാലിലൂടെ സമൂഹത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയും പാലിന്റെ ഉല്‍പ്പാദനം, ഗുണനിലവാരം, ഉപഭോഗം എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണായക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും വേണ്ടിയുള്ള സമഗ്ര സംരംഭമാണ്.
(തലശ്ശേരി സീനിയര്‍ ക്ഷീരവികസന ഓഫീസറാണ് ലേഖകന്‍ )
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment