കഴിഞ്ഞ ദിവസത്തെ മഴയില്‍ അന്‍പതേക്കറോളം വരുന്ന പിരപ്പമണ്‍കാട് പാടശേഖരത്തിലെ നെല്‍കൃഷി പൂര്‍ണമായും മുങ്ങിയിരുന്നു. എന്നാല്‍ വളരെ വേഗത്തില്‍ വെള്ളം താഴുകയും നെല്‍ക്കതിരുകള്‍ കരുത്തോടെ നിവരുകയും ചെയ്തു.
ഇടക്കോട് പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍ത്സവം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ പേരില്‍ ഒരു റൈസ് ബ്രാന്‍ഡ് ഉണ്ടാക്കി വിപണിയിലെത്തിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. വിഷരഹിതമായ ഭക്ഷണത്തിനും ആരോഗ്യത്തിനും പ്രാദേശികമായി ഉത്പാദിപ്പിക്കാവുന്ന നമ്മുടെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളെ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ മഴയില്‍ അന്‍പതേക്കറോളം വരുന്ന പിരപ്പമണ്‍കാട് പാടശേഖരത്തിലെ നെല്‍കൃഷി പൂര്‍ണമായും മുങ്ങിയിരുന്നു. എന്നാല്‍ വളരെ വേഗത്തില്‍ വെള്ളം താഴുകയും നെല്‍ക്കതിരുകള്‍ കരുത്തോടെ നിവരുകയും ചെയ്തു.
ചിറയിന്‍കീഴ് എം എല്‍ എ വി.ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആറ്റിങ്ങല്‍ എം എല്‍ എ ഒ.എസ്. അംബിക ആശംസകള്‍ അര്‍പ്പിച്ചു. സ്ഥലത്തെ മുതിര്‍ന്ന കര്‍ഷകനായ സത്യശീലനെയും പാടശേഖര സമിതി സെക്രട്ടറി അല്‍ഫാറിനെയും മന്ത്രി വേദിയില്‍ ആദരിച്ചു.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീ, മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്ര ബാബു, മെമ്പര്‍മാരായ വിഷ്ണു രവീന്ദ്രന്‍, ഷൈനി, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനില്‍കുമാര്‍, കാര്‍ഷിക ഉപദേശക സമിതി അംഗങ്ങള്‍, ശ്രീഭൂത നാഥന്‍കാവ് ക്ഷേത്രഭാരവാഹികള്‍, മറ്റു ജനപ്രതിനിധികള്‍, കര്‍ഷകര്‍, കൃഷി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…
നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…
നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…
ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…
കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…
പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…
കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…
അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…
© All rights reserved | Powered by Otwo Designs
Leave a comment