പ്രമേഹ രോഗികള്‍ക്കും പതിവായി കഴിക്കാന്‍ കഴിയുന്ന പഴങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
പ്രകൃതിയുടെ വരദാനമാണ് പഴങ്ങള്‍. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. രുചിയും ഗുണവും ഏറെയുള്ള ചക്ക, മാങ്ങ തുടങ്ങിയ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ കഴിയില്ല. ഇവ കൂടുതല്‍ കഴിച്ചാല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഇവര്‍ക്കുണ്ടാകും. പ്രമേഹ രോഗികള്‍ക്കും പതിവായി കഴിക്കാന്‍ കഴിയുന്ന പഴങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
ഞാവല്‍പ്പഴം: ജിഐ 25 ല്‍ ഉള്‍പ്പെടുന്ന ഞാവല്‍പ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇതു പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ്. എന്നാല്‍ ഞാവല്‍പ്പഴം ലഭിക്കാന്‍ അല്‍പ്പം പ്രയാസമാണ്. നമ്മുടെ നാട്ടില്‍ പണ്ടൊക്കെ സുലഭമായി കിട്ടിയിരുന്നുവെങ്കിലും നഗരവത്കരണം കാരണം ഈ പഴമിപ്പോള്‍ വല്ലപ്പോഴും മാത്രമേ ലഭിക്കുകയുള്ളൂ.
പേരയ്ക്ക: വലിയ വില കൊടുക്കാതെ സുലഭമായി നമ്മുടെ നാട്ടില്‍ ലഭിക്കുന്ന പഴമാണ് പേരയ്ക്ക. നാടന്‍ മുതല്‍ പല വലിപ്പത്തിലും നിറത്തിലും രുചിയിലുമെല്ലാമുള്ള പേരക്ക സുലഭമാണിപ്പോള്‍. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പേരയ്ക്കയില്‍ നാരുകള്‍ ധാരാളമുണ്ട്.
ആപ്പിള്‍: ഗുണത്തിന്റെയും രുചിയുടേയും കാര്യത്തില്‍ ആപ്പിളിനെ വെല്ലാന്‍ മറ്റൊരു പഴമില്ല. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ആപ്പിള്‍ കഴിക്കുന്നതിലൂടെ സാധിക്കും, ധാരാളം ഫൈബറും അടങ്ങിയിരിക്കുന്നു.
പിയര്‍: നാരുകള്‍ ധാരാളമുള്ള പിയര്‍ പഴങ്ങളും പ്രമേഹരോഗികള്‍ക്ക് ഏറെ നല്ലതാണ്.
മാതളം: ഫൈബറും ആന്റി ഓക്‌സിഡന്റുകളും ധാരാളമുള്ള മാതളം രക്തമുണ്ടാകാനും സഹായിക്കും. പ്രമേഹമുള്ളവര്‍ ഇടയ്ക്ക് മാതളം കഴിക്കുന്നതു നല്ലതാണ്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment