പാലക്കാട് ജില്ല ടൂറിസം പ്രെമോഷന്‍ കൗണ്‍സിലും മലമ്പുഴ ജലസേചന വകുപ്പും സംയുക്തമായാണ് പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്യാനത്തിന്റെ കവാടം മുതല്‍ കൃഷ്ണ പാര്‍ക്ക് വരെ പതിനായിരത്തിലേറെ പൂക്കള്‍ ഒരുക്കിയിട്ടുണ്ട്.
പശ്ചമിഘട്ട മലനിരകളുടെ സൗന്ദര്യം ആവോളം നിറയുന്ന പാലക്കാടിന്റെ ഉദ്യാനത്തില്‍ പൂക്കാലം. മഞ്ഞയും മജന്തയും ചുവപ്പും വെള്ളയും നീലയും നിറങ്ങളില്‍ കണ്ടാല്‍ ആരും നോക്കി നിന്നു പോകുന്ന പൂക്കളുടെ വസന്തം. പരിചിതരായ ജമന്തിയും റോസും ചെണ്ടുമല്ലിയും മാത്രമല്ല വിദേശ ഇനം പൂക്കളും മലമ്പുഴ ഡാമിന്റെ ഉദ്യാനത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പൂക്കാലം എന്നു പേരിട്ടിരിക്കുന്ന പുഷ്‌പോത്സവത്തിലെ പൂക്കളെയും ചെടികളെയും കാണാന്‍ മാത്രമല്ല അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും കാഴ്ചക്കാര്‍ വന്നെത്തുകയാണ്.
പതിനായിരത്തോളം പൂക്കള്‍
പാലക്കാട് ജില്ല ടൂറിസം പ്രെമോഷന്‍ കൗണ്‍സിലും മലമ്പുഴ ജലസേചന വകുപ്പും സംയുക്തമായാണ് പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്യാനത്തിന്റെ കവാടം മുതല്‍ കൃഷ്ണ പാര്‍ക്ക് വരെ പതിനായിരത്തിലേറെ പൂക്കള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ രാത്രി എട്ടര വരെയാണ് പുഷ്‌പോത്സവത്തിലേക്കുള്ള പ്രവേശനസമയം. എന്നാല്‍ പൂക്കളെ കാണാന്‍ മാത്രമല്ല പൂച്ചെടികള്‍ സ്വന്തമാക്കുന്നതിനും രുചിയൂറും വിഭവങ്ങള്‍ കഴിക്കുന്നതിനും പൂക്കാലത്തില്‍ അവസരമുണ്ട്. പൂക്കളും ചെടിയും പാലക്കാടന്‍ രുചിക്കൂട്ടുകളും ഒപ്പം പാട്ടും നൃത്തവുമൊക്കെ കാഴ്ചക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ടിവിടെ.
കണ്ണെത്താ ദൂരത്തോളം ഒരേ ഇനത്തില്‍പ്പെട്ട പൂക്കളെ കാണാം. മലമ്പുഴ ഉദ്യാനത്തിലേക്ക് കയറിയാല്‍ നേരെ മുന്നിലായി മഞ്ഞ നിറത്തിലെ ജമന്തിപ്പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാം. മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ജമന്തിപ്പൂക്കളുടെ കൂട്ടം കണ്ട് നേരെ നടക്കാം. മജന്തയും ചുവപ്പും നിറത്തിലുള്ള സീനിയ പൂക്കളും ഇവിടുണ്ട്. മഞ്ഞയും വെള്ളയും നീലയും നിറങ്ങളിലുള്ള പൂക്കള്‍ക്ക് നടുവില്‍ കുഞ്ഞു തോണിയും കാണാം. വെള്ളാംരംകല്ലുകള്‍ക്ക് അരികിലായുള്ള കുഞ്ഞു തോണിയിലും ആമ്പലുകളുടെ വസന്തമാണ്. ഈ കാഴ്ചകളൊക്കെ ആസ്വദിച്ചു മുന്നിലേക്കെത്തുമ്പോള്‍ പുഷ്‌പോത്സവത്തിനിട്ടിരിക്കുന്ന പേരു നിങ്ങള്‍ക്ക് മുന്നിലേക്കെത്തും. പൂക്കള്‍ക്ക് നടുവിലെ ആ മരത്തില്‍ പൂക്കാലം എന്നെഴുതി വച്ചിട്ടുണ്ട്.
വര്‍ണക്കുടയിലെ ചാറ്റല്‍ മഴ
പൂക്കളെയും ചെടികളെയും തൊട്ടും കണ്ടും അറിഞ്ഞു നടക്കുന്നതിനിടയില്‍ പെട്ടെന്നൊരു ചാറ്റല്‍ മഴ പെയ്യുന്ന പോലെ തോന്നിയേക്കാം. പല വര്‍ണങ്ങളിലുള്ള കുടകള്‍ തൂക്കിയിട്ടിരിക്കുന്നതിനു താഴേക്കൂടി നടക്കുമ്പോള്‍ ആ കുടകള്‍ക്കിടയില്‍ നിന്നു കുഞ്ഞു വെള്ളത്തുള്ളികള്‍ പാലക്കാടന്‍ ചൂടില്‍ ചെറു തണുപ്പ് സമ്മാനിക്കും. ആ നനവ് സമ്മാനിക്കുന്ന കുളിര്‍മയില്‍ വീണ്ടും പൂക്കളെ തേടി മുന്നിലേക്ക് സഞ്ചരിക്കാം. മലമ്പുഴ ഡാമിന്റെ പതിവു കാഴ്ചകള്‍ക്കിടയില്‍ വീണ്ടും പൂക്കളെയും ചെടികളെയും കാണാം. ഡെലീഷ്യ, കോസ്‌മോസ്, ഡാലിയ, സാല്‍വിയ, സെലോസിയ, വാടാമല്ലി, ജമന്തി, വ്യത്യസ്ത തരം റോസുകള്‍, വിവിധ ഇനം ആഫ്രിക്കന്‍, ഫ്രഞ്ച് ചെണ്ടുമല്ലികള്‍, പല നിറങ്ങളിലുള്ള പെറ്റൂണിയ, മേരി ഗോള്‍ഡ്, നക്ഷത്രത്തിളക്കമുള്ള ആസ്റ്റര്‍, ചെടിയെ പോലും കാണാത്ത തരത്തില്‍ പൂവിടുന്ന വിങ്ക, സീനിയ, സൂര്യകാന്തി, ബൊ ഗെയ്ന്‍ വില്ല, തുടങ്ങി സ്വദേശിയും വിദേശിയുമായി 35-ലേറെ പൂക്കളെ ഇവിടെ കാണാം. വിശാലമായ തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന പലതരം പനിനീര്‍ പൂക്കളും മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. ചുവപ്പും വെള്ളയും റോസും നിറങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന പനിനീര്‍ പൂക്കളുടെ സൗന്ദര്യം മാത്രമല്ല സുഗന്ധവും ആസ്വദിക്കാന്‍ കാഴ്ചക്കാരില്‍ ചിലരൊക്കെ ശ്രമിക്കുന്നുണ്ട്. പക്ഷേ പൂക്കളെ അത്രയേറെ സ്‌നേഹിക്കാനുള്ള അനുവാദമില്ലെന്നു മാത്രം.
സ്ത്രീ ശക്തി
ചെടികളും പൂക്കളും പരിചരിക്കുന്ന ഒരു കൂട്ടം ജീവനക്കാരാണ് പൂക്കാലത്തിലെ കാവല്‍ക്കാര്‍. എന്നാല്‍ ഇവരെ വെറും കാവല്‍ക്കാരെന്നു പറഞ്ഞാല്‍ പോര. മലമ്പുഴ ഡാമിലെ പൂക്കാലത്തിലെ ചെടികളൊക്കെയും ഈ സ്ത്രീ ജീവനക്കാര്‍ നട്ടു നനച്ചു വളര്‍ത്തിയെടുത്തവയാണ്. കഴിഞ്ഞ ഒക്‌റ്റോബര്‍ മുതല്‍ ഇവര്‍ സ്വന്തം മക്കളെ പോലെ പരിപാലിച്ചു വളര്‍ത്തിയെടുത്ത ചെടികളാണ് പൂക്കാലം എന്ന പുഷ്‌പോത്സവത്തില്‍ വിരിഞ്ഞു നില്‍ക്കുന്നത്. നട്ടുച്ചയ്ക്ക് പോലും ഈ സ്ത്രീകള്‍ ഈ ചെടികളെയും പൂക്കളെയും പരിചരിച്ച് ഒപ്പമുണ്ട്.
പുഷ്‌പോത്സവത്തില്‍ പൂ കാഴ്ചകളാണ് ഏറെയെങ്കിലും ചുമര്‍ച്ചിത്രങ്ങളെയും കണ്ടുമുട്ടാം. മലമ്പുഴയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും കോളെജുകളില്‍ നിന്നുമുള്ള 16 വിദ്യാര്‍ഥികളൊരുക്കിയ ചുമര്‍ച്ചിത്രങ്ങളും ഉദ്യാനത്തില്‍ കാണാം. പാലക്കാട് വിക്‌റ്റോറിയ കോളെജ്, ലീഡ് കോളെജ് ധോണി, മലമ്പുഴ ആശ്രമം സ്‌കൂള്‍, മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോം, യുവക്ഷേത്ര കോളെജ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ചിത്രവരയ്ക്ക് പിന്നില്‍. പൂക്കളെ കാണാനെത്തുന്നവര്‍ ചിത്രകാഴ്ചകളെയും ക്യാമറയ്ക്കുള്ളില്‍ പകര്‍ത്തുന്നുണ്ട്. പൂക്കള്‍ക്ക് അരികില്‍ നിന്നു ചിത്രമെടുക്കാം. എന്നാല്‍ ചിത്രങ്ങളെടുക്കുന്നതിന് പ്രത്യേകം സെല്‍ഫി പോയിന്റുകള്‍ പുഷ്‌പോത്സവത്തിലുണ്ട്. പൂക്കളെ കാണാനെത്തുന്നവരുടെ തിരക്ക് ആ സെല്‍ഫി പോയിന്റുകളിലും കാണാം. ആന, മത്സ്യ കന്യക, പൂക്കള്‍ കൊണ്ട് തീര്‍ത്ത മയില്‍, പൂച്ചെടികള്‍ക്കുള്ളിലിരിക്കുന്ന ബുദ്ധ പ്രതിമ ഇങ്ങനെ ചില ചിത്രമെടുക്കാനുള്ള ഇടങ്ങളാണുള്ളത്. ഇതിനൊപ്പം മ്യൂസിക് ഫൗണ്ടനും വാട്ടര്‍ ഫൗണ്ടനും മുതിര്‍ന്നവരെ മാത്രമല്ല കുട്ടികളെയും രസിപ്പിക്കുന്നുണ്ട്.
പൂച്ചെടികള്‍ വാങ്ങാം
പുഷ്‌പോത്സവത്തിനോടനുബന്ധിച്ച് പൂച്ചെടികള്‍ ലഭ്യമായ നഴ്‌സറികളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. പൂക്കളെ കണ്ട് പൂച്ചെടികളും സ്വന്തമാക്കി മലമ്പുഴ ഡാമില്‍ നിന്നു ഇറങ്ങും മുന്‍പ് വ്യത്യസ്ത രുചികളും പരിചയപ്പെടാനുള്ള അവസരമുണ്ട്. ഭക്ഷ്യമേളയ്ക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. പാലക്കാടന്‍ തനിമ നിറഞ്ഞ രുചികള്‍ക്കൊപ്പം ഗോത്രവിഭവങ്ങളും മേളയില്‍ സുലഭം. പകല്‍ സമയങ്ങളില്‍ സ്‌കൂള്‍,കോളെജ് വിദ്യാര്‍ഥികളാണ് ഏറെയും കാഴ്ചക്കാരായെത്തുന്നത്. എന്നാല്‍ വൈകുന്നേരങ്ങളില്‍ കുടുംബവുമായെത്തുന്നവരുടെ തിരക്കാണെന്നു പറയുന്നു മലമ്പുഴ ഉദ്യാനത്തിലെ ജീവനക്കാര്‍. പ്രദര്‍ശനം 28ന് സമാപിക്കും.
കല്പ്പറ്റ: നാഷണല് ഡയറി ഡവലപ്മെന്റ് ബോര്‍ഡ്, ഹോര്ട്ടി കോര്പ്പ് എന്നിവയുടെ നേതൃത്വത്തില് കര്‍ഷകരുടെ കൂട്ടായ്മയില് പ്രവര്‍ത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാര്മേഴ്സ് പ്രൊഡ്യൂസര് കമ്പനിയുടെ ഔട്ട്…
സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളില് നിന്നും തെരഞ്ഞെടുത്ത 439 പേര് ''എ ഹെല്പ്പ്'' പരിശീലനം പൂര്ത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതല്ക്കൂട്ടായി മാറുന്നു. കുടുംബശ്രീ തെരഞ്ഞെടുത്തു നല്കുന്ന പശുസഖിമാര്ക്ക്…
തിരുവനന്തപുരം: ദേശീയ/അന്തര്ദേശിയ തലത്തില് കാര്‍ഷിക വിപണന മേഖലയിലെ നവീന ആശയങ്ങളും സാങ്കേതിക വിദ്യയിലെ സാധ്യതകളും കേരളത്തിലെ സാഹചര്യത്തില് കൃഷിയിടങ്ങളില് പ്രായോഗികമായ തരത്തില്‍ ഉപയോഗപ്പെടുത്താന് സാദ്ധ്യതകള്‍…
സുല്ത്താന് ബത്തേരി: അന്താരാഷ്ട്ര കോഫി ഓര്ഗനൈസേഷന് നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോര്‍ഡിന്റെ നേതൃത്വത്തില് സുല്ത്താന് ബത്തേരിയില് നടത്തി. ജില്ലാ കളക്ടര് ഡി.ആര്‍. മേഘശ്രി…
തിരുവനന്തപുരം: മില്ലറ്റ് കഫേകളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് ഉള്ളൂരില് നിര്വഹിച്ചു. കടകംപള്ളി സുരേന്ദ്രന് എംഎല്എ അധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്രതാരം മാലാ പാര്വതി വിശിഷ്ടാതിഥിയായി…
തിരുവനന്തപുരം: ഏതൊരു വികസന പ്രവര്ത്തനത്തിന്റെയും സദ്ഫലങ്ങള് അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്ഡിന്റെ…
കളമശ്ശേരി: ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള് കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്ഷികോത്സവം. ഉപ്പു തൊട്ടു കര്പ്പൂരം വരെ എന്തും ഇവിടെ…
തിരുവനന്തപുരം: ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില് വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് നിര്വ്വഹിച്ചു. കൃഷി മന്ത്രി…
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 1005
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1005
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object

Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 1007
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1007
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 1008
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1008

Message: Trying to get property 'title' of non-object

Line Number: 1029
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1029

Line Number: 1031
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1031
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 1032
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 1032

© All rights reserved | Powered by Otwo Designs
Leave a comment