കാര്‍ഷിക അറിയിപ്പുകള്‍

കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ അറിയിപ്പുകള്‍

By Harithakeralam
2023-04-25

ലോഗോ ക്ഷണിച്ചു

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് ഗ്രൗണ്ടില്‍ 2023 മേയ് 13 മുതല്‍ 21 വരെ  നടത്തുന്ന കാര്‍ഷിക വിപണന മേളയായ കരപ്പുറം കാഴ്ചയുടെ നടത്തിപ്പിന്റെ പ്രചാരണാര്‍ത്ഥം അനുയോജ്യമായ ലോഗോകള്‍ തയ്യാറാക്കി സമര്‍പ്പിക്കാം.  കരപ്പുറത്തിന്റെ സമഗ്ര കാര്‍ഷിക വികസനത്തിനായി തയ്യാറാക്കുന്ന വികസന രേഖയായ വിഷന്‍ 2026നും കരപ്പുറം കാഴ്ചക്കുമായി അനുയോജ്യമായ ലോഗോകള്‍ പൊതുജനങ്ങള്‍ക്ക് തയ്യാറാക്കി 2023 ഏപ്രില്‍ 30ന് മുന്‍പായി സമര്‍പ്പിക്കാവുന്നതാണ്. ചേര്‍ത്തല മിനി സിവില്‍ സ്റ്റേഷനില്‍ ഉള്ള കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നേരിട്ടോ adacherthala@gmail.com, mediadivisionfib@gmail.com എന്ന ഈ-മെയിലിലോ ലോഗോകള്‍ എത്തിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ലോഗോയ്ക്ക് സമ്മാനം ലഭിക്കും.


പിടക്കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

തിരുവനന്തപുരം കുടപ്പനക്കുന്ന് സര്‍ക്കാര്‍ പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും  ഒരു ദിവസം പ്രായമുളള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പിടക്കോഴിക്കുഞ്ഞുങ്ങളെ  25 രൂപ നിരക്കിലും പൂവന്‍കോഴി കുഞ്ഞുങ്ങളെ അഞ്ചു രൂപ നിരക്കിലും എല്ലാ ചൊവ്വ ,വെള്ളി ദിവസങ്ങളില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്.  താല്‍പ്പര്യമുള്ളവര്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെ 0471-2730804 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

മലമ്പുഴ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിന്റ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ 27/04/2023 ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയില്‍ വച്ച് രാവിലെ 10.00 മുതല്‍ 4.00 മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 9188622713, 0491-2815454 എന്ന നമ്പറില്‍ വിളിച്ചു മുന്‍ കൂട്ടി രജിസ്റ്റര്‍ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

ഗോ ജീവ സുരക്ഷാ പദ്ധതി

പനമരം ബ്ലോക്ക് പഞ്ചായത്ത് 2022-2023 വര്‍ഷം നടപ്പിലാക്കുന്ന ഗോ ജീവ സുരക്ഷാ (സഞ്ചരിക്കുന്ന മൃഗാശുപത്രി) പദ്ധതിയുടെ സേവനം ഏപ്രില്‍ 24 തിങ്കള്‍ മുതല്‍ ഏപ്രില്‍ 29 ശനി വരെയുള്ള ദിവസങ്ങളില്‍ പനമരം ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമായിരിക്കും. പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വെകിട്ട് 05 വരെ. സേവനം ആവശ്യമുള്ള കര്‍ഷകര്‍ക്ക് ക്ഷീരസംഘങ്ങള്‍ മുഖേനെയോ നേരിട്ടോ ഡ്യൂട്ടി ഡോക്ടറുമായി 9074583866 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a comment

100ന്റെ നിറവില്‍ മുംബൈയിലെ SBI ബ്രാഞ്ച്; രാജ്യത്ത് പുതുതായി 500 ശാഖകള്‍ കൂടി ആരംഭിക്കും

സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതോടെ ആകെ ബ്രാഞ്ചുകള്‍ 23,000 ആകും. 1921ല്‍ 250 ശാഖകളുണ്ടായിരുന്നത് ഇപ്പോള്‍…

By Harithakeralam
ശ്വാസം മുട്ടി തലസ്ഥാനം: കടുത്ത നിയന്ത്രണങ്ങളിലേക്ക് ഡല്‍ഹി

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. ഇന്നു രാവിലെ പുറത്ത് വിട്ട വായു ഗുണനിലവാര സൂചിക (AQI) 481ല്‍ എത്തിനില്‍ക്കുന്നു.  ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര…

By Harithakeralam
തുലാവര്‍ഷം ചതിച്ചു; കൊടും ചൂടില്‍ ഉരുകി കേരളം

കേരളത്തെ കൈവിട്ട് തുലാവര്‍ഷം, തുലാം തുടങ്ങി നാലാഴ്ചയാകുമ്പോഴേക്കും കൊടും ചൂടില്‍ ഉരുകുകയാണ് കേരളം. കടുത്ത വേനലിനെപ്പോലെയാണിപ്പോള്‍ സംസ്ഥാനത്തെങ്ങും കാലാവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഒഴികെ മറ്റെല്ലാ…

By Harithakeralam
തയ്യില്‍ മെഷീന്‍ വിതരണം

നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ മൈക്രോ ക്ലസ്റ്റര്‍   ഭാഗമായിട്ടുള്ള  തയ്യില്‍ ക്ലസ്റ്റര്‍ കോഴിക്കോട് പോലീസ് ക്ഷേമ നികേതനില്‍ ദക്ഷിണ മേഖല ഐ ജി കെ . സേതുരാമന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കേരള എന്‍ജിഒ…

By Harithakeralam
കുക്കിങ് ഈസിയാക്കാം; ഐഡി പ്രൂഫ് ഏതെങ്കിലും മതി, യാത്രയിലും കൊണ്ടു പോകാം , ഇന്ത്യന്‍ ഓയിലിന്റെ ചോട്ടു സിലിണ്ടര്‍

നഗരത്തിരക്കില്‍ ചെറിയ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നവര്‍ക്ക് പ്രധാന പ്രശ്‌നമാണ് ഭക്ഷണം. പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വീട് വിട്ടു നില്‍ക്കുമ്പോഴാണ് അമ്മയുടെ രുചിയുടെ വിലയറിയുക. ഹോട്ടല്‍ ഭക്ഷണം…

By Harithakeralam
മിസ്റ്ററി@മാമംഗലം പ്രകാശനം ചെയ്തു

കൊച്ചി: എഴുത്തുകാരനും ഫെഡറല്‍ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാര്‍ രചിച്ച പുതിയ നോവല്‍ മിസ്റ്ററി @  മാമംഗലം പ്രശസ്ത എഴുത്തുകാരന്‍ കെ വി മണികണ്ഠന്‍ പ്രകാശനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ…

By Harithakeralam
വീട്ടമ്മമാര്‍ക്ക് കിച്ചന്‍ സ്‌റ്റൈലിഷാക്കാം ; കൈപ്പിടിയിലൊതുങ്ങുന്ന സിലിണ്ടറുമായി ഇന്ത്യന്‍ ഓയില്‍

രാവിലെ അടുക്കളയില്‍ മഹായുദ്ധം നടത്തുന്നവരാണ് വീട്ടമ്മാര്‍... കുട്ടികളെ സ്‌കൂള്‍ പോകാനൊരുക്കണം, ഭര്‍ത്താവും ഭാര്യയും ജോലിക്കാരായിരിക്കും ഇവര്‍ക്കും ഓഫീസില്‍ പോകാന്‍ സമയത്തിറങ്ങണം... ഭക്ഷണം തയാറാക്കല്‍…

By Harithakeralam
മില്‍മയില്ലാതെ മലയാളിക്ക് എന്താഘോഷം, ഓണത്തിന് വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍

തിരുവനന്തപുരം: മലയാളി കണികണ്ടുണരുന്ന നന്മയാണ് മില്‍മ. ഇത്തവണത്തെ ഓണാഘോഷവും ആ പതിവ് തെറ്റിച്ചില്ല.  ഓണം സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന, മില്‍മ വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍.  ഓണം സീസണായ കഴിഞ്ഞ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs