കാലാവസ്ഥയിലെ മാറ്റങ്ങള്‍ മറ്റു പച്ചക്കറികളെപ്പോലെ മത്തനെയും ബാധിച്ചിട്ടുണ്ട്. കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ആക്രമിക്കുന്നു.
മത്തന്‍ വിത്തുകള്‍ മുളച്ചു വള്ളി വീശിതുടങ്ങിയിട്ടുണ്ടാകും. ഈ സമയത്ത് നല്കുന്ന പരിചരണമാണ് വിളവ് ലഭിക്കുന്നതില്‍ പ്രധാനം. കാലാവസ്ഥയിലെ മാറ്റങ്ങള്‍ മറ്റു പച്ചക്കറികളെപ്പോലെ മത്തനെയും ബാധിച്ചിട്ടുണ്ട്. കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ആക്രമിക്കുന്നു. നിര്‍ബന്ധമായും ഈ സമയത്ത് നല്‍കേണ്ട പരിചരണങ്ങള്‍ ഇവയാണ്.
1. വിത്ത് മുളച്ചു വള്ളി വീഴുമ്പോഴും പൂവിരിയുന്ന സമയത്തും ഓരോ കിലോ കടലപ്പിണ്ണാക്ക് വളമായി നല്‍കാം. വള്ളി വീശിപ്പോകുമ്പോള്‍ ഓരോ മുട്ടിലും മണ്ണിട്ട് കൊടുക്കുന്നത് നല്ലതാണ്.
2. ചാണകപ്പൊടിയും മത്തന്‍ നല്ല വളമാണ്. ഈസമയത്ത് ചാണകപ്പൊടിയിട്ടു കൊടുക്കുന്നതു നല്ല വലിപ്പമുള്ള പൊടിയുള്ള കായ്കളുണ്ടാകാന് സഹായിക്കും.
3. വള്ളി വീശി തുടങ്ങിയാല്‍ മൂന്നാലു ദിവസം കൂടുമ്പോള്‍ നനച്ചു കൊടുക്കാം.
4. വള്ളിയുടെ കീഴിലായി ഉണങ്ങിയ ഓലയിട്ടു കൊടുക്കുന്നതു നല്ലതാണ്.
5. കീടങ്ങളുടെ ആക്രമണം ഈ കാലാവസ്ഥയില്‍ കൂടുതലായിരിക്കും. പറന്നുവരുന്ന കീടങ്ങള്‍ ഇലകളെ നശിപ്പിക്കുന്നതാണ് പ്രധാന പ്രശ്നം. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് ഇലകളില്‍ സ്േ്രപ ചെയ്യാം.
6. മത്തന്‍ വണ്ട് ഇലകളും പൂക്കളും തിന്നു നശിപ്പിക്കും. വേപ്പധിഷ്ടിത കീടനാശിനികള്‍ ഇതിനെതിരേ പ്രയോഗിക്കാം.
7. സ്യൂഡോമോണസ് ലായനി ആഴ്ചയിലൊരിക്കല്‍ പ്രയോഗിക്കുന്നതും ചെടി കരുത്തോടെ വള്ളി വീശി വളരാന്‍ സഹായിക്കും.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്കിയിട്ടില്ലെങ്കില് കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില് ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്നം.…
© All rights reserved | Powered by Otwo Designs
Leave a comment