അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണിന്ന് വ്യക്തമാക്കുന്നത്.
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണിന്ന് വ്യക്തമാക്കുന്നത്.
1. മണ്ണില്‍ കുമ്മായ പ്രയോഗം നടത്തിയ ശേഷം മാത്രം ചെടി നടുക. ഒരു സെന്റിന് നാല് കിലോ എന്ന രീതിയിലാണ് കുമ്മായം വേണ്ടത്. ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവരും നടീല്‍ മിശ്രിതത്തില്‍ കുമ്മായം ചേര്‍ക്കണം.
2. അടിവളമായി ചാണകപ്പൊടിയും കമ്പോസ്റ്റുമാണ് നല്ലത്. ഇത് ട്രൈക്കോഡെര്‍മ സമ്പുഷ്ടമാക്കിയതാണെങ്കില്‍ ഏറെ നല്ലത്. ഇവ വാട്ട രോഗങ്ങളെ ചെറുക്കുന്നതിന് സഹായിക്കും.
3. തൈകള്‍ പറിച്ചു നട്ടാണ് മിക്ക പച്ചക്കറികളും കൃഷി ചെയ്യുക. തൈകള്‍ പറിച്ചു നടുന്നതിനു മുമ്പ് വേര് സ്യൂഡോമോണാസ് ലായനി (20മില്ലി. സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍)-ല്‍ അര മണിക്കൂര്‍ മുക്കി വെക്കുക. ഇതിന് ശേഷം നടുക.
4. നേരിട്ട് വിത്ത് നട്ടതാണെങ്കില്‍ സ്യൂഡോമോണസ് ലായനി തൈകളുടെ ഇലകളില്‍ തളിക്കുക. ഇത് തൈകള്‍ കരുത്തോടെ വളരാന്‍ സഹായിക്കും.
5. കനത്ത മഴ ഇടയ്ക്കിടെ പെയ്യുന്നുണ്ട്. ഇതിനാല്‍ തടം ഉയര്‍ത്തി ചെടികള്‍ നടുക.
6. തടത്തില്‍ വെള്ളം അമിതമായി കെട്ടികിടക്കാന്‍ അനുവദിക്കരുത്.
7. ഇലകളെ ആക്രമിക്കുന്ന കീടങ്ങളുടെ ശല്യമിപ്പോള്‍ രൂക്ഷമാണ്, ഇതിനാല്‍ ചെറുപ്രായത്തില്‍ തന്നെ ചെടികള്‍ക്ക് നല്ല സംരക്ഷണം നല്‍കണം. വേപ്പധിഷ്ടിത കീടനാശിനികള്‍ പ്രയോഗിക്കാം.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment