റബ്ബര്‍ കര്‍ഷകര്‍ക്ക് ധനസഹായം

കേന്ദ്ര ഗവണ്‍മെന്റിന്റെ 'സര്‍വ്വീസ് പ്ലസ്്്' വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി 2023 ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 30 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

By Harithakeralam
2023-10-17

2022ല്‍  ആവര്‍ത്തനക്കൃഷിയും പുതുക്കൃഷിയും നടത്തിയ റബ്ബര്‍കര്‍ഷകരില്‍ നിന്ന് ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.  പരമാവധി രണ്ടുഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ഹെക്ടറിന് ധനസഹായം ലഭിക്കുന്നതിന്  അര്‍ഹതയുണ്ട്.  കേന്ദ്ര ഗവണ്‍മെന്റിന്റെ 'സര്‍വ്വീസ് പ്ലസ്്്'  വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി 2023 ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 30  വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയിലൊന്നിന്റെ കോപ്പി, സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള  വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, കൃഷിചെയ്ത സ്ഥലത്തിന്റെ അതിരുകള്‍ രേഖപ്പെടുത്തിയ സ്‌കെച്ച്, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിന്റെ (പാസ് ബുക്ക്) കോപ്പി, റബ്ബര്‍തൈ വാങ്ങിയതിന്റെ ബില്ല്, കൂട്ടുടമസ്ഥതയുള്ളവര്‍ക്കും മൈനറായ അപേക്ഷകര്‍ക്കും വേണ്ടിയുള്ള നോമിനേഷന്‍ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

നിര്‍ദിഷ്ട തീയതിക്കുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ള  തോട്ടങ്ങള്‍ പരിശോധിച്ചതിനുശേഷം റബ്ബര്‍കൃഷി വികസനപദ്ധതി നിയമപ്രകാരം അര്‍ഹതയുള്ള ധനസഹായം (ഹെക്ടര്‍ പ്രതി 25,000/ രൂപ എന്ന നിരക്കില്‍) കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ്.  വിശദവിവരങ്ങള്‍ www.rubberboard.org.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസ്, ഫീല്‍ഡ് സ്റ്റേഷന്‍, കേന്ദ്രഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ (04812576622) എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്നതാണ്.

Leave a comment

റബര്‍ കര്‍ഷകര്‍ക്ക് ധനസഹായം

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

By Harithakeralam
കേരകര്‍ഷകന്‍: ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…

By Harithakeralam
സൂഷ്മജലസേചന പദ്ധതി : ഏകീകൃത ഡിജിറ്റല്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു; ലഭ്യമാകുന്നത് 100 കോടിയുടെ പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…

By Harithakeralam
കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി: ജനുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS)  റാബി-II 2025 സീസണ്‍ അപേക്ഷാ…

By Harithakeralam
തങ്കച്ചന്‍ ക്ഷീരപ്രതിഭ ; ഡോണ്‍ മാത്യുവിന് ക്ഷീരരത്‌ന ; ഐ.വി.എ ക്ഷീരപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ  ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത്  പുല്‍പ്പറമ്പില്‍   പി.ഐ.…

By Harithakeralam
പെറ്റ് ഷോപ്പുകള്‍ക്കും ഡോഗ് ബ്രീഡര്‍മാര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…

By Harithakeralam
പ്രകൃതിക്ഷോഭം : കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…

By Harithakeralam
മരങ്ങള്‍ നടാന്‍ ധനസഹായവുമായി സര്‍ക്കാര്‍

മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs