ബാക്റ്റീരിയല്‍ വാട്ടം, ദ്രുതകരിച്ചില്‍ , വാട്ട രോഗം എന്നിവയെല്ലാം നമ്മുടെ കൃഷിത്തോട്ടത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നിന്നും പുറത്താക്കാന്‍ സ്യൂഡോമോണസ് സഹായിക്കും.
വഴുതന - വെള്ളരി വര്‍ഗ വിളകളിലും കുരുമുളകിലും ഇലകരിച്ചില്‍ രോഗം വ്യാപകമാണ്. ഒറ്റയടിക്ക് കൃഷിത്തോട്ടം മുഴുവന്‍ ഉണക്കാന്‍ ഈ രോഗം കാരണമാകും. മണ്ണിനെ ആരോഗ്യമുളളതാക്കി കീടങ്ങളെ നശിപ്പിക്കുക എന്നതാണ് ഇതിനൊരു പോംവഴി. സ്യൂഡോമോണസ് ഇതിനു സഹായിക്കും. ബാക്റ്റീരിയല്‍ വാട്ടം, ദ്രുതകരിച്ചില്‍ , വാട്ട രോഗം എന്നിവയെല്ലാം നമ്മുടെ കൃഷിത്തോട്ടത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നിന്നും പുറത്താക്കാന്‍ സ്യൂഡോമോണസ് സഹായിക്കും.
1. നനവും ജൈവാംശവുമുള്ള സ്ഥലത്ത് മാത്രമേ സ്യൂഡോമോണസ് പ്രയോഗിക്കാവൂ. നേരിട്ട് ഇട്ടു കൊടുക്കുമ്പോഴും സ്പ്രേ ചെയ്യുമ്പോഴുമിതു ശ്രദ്ധിക്കുക.
2. കമ്പോസ്റ്റ് തയാറാക്കുന്നവര്‍ ഇതിന്റെ അവസാന ഘട്ടമെത്തുമ്പോള്‍ സ്യൂഡോമോണസ് ചേര്‍ത്ത് കൊടുക്കുക. അല്‍പ്പം നനവും ധാരാളം ജൈവാംശവുമുള്ള കമ്പോസ്റ്റില്‍ സ്യൂഡോമോണസ് കരുത്താര്‍ജ്ജിക്കും.
3. മണ്ണിര കമ്പോസ്റ്റ്, ഉണങ്ങിപ്പൊടിഞ്ഞ കാലി വളം എന്നതിനോടൊപ്പം സ്യൂഡോമോണസ് ചേര്‍ക്കാം. തുടര്‍ന്ന് ഇവ കരിയില ചേര്‍ത്ത് പുതയിടുക, ഇടയ്ക്ക് നനയ്ക്കുക. നല്ല ഗുണനിലവാരമുള്ള വളം ലഭിക്കും.
4. 20 ഗ്രാം സ്യൂഡോമോണസ്, ഒരു ലിറ്റര്‍ വെള്ളം, 20 എംഎല്‍ പുളിച്ച തൈര് എന്നിവ ചേര്‍ത്ത് സ്്രേപ ചെയ്യുന്നത് ഏറെ നല്ലതാണ്.
5. പുളിച്ച കഞ്ഞിവെള്ളം 10 ഗ്രാം ശര്‍ക്കര എന്നിവയും ചേര്‍ത്ത് സ്യൂഡോമോണസ് സ്പ്രേ ചെയ്യാം.
6. വിത്തില്‍ പുരട്ടുന്ന സമയത്ത് പുളിച്ച കഞ്ഞിവെള്ളം കൂടി ചേര്‍ക്കാം.
7. സ്യൂഡോമോണസ് തളിച്ചാല്‍ പൂക്കളുടെ എണ്ണം കൂടുന്നതായി കര്‍ഷകര്‍ പറയാറുണ്ട്.
8. ചാരത്തിനൊപ്പം സ്യൂഡോമോണസ് ഉപയോഗിക്കരുത്.
9. രാസവളം പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ 15 ദിവസത്തിനു ശേഷം മാത്രമേ പ്രയോഗിക്കാവൂ.
10. വാട്ടരോഗം കണ്ടു തുടങ്ങിയാല്‍ ഉടനേ പ്രയോഗിക്കണം.
11. പത്ത് ദിവസത്തിലൊരിക്കല്‍ തടത്തിലൊഴിച്ചു കൊടുക്കുന്നതും ഇലകളില്‍ തളിക്കുന്നതും ഗുണം ചെയ്യും.
കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…
വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…
പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…
നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…
മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…
അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…
© All rights reserved | Powered by Otwo Designs
Leave a comment