രോഗ നിര്‍ണയം മരണ ശേഷം മാത്രം, പേവിഷബാധയെ കരുതിയിരിക്കാം - വളര്‍ത്ത് മൃഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ

എന്തായാലും നമ്മുടെ ഓമന മൃഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ ഈ സമയത്ത് നല്‍കണം. കേരളത്തില്‍ തെരുവു നായ ശല്യം രൂക്ഷമായതിനാല്‍ നാം പ്രത്യേകം ശ്രദ്ധിക്കണം

By Harithakeralam
2025-04-30

പേവിഷബാധ കാരണം കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ ആറു വയസുകാരിക്ക് ജീവന്‍ നഷ്ടമായിരിക്കുന്നു. പ്രതിരോധ വാക്‌സിന് എടുത്തിട്ടും കുട്ടിക്ക് പേവിഷബാധയേറ്റത് ഞെട്ടലോടെയാണ് നാം കേട്ടത്. എന്നാല്‍ തലയ്ക്ക് കടിയേറ്റതിനാല്‍ ആദ്യ മിനിട്ടുകളില്‍ തന്നെ കുട്ടിക്ക് വിഷബാധയേറ്റിട്ടുണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം. എന്തായാലും നമ്മുടെ ഓമന മൃഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ ഈ സമയത്ത് നല്‍കണം. കേരളത്തില്‍ തെരുവു നായ ശല്യം രൂക്ഷമായതിനാല്‍ നാം പ്രത്യേകം ശ്രദ്ധിക്കണം.  

വില്ലന്‍ റാബിസ് വൈറസ്

റാബിസ് വൈറസ് മൂലമുണ്ടാകുന്ന പേവിഷബാധ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കും. ഗുരുതര നാഡീരോഗങ്ങള്‍ക്ക് വഴിയൊരുക്കുന്ന വൈറസ് മരണത്തിനു കാരണമാകും. നായ്ക്കളുടെ കടിയേറ്റാണ് ഈ രോഗം സാധാരണയായി മനുഷനു പകരുന്നത്. വവ്വാല്‍, മരപ്പട്ടി, പൂച്ച തുടങ്ങിയ ജീവികളിലൂടെയുമിതു പകരാം.  മൃഗങ്ങള്‍ കടിക്കുമ്പോള്‍ ഉമിനീരിലൂടെയാണ് രോഗം പകരുക. മുറിവുള്ള സ്ഥലത്ത് മൃഗങ്ങള്‍ നക്കിയാലും രോഗം പകരും, മൃഗങ്ങളെ ഓമനിക്കുമ്പോഴും മറ്റും രോഗം പകരാമെന്നു സാരം.

നായ്ക്കളില്‍ ഉണ്ടാവുന്ന ലക്ഷണങ്ങള്‍  

പ്രധാനമായും നമ്മുടെ നാട്ടില്‍ നായ്ക്കളിലൂടെയാണ് രോഗം മനുഷ്യനിലേക്ക് പകരുന്നത്, പ്രത്യേകിച്ച് തെരുവ് നായ്ക്കള്‍. നമ്മുടെ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് രോഗമുണ്ടെങ്കില്‍ ഈ ലക്ഷണങ്ങളിലൂടെ മനസിലാക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മാറ്റിയിടുക, മരണ ശേഷം തലച്ചോര്‍ പരിശോധിച്ചു മാത്രമേ പേ വിഷ ബാധ ഉറപ്പിക്കാന്‍ കഴിയൂ.

1. സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

2. പനിയും ശ്വാസം മുട്ടലും  

3.  ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടുകള്‍

4. അമിതമായി ഉമിനീര്‍ ഒലിച്ചിറങ്ങുക  

Leave a comment

തീറ്റച്ചെലവില്ലാതെ വളര്‍ത്താന്‍ ഭീമന്‍മത്സ്യം

വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…

By ഐബിന്‍ കാണ്ടാവനം
പോഷക സമ്പുഷ്ടമായ ഇറച്ചിയും മുട്ടയും; പരിചരണം എളുപ്പം - കാടവളര്‍ത്തല്‍ തുടങ്ങാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…

By Harithakeralam
കരണ്‍ ഫ്രീസ്, വൃന്ദാവനി; ഇനി 'സിന്തറ്റിക് പശു'ക്കള്‍ വാഴും; അത്യുല്‍പാദനശേഷിക്കൊപ്പം കാലാവസ്ഥ മാറ്റത്തെ അതിജീവിക്കും - വിശദമായി വായിക്കാം

രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…

By ഐബിന്‍ കാണ്ടാവനം
ചൂട് കൂടുന്നു: ഓമന മൃഗങ്ങള്‍ക്കും വേണം പ്രത്യേക പരിചരണം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…

By Harithakeralam
പോത്ത് വളര്‍ത്തല്‍: രോഗങ്ങളെ കരുതിയിരിക്കണം

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…

By Harithakeralam
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.  

കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍

1)…

By ഡോ. ജോണ്‍ ഏബ്രഹാം
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…

By ഡോ. ജോണ്‍ ഏബ്രഹാം
വേനല്‍ച്ചൂടില്‍ നിന്ന് കോഴികള്‍ക്ക് സംരക്ഷണം

അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs