പടവലം , പയര്‍, കോവല്‍ എന്നിവയൊക്കെ മഴക്കാലത്തും നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഈ കാലാവസ്ഥയില്‍ വലിയ തോതിലുള്ള കീടശല്യം ഇവയിലുണ്ടാകും.
ഏതു കാലാവസ്ഥയിലും അത്യാവശ്യം വിളവ് തരുന്ന വിളകളാണ് പാവല്‍, കോവല്‍, പടവലം, പയര്‍ തുടങ്ങിയവ. ഇവയില്‍ ചിലതിനെ പന്തിലിട്ടാണ് വളര്‍ത്തുക. പടവലം , പയര്‍, കോവല്‍ എന്നിവയൊക്കെ മഴക്കാലത്തും നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഈ കാലാവസ്ഥയില്‍ വലിയ തോതിലുള്ള കീടശല്യം ഇവയിലുണ്ടാകും. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നോക്കാം.
1. വൈറസ് രോഗം ബാധിച്ച ചെടികള്‍ ഉടന്‍തന്നെ പിഴുതുമാറ്റി നശിപ്പിക്കണം.
2. പാവല്‍, പടവലം തുടങ്ങിയവയുടെ കായ്കള്‍ കൂടുകൊണ്ട് പൊതിഞ്ഞു സംരക്ഷിക്കുക.
3. പയറിലോ പടവലത്തിലോ ഉറുമ്പിനെ കണ്ടാല്‍ മുഞ്ഞബാധ സംശയിക്കണം.
4. നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചും വെള്ളം ശക്തിയായി ഇലയുടെ അടിയില്‍ സ്പ്രേ ചെയ്തും പ്രാണികളെ നിയന്ത്രിക്കാം.
5. രോഗകീടബാധയേറ്റ സസ്യഭാഗങ്ങള്‍ മുറിച്ചുമാറ്റി നശിപ്പിക്കുക.
6 മിശറിന്‍കൂട് (നീറ്) ചെടികളില്‍ വയ്ക്കുന്നത് കീടനിയന്ത്രണത്തിനു സഹായിക്കും.
7. തണ്ടും കായും തുരക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ അവ തുരന്ന ഭാഗത്തിനു താഴെവച്ച് മുറിച്ചു നശിപ്പിച്ചുകളയുക.
8. മഞ്ഞക്കെണി / മഞ്ഞ കാര്‍ഡ് എന്നിവ തോട്ടത്തില്‍ വച്ച് വെള്ളീച്ചയെ നിയന്ത്രിക്കാം
9. രാത്രി എട്ടിനു മുമ്പ് വിളക്കു കെണികള്‍ വയ്ക്കുന്നതും ആഴി കൂട്ടുന്നതും കീടങ്ങളെ ആകര്‍ഷിച്ചു നശിപ്പിക്കും.
10. തടത്തില്‍ ചാരം വിതറുന്നത് ചെടികള്‍ക്ക് പൊട്ടാഷ് ലഭിക്കാനും കീടശല്യം കുറയ്ക്കാനും സഹായിക്കും.
11. ജൈവകീടനാശിനികള്‍ ഇട വിട്ട് തളിക്കുന്നതു കീടങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.
12. ഗോമൂത്രം നാലിരട്ടി വെള്ളം ചേര്‍ത്തു ചെടികളില്‍ ആഴ്ചയിലൊരിക്കല്‍ തളിക്കുന്നതു കീടങ്ങളെ അകറ്റും.
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെള്ളരി. വേനല്‍ച്ചൂടില്‍ നിന്ന് നമ്മുടെ ശരീരത്തിനു രക്ഷ നേടാന്‍ വെളളരി കൊണ്ടു വിവിധയിനം സാലഡുകളും മറ്റും തയാറാക്കി കഴിക്കുന്നതു സഹായിക്കും. എന്നാല്‍ ഫ്യൂസേറിയം…
വേനല്‍ക്കാലം കൃഷിക്കാലം കൂടിയാണെങ്കിലും കീടങ്ങളുടെ ആക്രമണമിക്കാലത്ത് രൂക്ഷമായിരിക്കും. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് വേനല്‍ക്കാലത്ത് പച്ചക്കറികളെ നശിപ്പിക്കുന്നതില്‍ മൂന്നില്‍. ഇവയെ കൃത്യമായി കണ്ടെത്തി…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുമെങ്കിലും വെണ്ടയ്ക്ക് പ്രിയം വേനലാണ്. നല്ല വെയിലും അന്തരീക്ഷത്തില്‍ ചൂടുമുള്ള കാലാവസ്ഥയില്‍ വെണ്ട നല്ല പോലെ വിളവ് തരും. ഇതിനായി ചില പ്രത്യേക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നു…
മിക്ക കറികളിലും ചേരുവയായ തക്കാളി പക്ഷേ കേരളത്തില്‍ വിളയിക്കുക അല്‍പ്പം പ്രയാസമാണ്. കീടങ്ങളും രോഗങ്ങളുമെല്ലാം തക്കാളിയെ വേഗത്തില്‍ ആക്രമിക്കും. കീടങ്ങളെ അകറ്റി തക്കാളി വിളയിക്കാനുള്ളൊരു മാര്‍ഗം നോക്കൂ.…
കൃഷിയില്‍ പുതിയൊരു തുടക്കമിടുകയാണ് മിക്കവരും. മഴക്കാലത്ത് പച്ചക്കറി കൃഷി ചെയ്യുന്നവരുമേറെയാണ്. കീടരോഗബാധകള്‍ കുറവാണ് മഴക്കാലത്ത്. മിക്ക പച്ചക്കറി തൈകളും പറിച്ചു നട്ടാണ് നാം കൃഷി ചെയ്യാറുള്ളത്. ആദ്യം ട്രേയിലോ…
മാവിലും കശുമാവിലും കായ്കളുണ്ടാകുന്ന സമയമാണിപ്പോള്‍. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളുടെ ആക്രമണവും രൂക്ഷമാണ്. ഇതിനെതിരേ ജൈവരീതിയില്‍ പ്രയോഗിക്കാവുന്ന ചില മാര്‍ഗങ്ങളാണു വിശദമാക്കുന്നത്.
പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. ചൂട് കൂടുന്നതോ മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
© All rights reserved | Powered by Otwo Designs
Leave a comment