വിശപ്പില്ലായ്മ അകറ്റാന്‍ ഏറെ ഉത്തമമാണിത്. ശരീരത്തിന്റെ ഊഷ്മാവ് കുറക്കുവാനുള്ള കഴിവുമുണ്ട്. മുളകിന്റെ അതിപ്രസരമില്ലാതെ മാങ്ങായിഞ്ചി ചേര്‍ത്ത് ഉപ്പിലിട്ട കറികള്‍ മലബന്ധം അകറ്റാന്‍ ഉത്തമമാണ്.
പച്ച മാങ്ങയുടെ മണവും ഇഞ്ചിയുടെ സ്വാദുമുള്ള ഒരു ഉഷ്ണമേഖല സുഗന്ധ മസാല വിളയാണ് മാങ്ങാ ഇഞ്ചി. പക്ഷെ മാവുമായോ ഇഞ്ചിയുമായോ ഈ വിളയ്ക്ക് സാമ്യമോ ബന്ധമോ ഇല്ലെന്നതാണ് ഏറെ രസകരം. നിരവധി ഗുണങ്ങളാണ് മാങ്ങയിഞ്ചിക്കുള്ളത്. കേരളത്തിന്റെ കാലാവസ്ഥയില്‍ എവിടെ വേണമെങ്കിലും മാങ്ങയിഞ്ചി നടാം.
ഗുണങ്ങള്‍
വിശപ്പില്ലായ്മ അകറ്റാന്‍ ഏറെ ഉത്തമമാണിത്. ശരീരത്തിന്റെ ഊഷ്മാവ് കുറക്കുവാനുള്ള കഴിവുമുണ്ട്. മുളകിന്റെ അതിപ്രസരമില്ലാതെ മാങ്ങായിഞ്ചി ചേര്‍ത്ത് ഉപ്പിലിട്ട കറികള്‍ മലബന്ധം അകറ്റാന്‍ ഉത്തമമാണ്. അതിലെല്ലാം പുറമെ തേങ്ങയും പച്ചമുളക്, ഉള്ളി എന്നിവയും ചേര്‍ത്ത ചമ്മന്തി വളരെ സ്വാദിഷ്ടമാണ്. അലങ്കാര ചെടികളുമായി താരതമ്യപ്പെടുത്തിയാല്‍ കാഴ്ചയില്‍ തീരെ പിന്നിലല്ല. ഒരേസമയം ഔഷധവും സുഗന്ധവിളയുമാണ് മാങ്ങാ ഇഞ്ചി.
ഗ്രോബാഗിലും വളരും
എവിടെ വേണമെങ്കിലും ഇണങ്ങി വളരുന്ന ചെടിയാണ് ഇത്. തണലുവേണമെന്നോ അല്ലെങ്കില്‍ സൂര്യപ്രകാശം നന്നായി ഏല്‍കുന്നിടത്ത് വേണം നടാന്‍ എന്നോ നിര്‍ബന്ധമില്ല. ഗ്രോ ബാഗ്, ചാക്ക്, ചട്ടികളിലുമൊക്കെ യഥേഷ്ടം നടാം. പ്രധാനമായും ഇഞ്ചി,മഞ്ഞള്‍ എന്നിവ നടുന്ന മെയ് - ജൂണ്‍ മാസങ്ങളാണ് മാങ്ങാ ഇഞ്ചി നടാന്‍ ഉത്തമമെങ്കിലും മൂപ്പെത്തിയ മാങ്ങാ ഇഞ്ചി ലഭിച്ചാല്‍ ഏതു കാലാവസ്ഥയിലും നടാം.
നടീലും പരിപാലനവും
നീര്‍വാഴ്ച്ചയുള്ള മണ്ണാണ് ഏറെ അനുയോജ്യം. ജൈവസമ്പുഷ്ടമായ പശിമരാശി മണ്ണില്‍ മാങ്ങായിഞ്ചി നന്നായി വളരും.
മണ്ണും ചാണകപ്പൊടിയും അല്‍പ്പം എല്ലുപൊടിയും ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കി ഗ്രോ ബാഗിന്റെ 50-60 ശതമാനം മിശ്രിതം നിറച്ച് മാങ്ങാ ഇഞ്ചി നടാവുന്നതാണ്. ഇളക്കം കുറഞ്ഞ മണ്ണാണെങ്കില്‍ ചകിരിച്ചോറോ, മണലോ ചേര്‍ക്കുന്നത് ഉത്തമം. ഇഞ്ചി, മഞ്ഞള്‍ എന്നിവയ്ക്ക് നല്‍കുന്ന വളപ്രയോഗം തന്നെ മാങ്ങാ ഇഞ്ചിക്കും നല്‍കാം. ആറു മാസം കൊണ്ടു മാങ്ങായിഞ്ചിയുടെ വിളവ് എടുക്കാം.
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
വെയില് ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില് കാരണമാണ് ഇത്തവണ തെങ്ങില്‍…
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…
© All rights reserved | Powered by Otwo Designs
Leave a comment