മീന്‍ കറിവെയ്ക്കാന്‍ കുടമ്പുളി കൃഷി ചെയ്യാം

തൊടിയിലും മറ്റും തുറസായ സ്ഥലത്ത് കുടമ്പുളി തൈ നടാം. ഇടവിളയായും ഇതു കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ കൃഷി വളരെ കുറവാണ്.

By Harithakeralam

കുടമ്പുളിയിട്ട മീന്‍ കറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. കേരളത്തിലെ ഏതു പ്രദേശത്തും നന്നായി വളരുന്ന മരമാണ് കുടമ്പുളി. തൈ നട്ട് വളര്‍ത്തി മൂന്നു വര്‍ഷം കൊണ്ടു തന്നെ കുടമ്പുളി ഫലം തന്നു തുടങ്ങും. കുടമ്പുളിയുടെ തൈകള്‍ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. ഒട്ടുതൈകള്‍ നടുന്നതാണ് നല്ലത്, ഇവ എളുപ്പം വിളവ് തരും. അധികം ഉയരത്തില്‍ വളരാത്തതിനാല്‍ വിളവെടുപ്പ് അനായാസമാകും. മൂപ്പെത്തിയ കായ്കള്‍ സംസ്‌കരിച്ച് ദീര്‍ഘ നാള്‍ ഉപയോഗിക്കാം.


നടുന്ന രീതി


തൊടിയിലും മറ്റും തുറസായ സ്ഥലത്ത് കുടമ്പുളി തൈ നടാം. ഇടവിളയായും ഇതു കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ കൃഷി വളരെ കുറവാണ്. കുഴിയൊന്നിന് രണ്ടു കി.ഗ്രാം കമ്പോസ്റ്റ് മേല്‍മണ്ണുമായി കലര്‍ത്തി നിറയ്ക്കണം. തൈയുടെ ഒട്ടുഭാഗം മണ്ണിനു മുകളില്‍ നില്‍ക്കത്തക്കവിധം വേണം നടാന്‍. നട്ട് ഒരു മാസമാകുന്നതോടെ ഒട്ടുഭാഗത്തുള്ള പോളിത്തീന്‍ ടേപ്പ് സൂക്ഷ്മതയോടെ മുറിച്ചുമാറ്റുക. ആദ്യകാലത്തു തടത്തില്‍ വളരുന്ന കളകള്‍ പറിച്ചുനീക്കണം. തടത്തില്‍നിന്ന് ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ പുതയിടുകയും ചെയ്യാം.


മൂന്നാം വര്‍ഷം കായ്ക്കും


ഒട്ടു തൈകള്‍ മൂന്നാം വര്‍ഷം മുതല്‍ കായ്ക്കും. 12-15 വര്‍ഷംകൊണ്ടു പൂര്‍ണതോതില്‍ സ്ഥിരമായി വിളവു തന്നുതുടങ്ങുകയും ചെയ്യും. പൂവിടുന്നതു ജനുവരി- മാര്‍ച്ച് മാസങ്ങളിലും വിളവെത്തുന്നത് ജൂലൈ മാസത്തിലും. വിളവെടുക്കാന്‍ പാകമായ കായ്കള്‍ക്കു മഞ്ഞ നിറമായിരിക്കും. പറിച്ചെടുക്കുകയോ നിലത്തു വീഴുമ്പോള്‍ പെറുക്കിയെടുക്കുകയോ ചെയ്യുക. കുടമ്പുളിയുടെ പുറന്തോടാണ് ഉപയോഗിക്കുന്നത്. കായ്കളുടെ ഉള്ളിലെ വിത്തും മാംസളഭാഗവും നീക്കി പുറന്തോട് വെയിലിലോ പുക കൊള്ളിച്ചോ ഓവനില്‍ വച്ചോ ഉണക്കണം.


ഔഷധ ഗുണം


മീന്‍ കറിവയ്ക്കാന്‍ മാത്രമല്ല ഔഷധ ഗുണമുള്ളതു കൂടിയാണ് കുടമ്പുളി. വിവിധ ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. ആയുര്‍വേദത്തില്‍ കഫം, അതിസാരം , വാതം തുടങ്ങിയ അസുഖങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന ഔഷധങ്ങളിലും ചേരുവകളായി ഉപയോഗിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഔഷധങ്ങളില്‍ ഇത് ഉപയോഗിക്കുന്നു. പുളി ലേഹത്തിലെ ഒരു ചേരുവയാണ് കുടമ്പുളി.


സംസ്‌കരണം


മൂപ്പെത്തി മഞ്ഞനിറമായ കായകള്‍ ശേഖരിച്ച് കഴുകി, തോടുകള്‍ വേര്‍തിരിക്കണം. നല്ല വെയിലില്‍ ഉണക്കിയ ശേഷം പുകയത്തോ ചൂളകളില്‍ ഏകദേശം 80 ഡിഗ്രി സെല്‍ഷ്യസില്‍ ഒന്നു കൂടി ഉണക്കണം. നല്ല പോലെ ഉണങ്ങിയ ഒരു കിലോ പുളിയില്‍ 150 ഗ്രാം ഉപ്പും 50 മില്ലി ലിറ്റര്‍ വെളിച്ചെണ്ണയും ചേര്‍ത്ത് തിരുമ്മി ദീര്‍ഘ കാലം കേടുകൂടാതെ സൂക്ഷിക്കാം.



Leave a comment

തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…

By Harithakeralam
കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു, സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന

വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…

By Harithakeralam
വേനല്‍ വരുന്നു; തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കടുത്ത വേനലാണ്  ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…

By Harithakeralam
ഇഞ്ചിക്ക് മൂടു ചീയല്‍, തെങ്ങില്‍ കൂമ്പു ചീയല്‍; പ്രതിരോധിക്കാം തുടക്കത്തില്‍ തന്നെ

ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…

By Harithakeralam
തുലാവര്‍ഷത്തിന് മുമ്പ് തെങ്ങിനും കവുങ്ങിനും പ്രത്യേക പരിചരണം

കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…

By Harithakeralam
കശുമാവിന് ഭീഷണിയായി തേയില കൊതുക്

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…

By Harithakeralam
കൂര്‍ക്ക നടാന്‍ സമയമായി

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും.  ഇപ്പോഴത്തെ…

By Harithakeralam
ഇഞ്ചിക്ക് മൂന്നാം വളപ്രയോഗം

ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs