ഭക്ഷണം നിയന്ത്രിക്കുക എന്നതു മനുഷ്യനടക്കമുള്ള ഏതു ജീവിയെ സംബന്ധിച്ചിടത്തോളം പ്രധാനമായ കാര്യമാണ്. ഡോക്റ്ററുടേയും ഡയറ്റീഷ്യന്റെയും നിര്‍ദേശ പ്രകാരം മാത്രമേ ഇതിനു തുനിയാവൂ.
തടി കുറയ്ക്കാനായി പലതരം ഡയറ്റുകള്‍ പരീക്ഷിക്കുന്നവര്‍ ഏറെയാണ്. സമൂഹ്യമാധ്യങ്ങളിലൂടെ പലരും ഓരോ തരം ഉപാധികള്‍ പറയുന്നു. ഇതെല്ലാം പരീക്ഷിച്ചു വണ്ണമൊഴികെ എല്ലാം കുറഞ്ഞു കുഴപ്പത്തിലായവരും ഏറെയാണ്. ഭക്ഷണം നിയന്ത്രിക്കുക എന്നതു മനുഷ്യനടക്കമുള്ള ഏതു ജീവിയെ സംബന്ധിച്ചിടത്തോളം പ്രധാനമായ കാര്യമാണ്. ഡോക്റ്ററുടേയും ഡയറ്റീഷ്യന്റെയും നിര്‍ദേശ പ്രകാരം മാത്രമേ ഇതിനു തുനിയാവൂ. പട്ടിണി കിടന്നു വണ്ണം കുറച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇവയാണ്.
പോഷകാഹാരക്കുറവ്
ഭക്ഷണം കഴിക്കാതെ കിടന്ന് തടികുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് പോഷകാഹാരക്കുറവ്. ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമുള്ള മിനറലുകളും വിറ്റാമിനുകളും ലഭിക്കില്ല. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
മാനസിക പ്രശ്‌നം
ഈറ്റിങ് ഡിസോര്‍ഡര്‍ എന്ന പ്രശ്‌നം ഒടുവില്‍ ഭക്ഷണത്തോട് പാടേ വിരക്തിയിലേക്ക് എത്തിക്കും. ഭക്ഷണം കഠിനമായി നിയന്ത്രിക്കുക, അമിതവും ശക്തവുമായ വ്യായാമം ചെയ്യുക, തടിയുണ്ടെന്ന് ചിന്തിച്ചു കൂട്ടുക എന്നീ പ്രശ്‌നങ്ങളുണ്ടാകും.
മുടി കൊഴിച്ചില്‍
ഭക്ഷണം കാര്യമായി കഴിക്കാത്തതിനാല്‍ ശരീരത്തിലെത്തുന്ന കലോറിയുടെ അളവ് കുറയും. ഇതു മുടി കൊഴിച്ചില്‍, നഖം പൊട്ടിപ്പോവുക തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകും.
ദഹന പ്രശ്‌നം
മലബന്ധം, വയറ് വീര്‍ക്കുക, തുടങ്ങിയ പ്രശ്‌നങ്ങളും ഇതു കാരണമുണ്ടാകും. കൃത്യ സമയത്ത് ഭക്ഷണം ശരീരത്തിനു ലഭിച്ചില്ലെങ്കില്‍ ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകും.
ക്ഷീണം ഉറപ്പ്
ഭക്ഷണം നിയന്ത്രിക്കുന്നതിനൊപ്പം ജിമ്മിലും മറ്റും പോയി കഠിനമായ വ്യായാമവും തടി കുറയ്ക്കാന്‍ ചെയ്യുന്നുണ്ടാകും. ഭക്ഷണം കുറവും വ്യായാമം കൂടുതലുമാകുമ്പോള്‍ ശാരീരിക ക്ഷീണം ഉറപ്പാണ്. ഊര്‍ജ്ജം നഷ്ടപ്പെട്ട് ജോലി ചെയ്യാനുള്ള ഉന്മേഷം ഇല്ലാതാക്കും. ഇതു പല തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment