മഞ്ഞപ്പിത്തം വ്യാപിക്കുന്നു; കുട്ടികളും യുവാക്കളും കൂടുതല്‍ ശ്രദ്ധിക്കുക

രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോവുകയും സ്വയം ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ ഒരു പക്ഷെ രോഗം കരളിനെ ബാധിച്ചു കരള്‍ വീക്കമുള്‍പ്പെടെ ഗുരുതരാവസ്ഥയിലേക്ക് മാറാനും സാധ്യതയുണ്ട്.

By Dr. Nuzil Moopan
2025-07-11

മഴകനത്തതോടെ കേരളത്തില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടി വരുന്നത് വിവിധ മാധ്യമങ്ങളിലൂടെ  നമ്മള്‍ ഓരോരുത്തരും  കണ്ടുവരികയാണല്ലോ. കിണറുകളും ജലസ്രോതസുകളും  മാലിന്യങ്ങള്‍ ഒലിച്ചു വന്നും മറ്റും മലിനമാവുകയും രോഗാണുക്കളാല്‍ മലിനമായ ഇത്തരം ജലത്തില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും  അണുക്കള്‍  ശരീരത്തില്‍ എത്തുകയും ചെയ്യും. രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോവുകയും സ്വയം ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ ഒരു പക്ഷെ രോഗം കരളിനെ ബാധിച്ചു  കരള്‍ വീക്കമുള്‍പ്പെടെ ഗുരുതരാവസ്ഥയിലേക്ക് മാറാനും സാധ്യതയുണ്ട്.

സാധാരണ ഗതിയില്‍ ഈ രോഗം കുട്ടികളിലും ചെറുപ്പക്കാരിലുമാണ് കൂടുതലായി കണ്ടു വരുന്നത്. പനിതുടങ്ങിയതിനു ശേഷം ഛര്‍ദ്ദിയും കണ്ണിലടക്കം നല്ല മഞ്ഞനിറം ഉണ്ടാകുമെങ്കിലും സങ്കീര്‍ണതകള്‍ വിരളമാണ്. കണ്ണിന്റെ നിറവ്യത്യാസം ശരിയാവാന്‍ ഒരുമാസമെങ്കിലും വേണ്ടി വരും. ജലജന്യരോഗമായതിനാല്‍ കുടിക്കാന്‍ ശുദ്ധജലം ഉറപ്പാക്കണം. കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാവുന്നത് കൊണ്ട് പ്രത്യേകശ്രദ്ധ കൊടുക്കണം.

വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ചാല്‍ എന്താണ് ചെയ്യേണ്ടത് ?

വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച ഒരാള്‍ രോഗലക്ഷണങ്ങളെ അവഗണിക്കുകയും അശാസ്ത്രീയ ചികിത്സാമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്താല്‍ രോഗം മൂര്‍ച്ഛിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്‌തേക്കാം. മഞ്ഞപ്പിത്തം ഉണ്ടെന്ന് സംശയിക്കുകയോ അല്ലെങ്കില്‍ രോഗനിര്‍ണയം നടത്തുകയോ ചെയ്താല്‍, ഡോക്ടറുടെ സേവനം തേടേണ്ടത് വളരെ പ്രധാനമാണ് ഒപ്പം നിങ്ങളുടെ പഞ്ചായത്ത്/മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികാരികളെയും വിവരം അറിയിക്കണം. അവര്‍ക്ക് അടിസ്ഥാന കാരണം നിര്‍ണയിക്കാനും ഉചിതമായ ചികിത്സയ്ക്ക്  വേണ്ട സഹായം നല്‍കാനും കഴിയും. ഡോക്ടര്‍ നിദ്ദേശിക്കുന്ന ടെസ്റ്റുകള്‍ നിര്‍ബന്ധമായും ചെയ്യുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്യുക. ഒപ്പം ഡോക്ടറുടെ നിര്‍ദ്ദേശങ്ങളും ചികിത്സാ രീതികളും കൃത്യമായും പിന്തുടരുകയും ചെയ്യണം. നിങ്ങളുടെ മഞ്ഞപ്പിത്തത്തിന്റെ കാരണത്തെയും അവസ്ഥയും അനുസരിച്ചു ചികിത്സ വ്യത്യാസപ്പെടാം. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, ശാരീരിക ആരോഗ്യം വീണ്ടെടുക്കുന്നതിനുമുള്ള ചികിത്സയായിരിക്കും നിര്‍ദ്ദേശിക്കുക.

കൂടാതെ ശാരീരിക ആരോഗ്യം വീണ്ടെടുക്കാന്‍  വിശ്രമം ആവശ്യമാണ്. കഴിവതും വീട്ടില്‍ത്തന്നെ കഴിയുക. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരിമിതപ്പെടുത്തുക. ആഹാരത്തിന് മുന്‍പും ശേഷവും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. മലമൂത്ര വിസര്‍ജ്ജനം ശൗചാലയത്തില്‍ മാത്രം നടത്തുക. അതോടൊപ്പം ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ജ്ജലീകരണം മാറുന്നതിനും കരളിന്റെ ആരോഗ്യം വീണ്ടെടുക്കാനും തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുകയും കൊഴുപ്പ് കുറഞ്ഞ, ദ്രാവക രൂപത്തിലുള്ള ഭക്ഷണം മിതമായ അളവില്‍ ഉപ്പുചേര്‍ത്ത് കഴിക്കുകയും ചെയ്യുക. നിര്‍ജ്ജലീകരണം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കും. മഞ്ഞപ്പിത്തത്തിന്റെ അടിസ്ഥാന കാരണത്തെ ആശ്രയിച്ചു ഭക്ഷണ ക്രമത്തിലും ചില മാറ്റങ്ങള്‍ അനിവാര്യമാണ്.  ഉദാഹരണത്തിന് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചാല്‍, ചില ഭക്ഷണങ്ങള്‍, പ്രത്യേകിച്ച്  കൊഴുപ്പു കൂടുതലുള്ള ഭക്ഷണവും മദ്യവും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഇത് രോഗിയുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കും.

ഹെപ്പറ്റൈറ്റിസ് എ സാമൂഹിക വ്യാപനം ഉണ്ടായതായി നിര്‍ദ്ദേശമുണ്ടായാല്‍ പുറമെ നിന്നുള്ള ഭക്ഷണങ്ങളും  ശീതള പാനീയങ്ങളും (ജ്യൂസ്, ഐസ്‌ക്രീം ഉള്‍പ്പെടെയുള്ളവ) കഴിക്കാന്‍ പാടില്ല. ശുചിത്വമാണ് 'ഹെപ്പറ്റൈറ്റിസ് എ' തടയാനുള്ള പ്രധാന മാര്‍ഗം.  ഹെപ്പറ്റൈറ്റിസ് പോലുള്ള വൈറല്‍ അണുബാധ മൂലമാണ് നിങ്ങളുടെ മഞ്ഞപ്പിത്തം ഉണ്ടാകുന്നതെങ്കില്‍, വൈറസ് മറ്റുള്ളവരിലേക്ക് പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കല്‍ നമ്മുടെ ഉത്തരവാദിത്തമാണ്.   രോഗലക്ഷണങ്ങളുടെ വിവരങ്ങള്‍ എഴുതി സൂക്ഷിക്കുകയും കൃത്യമായി നിരീക്ഷിക്കുകയും എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായാല്‍ ഡോക്ടറെ  അറിയിക്കുകയും ചെയ്യുക. പ്രത്യേകിച്ചു നിങ്ങള്‍ക്ക് മഞ്ഞപ്പിത്തത്തിന്റെ അളവ് കുറയുന്നതുവരെ  നിര്‍ബന്ധമായും കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും നിരീക്ഷണവും അത്യാവശ്യമാണ്.  മഞ്ഞപ്പിത്തത്തോടൊപ്പം ശരീരത്തില്‍ ചൊറിച്ചിലും ഉണ്ടാകാം. ഈ ലക്ഷണം നിയന്ത്രിക്കാന്‍ ഡോക്ടര്‍ തന്നിരിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുകയും നിര്‍ജ്ജലീകരണം ഉണ്ടാകാതെ നോക്കുകയും വേണംചികിത്സയോടൊപ്പം തന്നെ രോഗികള്‍ക്കുള്ള മാനസികപിന്തുണ വളരേ പ്രധാനമാണ്.  ആവശ്യമെങ്കില്‍ സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ ഒരു മാനസികാരോഗ്യ പ്രൊഫഷണലില്‍ നിന്നോ സഹായം തേടുക.

മഞ്ഞപ്പിത്തത്തില്‍ നിന്നുള്ള വീണ്ടെടുക്കലിന്റെ ദിവസങ്ങള്‍ അടിസ്ഥാന കാരണത്തെയും അവസ്ഥയുടെ തീവ്രതയെയും ആശ്രയിച്ച് വ്യത്യാസപെട്ടിരിക്കും. ചിലരില്‍ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ താരതമ്യേന വേഗത്തില്‍ പരിഹരിക്കപ്പെടും, ചിലര്‍ക്ക് കൂടുതല്‍ സമയവും നിരന്തരമായ പരിചരണവും ആവശ്യമായേക്കാം. ആദ്യം സൂചിപ്പിച്ചതുപോലെതന്നെ ഡോക്ടറുടെയും  നിങ്ങളുടെ പഞ്ചായത്ത്/മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികാരികളുടെയും നിദ്ദേശങ്ങള്‍ കൃത്യമായി ഇക്കാര്യത്തില്‍  

പൊതുജനങ്ങള്‍  പാലിക്കേണ്ടതാണ്.

 

കോഴിക്കോട് ആസ്റ്റര്‍ മിംസിലെ Gastroenterology വിഭാഗത്തില്‍ Senior Specialist ആണ് ലേഖകന്‍  

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs