മഴക്കാല വെണ്ടക്കൃഷി: വിളവ് ഇരട്ടിയാക്കാനുള്ള മാര്‍ഗങ്ങള്‍

By Harithakeralam
2024-06-12

മഴക്കാലത്ത് നല്ല വിളവ് നല്‍കുന്ന പച്ചക്കറിയാണ് വെണ്ട. വലിയ കീട-രോഗബാധകളൊന്നുമില്ലാതെ മഴക്കാലത്ത് വെണ്ട വളര്‍ന്നു കൊള്ളും. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

1. മഴക്കാലത്തിന് അനുയോജ്യമായ ഇനങ്ങള്‍ നടുകയാണ് ആദ്യം വേണ്ടത്. സല്‍കീര്‍ത്തി, അരുണ, സുസ്ഥിര, അര്‍ക്ക അനാമിക, അര്‍ക്ക അരുണ്‍ എന്നിവ മഴയില്‍ നല്ല വിളവ് തരും.

2. മണ്ണിലാണെങ്കിലും ഗ്രോബാഗിലാണെങ്കിലും കുമ്മായം ചേര്‍ക്കല്‍ ഇക്കാലത്ത് നിര്‍ബന്ധമാണ്. കാല്‍സ്യം ലഭിക്കാന്‍ കുമ്മായം തന്നെ വേണം.  

3. സ്യൂഡോമോണസ് ലായനിയില്‍ വിത്തിട്ടുവച്ച ശേഷം വേണം നടാന്‍.

4. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് ഈ സമയത്തെ പ്രധാന പ്രശ്‌നക്കാര്‍. കഞ്ഞിവെള്ളത്തില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത ലായനി തയാറാക്കി ഇലകളില്‍ തളിച്ച് ഇവയെ തുരത്താം. ഇലകള്‍ക്ക് മുകളിലും താഴെയും തളിക്കണം. മഴ മാറി നില്‍ക്കുന്ന സമയങ്ങളില്‍ വേണം പ്രയോഗിക്കാന്‍.  

5. കൃഷിയിടത്തില്‍ മഞ്ഞക്കെണി സ്ഥാപിച്ചും കീടങ്ങളെ തുരത്താം.

6. ശീമക്കൊന്നയില കൊണ്ടു തടത്തില്‍ പൊതയിടുന്നത് നല്ലതാണ്, മണ്ണിലൂടെയുള്ള കീടങ്ങളെ തുരത്താനും  

നല്ല വിളവ് ലഭിക്കാനുമിതു സഹായിക്കും.

7. മൂന്നു മാസമെങ്കിലം പഴക്കമുള്ള പൊടിഞ്ഞ കോഴിവളം ആഴ്ചയിലൊരിക്കലിട്ടു കൊടുക്കണം. വെണ്ടയ്ക്ക് ഏറെ പ്രിയപ്പെട്ട വളമാണ് കോഴിക്കാഷ്ടം.

8. കടലപ്പിണ്ണാക്ക്- പച്ചച്ചാണകം പുളിപ്പിച്ചതിന്റെ തെളിയെടുത്ത് ഇരട്ടിവെള്ളത്തില്‍ നേര്‍പ്പിച്ച് ചുവട്ടിലൊഴിച്ചു കൊടുക്കാം.

9. ഫിഷ് അമിനോ ആസിഡ് സ്േ്രപ ചെയ്യുന്നതും വിളവ് വര്‍ധിപ്പിക്കാനും കീടങ്ങളെ തുരത്താനും സഹായിക്കും.

10. നല്ല വളര്‍ച്ചയ്ക്കും കൂടുതല്‍ കായ പിടിത്തത്തിനും പച്ചച്ചാണകവും ഗോമൂത്രവും വെള്ളം ചേര്‍ത്ത് മൂന്നു ദിവസം പുളിപ്പിച്ചു മിശ്രിതം നേര്‍പ്പിച്ചു ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs