ശരീരത്തിന് നന്നായി പ്രോട്ടീന്‍ നല്‍കുന്ന ഇലക്കറികള്‍ ഏതൊക്കെയെന്നു നോക്കാം.
നല്ല പോലെ അധ്വാനിക്കാന്‍ ശരീരത്തിന് പ്രോട്ടീന്‍ ആവശ്യമാണ്. ചിക്കനാണ് പ്രോട്ടീനിന്റെ കലവറയെങ്കിലും ഇലക്കറികളും ധാരാളം പ്രോട്ടീനുണ്ട്. ശരീരത്തിന് നന്നായി പ്രോട്ടീന്‍ നല്‍കുന്ന ഇലക്കറികള്‍ ഏതൊക്കെയെന്നു നോക്കാം.
ചീര
100 ഗ്രാം ചീരയില്‍ ഏകദേശം 2.9 ഗ്രാം പ്രോട്ടീന്‍, ഇരുമ്പ്, ആവശ്യമായ വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. തോരന്‍വച്ചും കറിയായും സൂപ്പാക്കിയും നാം ചീര ഉപയോഗിക്കുന്നു. അധികം എണ്ണകള്‍ ചേര്‍ക്കാതെ ചീര പാകം ചെയ്യുന്നതാണ് നല്ലത്.
കാബേജ് ഇല
വലിയ വിലയില്ലാതെ ലഭിക്കുന്ന ഇലക്കറിയാണ് കാബേജ്. 100 ഗ്രാം ഇല കാബേജില്‍ ഏകദേശം 4.3 ഗ്രാം പ്രോട്ടീന്‍, കാല്‍സ്യം, ആന്റി ഓക്‌സിഡന്റ്, നാരുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. തോരന്‍, സാലഡ് എന്നിവയിലാണ് സാധാരണ ഉപയോഗിക്കാറ്.
ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ട് എന്ന പച്ചക്കറി ശരീരത്തിന് ഗുണം ചെയ്യും എന്നത് പോലെ അതിന്റെ ഇലയും ഗുണകരമാണ്. 100 ഗ്രാം ബീറ്റ്‌റൂട്ട് ഇലയില്‍ 2.2 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയും ബീറ്റ്‌റൂട്ട് ഇലകളില്‍ ധാരാളം അടങ്ങിയിരിക്കുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment