മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പുട്ടും കടലയും. കടലക്കറി വിവിധ രീതിയില്‍ നാം തയാറാക്കാറുണ്ട്. ഏതു തരത്തിലായാലും ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണിത്. കടലയുടെ ഗുണങ്ങള്‍ നോക്കാം.
1. തടി കുറയ്ക്കാന്‍ കടല സഹായിക്കും, പ്രത്യേകിച്ച് വെള്ളക്കടല. രാവിലെയുള്ള ഭക്ഷണത്തില്‍ കടല ഉള്‍പ്പെടുത്തുന്നത് ഭാരം കുറയ്ക്കാന്‍ ഏറെ നന്നായി സഹായിക്കും. മുളപ്പിച്ച് കഴിക്കുന്നതാണ് നല്ലത്.
2. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും മോശം കൊളസ്‌ട്രോള്‍ നില കുറയ്ക്കാനും സഹായിക്കും. മഞ്ഞള്‍പ്പൊടി ചേര്‍ത്ത് പുഴുങ്ങിക്കഴിക്കുന്നതാണ് ഇതിന് നല്ലത്. ഉപ്പ് വളരെക്കുറച്ചു മാത്രം ഉപയോഗിക്കുക.
3. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താന്‍ കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതു സഹായിക്കും.
4. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം ഇതിലടങ്ങിയിട്ടുണ്ട്. വന്‍കുടല്‍, സ്തന, ശ്വാസകോശ അര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത ഇവ കുറയ്ക്കുന്നു.
5.പ്രോട്ടീന്റെ പ്രധാന ഉറവിടമാണ് കടല. നാരുകള്‍ കുടലിന്റെ നല്ല ആരോഗ്യത്തെ സഹായിക്കുകയും ദഹനം എളുപ്പത്തിലാക്കാന്‍ സഹായിക്കുകയും ചെയ്യും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment