കൃഷി വകുപ്പ് ഇത്തരത്തില്‍ നടപ്പിലാക്കുന്ന 2000 കര്‍ഷക ചന്തകളിലൂടെ പൊതുജനത്തിന് ഓണക്കാലത്ത് സാധാരണ ഉണ്ടാകാറുള്ള പഴം പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനു പരിഹാരം കാണാന്‍ കഴിയും.
തിരുവനന്തപുരം: 'കര്‍ഷകരില്‍ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്ക്' എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി 2024 - കര്‍ഷകചന്തകള്‍ക്ക് തുടക്കമായി. കൃഷി ഭവനുകള്‍, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ. എന്നിവ കേന്ദ്രീകരിച്ച് 2000 കര്‍ഷക ചന്തകളാണ് ഇന്ന് മുതല്‍ അടുത്ത നാലു ദിവസങ്ങളായി സജ്ജീകരിച്ചിരിക്കുന്നതെന്ന് ആന്റണി രാജു എം.എല്‍.എ. അധ്യക്ഷനായ ചടങ്ങില്‍ കര്‍ഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു കൃഷി മന്ത്രി അറിയിച്ചു.
ഓണം വിപണികളെ ആശ്രയിച്ച് കൃഷി ചെയ്യുന്ന കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഇടനിലക്കാരുടെ ഇടപെടല്‍ ഇല്ലാതെ കര്‍ഷകര്‍ക്കും ഗുണഭോക്താക്കള്‍ക്കും ഒരു പോലെ ഗുണകരമാകുന്ന രീതിയിലാണ് കര്‍ഷക ചന്തകളുടെ നടത്തിപ്പ് എന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. പഴം പച്ചക്കറികള്‍ക്ക് പൊതു വിപണിയില്‍ ലഭിക്കുന്ന വിലയുടെ 10 ശതമാനം അധികം നല്‍കിയാണ് കൃഷി വകുപ്പ് സംഭരിക്കുന്നത്. അത്തരത്തില്‍ സംഭരിക്കുന്ന നാടന്‍ ഉല്‍പ്പന്നങ്ങള്‍ വിപണി വിലയുടെ 30 ശതമാനം വരെ വില കുറച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയാണ് കൃഷി വകുപ്പ് സമഗ്ര വിപണി ഇടപെടല്‍ നടത്തുന്നത് മന്ത്രി കൂട്ടിച്ചേര്‍ത്തു. കൃഷി വകുപ്പ് ഇത്തരത്തില്‍ നടപ്പിലാക്കുന്ന 2000 കര്‍ഷക ചന്തകളിലൂടെ പൊതുജനത്തിന് ഓണക്കാലത്ത് സാധാരണ ഉണ്ടാകാറുള്ള പഴം പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനു പരിഹാരം കാണാന്‍ കഴിയും.
മലയാളികളുടെ പ്രൗഢഗംഭീരമായ ഓണം ഇത്തവണ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഡംബരങ്ങള്‍ ഒഴിവാക്കിയാണ് ആഘോഷിക്കുന്നതെങ്കിലും, ഓണസദ്യ ഒരിക്കലും ഒഴിച്ചുക്കൂടാനാകാത്ത ഘടകമാണ്. സദ്യ വിഭവങ്ങള്‍ ഒരുക്കുക എന്നുള്ളതും ഒഴിച്ചുകൂടാനാകില്ല. ഈ സാഹചര്യത്തിലാണ് മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും കര്‍ഷക ചന്തകള്‍ അനുചിതമായി നടത്താന്‍ വകുപ്പ് തീരുമാനിച്ചത്. വയനാട് ദുരന്തം നമ്മുക്കെല്ലാം തീരാത്ത വേദനയാണ്. ഈ വര്‍ഷം നമ്മുടെ കാര്‍ഷിക മേഖല അഭിമുഖീകരിച്ച കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടായ പതിസന്ധികളും ഏറെയാണ്. ഹൈറേഞ്ച് ജില്ലകളായ ഇടുക്കിയിലും വായനാടിലുമെല്ലാം നമ്മള്‍ വരള്‍ച്ച മൂലം ഉണ്ടാകുന്ന കൃഷിനാശത്തെ കുറിച്ച് ചര്‍ച്ചചെയ്യേണ്ട അവസ്ഥ ഉണ്ടായി.
ഏലം കൃഷിയും വലിയ തോതില്‍ കരിഞ്ഞുണങ്ങി. അതിതീവ്ര മഴ അതെ തുടര്‍ന്ന് നമ്മുടെ സംസ്ഥാനത്തില്‍ അങ്ങോളം ഇങ്ങോളം നാശം വിതച്ചു. ഇത്തരത്തില്‍ ഓണകൃഷിയിലും കുറവുണ്ടായതിന്റെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനത്തെ കര്‍ഷക ഉല്പാദന കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തുകയും കേരളത്തില്‍ പ്രായോഗികമായി കൃഷി ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സമാഹരിച്ച് വിതരണം ചെയ്യാനും ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ. സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പച്ചക്കറിയിലെ വിഷാംശം നമ്മുടെ മുന്നിലുള്ള പ്രതിസന്ധിയാണ്. ശാശ്വതമായ പരിഹാരം വിഷരഹിതമായ പഴം പച്ചക്കറികള്‍ നമ്മള്‍ തന്നെ ഉല്‍പ്പാദിപ്പിക്കുക എന്നുള്ളതാണ്. നമ്മുടെ നാട്ടില്‍ മണ്ണ് ഉണ്ട്, എന്നാല്‍ നമുക്ക് മനസും കൂടെ ഉണ്ടായാല്‍ പഴം പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ നമുക്ക് കഴിയും.
സാധ്യമായ എല്ലാ ഇടങ്ങളിലും കൃഷി ചെയ്യാന്‍ മലയാളി തയ്യാറാകണം. അതിനുള്ള സമഗ്രമായ ഒരു ബൃഹത് പദ്ധതിക്ക് വരും നാളില്‍ കൃഷി വകുപ്പ് തുടക്കം കുറിക്കുമെന്ന് മന്ത്രി അറിയിച്ചു. ഓണം വര്‍ണ്ണാഭവും വിഭവ സമൃദ്ധമാക്കുന്ന വേളയില്‍ വിഷരഹിതകമായ പച്ചക്കറികളാണ് നമ്മള്‍ വിനിയോഗിക്കുന്നത് എന്നത് നമ്മള്‍ ഉറപ്പ് വരുത്തണം. കര്‍ഷകര്‍, കൃഷിക്കൂട്ടങ്ങള്‍, സര്‍വീസ് സംഘടനകള്‍ എന്നിവരും 'ഞങ്ങളും കൃഷിയുലേക്ക്' പദ്ധതിയുടെ ഭാഗമായി കൃഷിയുമായി മുന്നിട്ട് വരുന്നത് വളരെ സന്തോഷം പകരുന്ന ഒന്നാണ്. ദ്വിതീയ കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയ പ്രവര്‍ത്തനങ്ങള്‍ ആവും കൃഷി വകുപ്പ് തുടര്‍ന്ന് നടപ്പിലാക്കുക എന്നും അദ്ദേഹം അറിയിച്ചു.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ഹോര്‍ട്ടിക്കോര്‍പ്, വി.എഫ്.പി.സി.കെ. എന്നിവയുടെയും കര്‍ഷകരുടെയും പൊതുജനങ്ങളുടെയും സംയുക്ത സഹകരണത്തോടെ നടപ്പിലാക്കുന്ന കര്‍ഷക ചന്ത പദ്ധതി ഒരു വിജയമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. വേദിയില്‍ മുതിര്‍ന്ന കര്‍ഷകനായ അബ്ദുള്‍ റഹിം, കര്‍ഷക തൊഴിലാളിയായ നെല്‍സണ്‍ എന്നിവരെ കൃഷി മന്ത്രി ആദരിച്ചു. തദവസരത്തില്‍ ഹോര്‍ട്ടിക്കോര്‍പ്പിന്റെ സഞ്ചരിക്കുന്ന വില്‍പ്പനശാലയുടെ ഫ്‌ലാഗ് ഓഫ് എം എല്‍ എ ആന്റണി രാജു നിര്‍വ്വഹിച്ചു. കൃഷി ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള സ്വാഗതം പറഞ്ഞ ചടങ്ങില്‍, കൃഷി അഡിഷണല്‍ ഡയറക്ടര്‍ സുനില്‍ എ ജെ പദ്ധതി വിശദീകരണവും, കൃഷി അഡിഷണല്‍ ഡയറക്ടര്‍ തോമസ് സാമുവല്‍ നന്ദി പ്രകാശനവും നടത്തി.
കല്‍പ്പറ്റ: നാഷണല്‍ ഡയറി ഡവലപ്മെന്റ് ബോര്‍ഡ്, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഔട്ട്…
സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 439 പേര് ''എ ഹെല്‍പ്പ്'' പരിശീലനം പൂര്‍ത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു. കുടുംബശ്രീ തെരഞ്ഞെടുത്തു നല്കുന്ന പശുസഖിമാര്‍ക്ക്…
തിരുവനന്തപുരം: ദേശീയ/അന്തര്‍ദേശിയ തലത്തില്‍ കാര്‍ഷിക വിപണന മേഖലയിലെ നവീന ആശയങ്ങളും സാങ്കേതിക വിദ്യയിലെ സാധ്യതകളും കേരളത്തിലെ സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ പ്രായോഗികമായ തരത്തില്‍ ഉപയോഗപ്പെടുത്താന്‍ സാദ്ധ്യതകള്‍…
സുല്‍ത്താന്‍ ബത്തേരി: അന്താരാഷ്ട്ര കോഫി ഓര്ഗനൈസേഷന് നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രി…
തിരുവനന്തപുരം: മില്ലറ്റ് കഫേകളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് ഉള്ളൂരില്‍ നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന് എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്രതാരം മാലാ പാര്‍വതി വിശിഷ്ടാതിഥിയായി…
തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ…
കളമശ്ശേരി: ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ…
തിരുവനന്തപുരം: ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. കൃഷി മന്ത്രി…
© All rights reserved | Powered by Otwo Designs
Leave a comment