കനത്ത മഴ തുടരുന്നതിനാല്‍ കുരുമുളകിന് പ്രത്യേക പരിചരണം നല്‍കേണ്ടത് അത്യാവശ്യമാണ്.
ഒരു കാലത്ത് കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന കുരുമുളക് കൃഷിയിന്നു നാശത്തിന്റെ വക്കിലാണ്. കാലാവസ്ഥ വ്യതിയാനവും രോഗങ്ങളുമെല്ലാം കേരളത്തിലെ കുരുമുളക് കൃഷിയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു. കനത്ത മഴ തുടരുന്നതിനാല്‍ കുരുമുളകിന് പ്രത്യേക പരിചരണം നല്‍കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍ കാരണമാകും.
1. വര്‍ഷത്തിലൊരിക്കല്‍ ഒരു ചുവടിന് 500 ഗ്രാം വീതം കുമ്മായം ചുറ്റും വിതറി കൊടുക്കണം.
2. മണ്ണിന് നനവുണ്ടെങ്കില്‍ വളവും ചേര്‍ക്കാം. ഒരു കൊടിക്ക് 10 കിലോഗ്രാം ജൈവവളം നല്‍കാം.
3. ജൈവവളം അഴുകി ചേരുന്നതോടെ 55 ഗ്രാം യൂറിയയും, 125 ഗ്രാം റോക്ക് ഫോസ്‌ഫേറ്റും, 125 ഗ്രാം പൊട്ടാഷുമിട്ടു കൊടുക്കണം. 4. കുരുമുളകു തോട്ടങ്ങളില്‍ ദ്രുതവാട്ടത്തിനെതിരെ മുന്‍കരുതലുകള്‍ എടുക്കേസമയമാണിത്. ദ്രുതവാട്ടം വന്ന് ഉണങ്ങിയതും കേടുവന്നതുമായ വള്ളികള്‍ മുറിച്ചു മാറ്റി തീയിട്ടു നശിപ്പിക്കണം.
5. ദ്രുതവാട്ടത്തിനെതിരെ ട്രൈക്കോഡെര്‍മ്മ എന്ന കുമിളിന്റെ കള്‍ച്ചര്‍ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും.
6. ഒരു കിലോഗ്രാം ട്രക്കോഡെര്‍മ്മ 10 കിലോഗ്രാം വേപ്പിന്‍പിണ്ണാക്ക്, 90 കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകം എന്നിവ ചേര്‍ത്ത് നല്ല തണലുള്ളതും വെള്ളം കയറാത്തതുമായ സ്ഥലത്ത് കൂട്ടിക്കലര്‍ത്തി രാഴ്ച്ചയിടണം. ഇടയ്ക്ക് ഇളക്കി കൊടുക്കുകയും, ചെറിയ ഈര്‍പ്പം നിലനിര്‍ത്താന്‍ വെള്ളം തളിയ്ക്കുകയും വേണം. അതിന് ശേഷം ഈ മിശ്രിതം ചെടിയുടെ ചുവട്ടില്‍ ചേര്‍ത്ത് കൊടുത്താല്‍ ദ്രുതവാട്ടം വരാതിരിക്കുന്നതിന് ഒരു പരിധി വരെ സഹായിക്കും.
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…
കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
© All rights reserved | Powered by Otwo Designs
Leave a comment