കുട്ടിയുമായി എത്തിയത് മൃഗാശുപത്രിയില്‍: അമ്മ പട്ടിയുടെ വീഡിയോ വൈറല്‍

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ നിന്നാണ് ആരുടേയും മനം കവരുന്ന ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

By Harithakeralam
2025-01-20

ജീവന്‍ നഷ്ടപ്പെടുന്നമെന്ന അവസ്ഥയിലായിരുന്ന തന്റെ കുഞ്ഞിനെയും കൊണ്ട് കൃത്യമായി മൃഗാശുപത്രിയില്‍ തന്നെയെത്തിയ നായയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ നിന്നാണ് ആരുടേയും മനം കവരുന്ന ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഇവിടെയുള്ള ബെയ്‌സികുസ്സു മുന്‍സിപാലിറ്റിയിലെ മൃഗാശുപത്രിയില്‍ നടന്ന സംഭവമാണിത്.

കോരിച്ചൊരിയുന്ന മഴയുള്ള കഴിഞ്ഞ ദിവസം രാത്രിയിലാണ് അമ്മ പട്ടി ആശുപത്രിയിലേക്ക് തന്റെ കുട്ടിയേയും കടിച്ചു പിടിച്ച് എത്തുന്നത്. കാര്യം മനസിലാവാതെ ആദ്യം പട്ടിയെ തടയാനാണ് എമിര്‍ എന്ന ജീവനക്കാരന്‍ ശ്രമിച്ചത്. എന്നാല്‍ പിന്നീട് കാര്യങ്ങളുടെ കിടപ്പ് മനസിലാക്കി. കടിച്ചു പിടിച്ചിരുന്ന കുട്ടിക്ക് ജീവനുണ്ടോ എന്ന സംശയമായിരുന്നു ആദ്യം. കുട്ടി ചത്തുപോയിരിക്കുമെന്നാണ് ആശുപത്രിയിലുള്ളവര്‍ ആദ്യം കരുതിയത്.

മഴ നനഞ്ഞ് തണുത്ത് വിറങ്ങലിച്ച അവസ്ഥയിലായിരുന്നു പട്ടിക്കുട്ടി. സെതസ്‌കോപ്പ് വച്ചു നോക്കിയപ്പോഴാണ് ജീവനുണ്ടെന്നു മനസിലായത്. ഉടനെ ചികിത്സ ആരംഭിച്ചു. ഡ്രെയര്‍ ഉപയോഗിച്ച് ചൂടു നല്‍കിയതോടെ കുട്ടി ഉഷാറായി. ഇതിനിടെ പട്ടി വീണ്ടും പുറത്ത് പോയി മറ്റൊരു കുട്ടിയെയും കൊണ്ടുവന്നു. മൂന്നിലധികം കുട്ടികള്‍ ഈ പ്രസവത്തില്‍ ഉണ്ടായിരുന്നുവെന്നും ബാക്കിയുള്ളവ ചത്തുപോയിരിക്കാമെന്നും ഡോക്റ്റര്‍ പറഞ്ഞു. നല്ല ചികിത്സ ലഭിച്ചതോടെ അമ്മ പട്ടിയും കുട്ടികളും ഉഷാറാണ്. ഇവരെ ഏറ്റെടുക്കാന്‍ ആരെങ്കിലുമെത്തിയാല്‍ നല്‍കാമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs