ഒരേ സമയം മൂന്നു ഗുണങ്ങള്‍ നല്കുന്ന ജൈവലായനികളുണ്ട്. വളമായും വളര്‍ച്ചാത്വരകമായും ഇതിനൊപ്പം കീടനാശിനിയായും ഇവ പ്രവര്‍ത്തിക്കും.
ഒരേ സമയം മൂന്നു ഗുണങ്ങള്‍ നല്കുന്ന ജൈവലായനികളുണ്ട്. വളമായും വളര്‍ച്ചാത്വരകമായും ഇതിനൊപ്പം കീടനാശിനിയായും ഇവ പ്രവര്‍ത്തിക്കും. വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് വലിയ പ്രയാസമില്ലാതെ ഇവ തയാറാക്കാം .
1. മോര്-തേങ്ങാപ്പാല്‍ മിശ്രിതം
പച്ചക്കറികളിലും മറ്റ് ഹ്രസ്വകാലവിളകളിലും വളര്‍ച്ചാത്വരകമായി ഉപയോഗിക്കാം. മോരും തേങ്ങാപ്പാലുമാണ് ചേരുവകള്‍. മോരും തേങ്ങാപ്പാലും അഞ്ച് ലിറ്റര്‍വീതം ഒരു മണ്കലത്തില് എടുത്ത് ചാണക കൂനക്കുള്ളില്‍ ശ്രദ്ധയോടെ വയ്ക്കുക. ഒരാഴ്ച ഇങ്ങനെ സൂക്ഷിക്കണം. ചാണക കൂനയ്ക്കുള്ളിലെ ചൂട് പുളിക്കല്‍ പക്രിയ ത്വരിതപ്പെടുത്തുകയും ഒരാഴ്ച കഴിയുമ്പോള്‍ മിശ്രിതം ഉപയോഗിക്കാന്‍ തയ്യാറാവുകയും ചെയ്യും. ഈ ലായനി 10% വീര്യത്തില്‍ നേര്‍പ്പിച്ച് 15 ദിവസത്തിലൊരിക്കലോ ഒരു മാസം കൂടുമ്പോഴോ ഇലകളില്‍ തളിക്കാം.
2. അമൃത്പാനി
ഗോവയിലെ ഡോ. ഗോപാല്‍ റാവു ലോക്കറെയാണ് ഇതിന്റെ ഉപജ്ഞാതാവ്. ഇത് cowdung tea അഥവാ ചാണകച്ചായ എന്ന പേരില്‍ വാങ്ങാന്‍ കിട്ടും. ഫലപ്രദമായൊരു ബാക്ടീരിയല്‍ ഓജസിയായി ഇത് ഉപയോഗിക്കാം. ചേരുവകള്‍: ചാണകം രണ്ടു കി.ഗ്രാം, തേന്‍ 20 ഗ്രാം, നെയ്യ് (വീട്ടിലുണ്ടാക്കിയത്) 10 ഗ്രാം, വെള്ളം 10 ലിറ്റര്‍. തയ്യാറാക്കുന്ന വിധം: ആദ്യം രണ്ടു കി.ഗ്രാം ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. തുടര്‍ന്ന് നെയ്യും തേനും ചേര്‍ക്കുക. മിശ്രിതം സൂര്യപ്രകാശത്തിലും നിലാവിലും 24 മണിക്കൂര്‍ വച്ചതിനു ശേഷം ഉപയോഗിക്കാം. പച്ചക്കറി വിളകളിലും നെല്ലിലും മറ്റ് ഹ്രസ്വകാല വിളകളിലുമിതു തളിക്കാം. ഈ ലായനി നേര്‍പ്പിക്കേണ്ട ആവശ്യമില്ല. നേരിട്ട് പ്രയോഗിക്കാം, അരിച്ചെടുക്കണമെന്ന നിര്‍ബന്ധവുമില്ല.
3. മീന്‍ അമിനോ ആസിഡ്:
പച്ചമത്സ്യവും ശര്‍ക്കരയും കൂടി പുളിപ്പിച്ച് തയ്യാറാക്കുന്ന വളര്ച്ചാത്വരകമാണിത്. ചീഞ്ഞു തുടങ്ങിയ പരുവത്തിലുള്ള പച്ചമീന്‍ ഒരു കിലോ (മത്തിയാണ് നല്ലത്) വാങ്ങി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു കി.ഗ്രാം ശര്‍ക്കരയും ചേര്‍ത്ത് നന്നായി ഇളക്കി മണ്കലത്തില് 10 ദിവസം അടച്ചു സൂക്ഷിക്കുക. 10 ദിവസം കഴിയുമ്പോള്‍ മിശ്രിതം തവിട്ടു നിറത്തിലുള്ള കൊഴുത്ത ധ്രാവകമായി പരുവപ്പെട്ടു കഴിയും. ഇത് ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളുടെ ഇലകളില്‍ തളിക്കാം. ദ്രാവകം വായു നിബന്ധമായി അടച്ചാല്‍ രണ്ടു മാസത്തോളം സൂക്ഷിക്കാം.
4. തിമോര്‍ ലായനി
പത്ത് തേങ്ങയുടെ പാലെടുക്കുക. ഇതിലേക്ക് കരിക്കിന് വെള്ളം ചേര്‍ത്ത് അഞ്ച് ലിറ്ററാക്കുക. ഒരു മണ്കലത്തില് അഞ്ചു ലിറ്റര്‍ മോരെടുത്ത് അതില്‍ ഈ മിശ്രിതം ഒഴിക്കുക. ഇളക്കി ചേര്‍ത്ത് 7 -10 ദിവസം പുളിക്കാന്‍ വെയ്ക്കുക. 1ഃ10 എന്ന അനുപാതത്തില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കാനുപയോഗിക്കാം.
5. അരപ്പു മോര്
വളരെ എളുപ്പം വീടുകളില്‍ തയാറാക്കാവുന്ന പുളിപ്പിച്ച ദ്രാവക മിശ്രിതം ഒരേ സമയം വളര്‍ച്ച ത്വരകമായും കീട-രോഗ പ്രതിരോധകമായും ഉപയോഗപ്പെടുന്നു. ഗിബറിലേക്ക് ആസിഡ് എന്ന സസ്യവളര്‍ച്ചാ ഹോര്‍മോണ്‍ ഈ ലായനിയില്‍ അടങ്ങിയിട്ടുണ്ട്. ഒരു മണ് പാത്രത്തില്‍ അഞ്ച് ലിറ്റര്‍ മോര് എടുക്കുക. നെന്മേനി വാകയുടെ ഇലകള്‍ രണ്ട് കിലോ നല്ലപോലെ അരച്ച് അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇതിലേക്ക് ഒഴിക്കിച്ച് ഇളക്കി യോജിപ്പിക്കുക. 7 - 10 ദിവസം പുളിക്കാന്‍ വെയ്ക്കുക. 1ഃ10 എ അനുപാതത്തില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്കിയാല് വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment