'രാഷ്ട്രീയ കൃഷി വികാസ് യോജന' പദ്ധതി പ്രകാരം സംസ്ഥാനമൊട്ടാകെ 100 കൂണ് ഗ്രാമങ്ങള്‍ ( Comprehensive Development of Mushroom villages in Kerala ) സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കൂണ് കൃഷിയിലേക്ക് കര്‍ഷകരെയും ബിസിനസ് സംരംഭകരെയും ആകര്‍ഷിക്കുവാന്‍ ലക്ഷ്യമിട്ട് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് കേരള നടപ്പിലാക്കുന്ന 'സമഗ്ര കൂണ് ഗ്രാമം പദ്ധതി' രണ്ടാംഘത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തെ 50 നിയോജകമണ്ഡലങ്ങളില്‍ തെരെഞ്ഞെടുക്കപ്പെട്ട കാര്‍ഷിക ബ്ലോക്കുകളിലാണ് രണ്ടാംഘട്ടത്തില്‍ കൂണ് ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. ഒരു സംരക്ഷിത ആഹാരം എന്ന നിലയില്‍, പോഷക സുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതില്‍ കൂണിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രത്യേക പദ്ധതിയാണിത്.
ഗ്രാമീണ സ്ത്രീകളുടെ ശാക്തികരണം, കര്‍ഷക കൂടുംബങ്ങളുടെ ഉപജീവനത്തിന് അധിക വരുമാനം, പോഷക സുരക്ഷ എന്നിവയ്ക്കൊപ്പം, ഒരു ബിസിനസ് സംരംഭം എന്ന രീതിയില്‍ യുവജനങ്ങളെ കൃഷിയിലേക്ക് ആകര്ഷിക്കുന്നതിനുകൂടി ലക്ഷ്യമിട്ടാണ് 'രാഷ്ട്രീയ കൃഷി വികാസ് യോജന' പദ്ധതി പ്രകാരം സംസ്ഥാനമൊട്ടാകെ 100 കൂണ് ഗ്രാമങ്ങള്‍ ( Comprehensive Development of Mushroom villages in Kerala ) സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 100 ചെറുകിട കൂണ് ഉത്പാദന യൂണിറ്റുകളും 2 വന്‍കിട കൂണ് ഉത്പാദന യൂണിറ്റുകളും ഒരു കൂണ് വിത്തുല്പാദന യൂണിറ്റും 3 കൂണ് സംസ്ക്കരണ യൂണിറ്റുകളും 2 പായ്ക്ക് ഹൗസുകളും 10 കമ്പോസ്റ്റ് ഉല്പാദന യൂണിറ്റുകളും പരിശീലന പരിപാടികളും ചേര്‍ന്നതാണ് ഒരു സമഗ്ര കൂണ് ഗ്രാമം പദ്ധതി. 20 നിയോജകമണ്ഡലത്തില്‍പ്പെട്ട ഓരോ കാര്‍ഷിക ബ്ലോക്കുകളിലാണ് കൂണ് ഗ്രാമം ആദ്യഘട്ട പദ്ധതിക്ക് കഴിഞ്ഞവര്‍ഷം തുടക്കമിട്ടത്. ഇത് ഏതാണ്ട് പൂര്‍ത്തിയായി വരുന്നു.
പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 5 വീതവും തിരുവനന്തപുരവും ആലപ്പുഴയും കോട്ടയവും 4 വീതവും കൊല്ലം എറണാകുളം ജില്ലകളില്‍ 3 വീതവും ഇടുക്കി കാസര്‍ഗോഡ് ജില്ലകളില്‍ രണ്ടും പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഒന്നും വീതം കൂണ് ഗ്രാമങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത് തൃശ്ശൂര്‍ ജില്ലയില്‍ 6 കൂണ് ഗ്രാമങ്ങള്‍ കൂടിയുണ്ടാകും ദേശീയ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ ഭാഗമായി ഉദ്യാന കൃഷി വിളകള്‍ക്കായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഈ വര്‍ഷം 8750 ലക്ഷം രൂപയുടെ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കും. ഈ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിലേക്ക്, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് ഫീല്‍ഡ്തല പ്രവര്‍ത്തകരുടെ ദ്വിദിന ശില്‍പ്പശാല, 2025 ജൂലായ് 16, 17 തീയതികളില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ്, തിരുവനന്തപുരത്ത് നടക്കും. ശില്പശാല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.3.0 മണിക്ക് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസ് ശില്‍പ്പശാലയില്‍ പങ്കെടുക്കും. കൃഷി വകുപ്പിലേയും ദേശീയ ഹോര്‍ട്ടിക്കള്‍ച്ചര്‍ ബോര്‍ഡിലെയും ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനിലെയും വിദഗ്ദ്ധര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കും.
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് പദ്ധതികള്‍ ജില്ലാ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനുകള്‍ വഴിയാണ് നടപ്പിലാക്കുന്നത്. ഈ വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് കൃഷിഭവനുകളില്‍ നിന്നും ലഭ്യമാകും.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ് അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്ട്രോള് റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment