തണ്ട് വെട്ടി വിടാം ; കോവലില്‍ നിന്നും മികച്ച വിളവ്

ഈ സമയത്ത് തണ്ട് വെട്ടി വിട്ടാല്‍ ധാരാളം പുതിയ ശിഖിരങ്ങളും വള്ളിയും വീശി പന്തല്‍ നിറഞ്ഞുകൊള്ളും.

By Harithakeralam
2024-05-29

മഴ ശക്തമായി തുടങ്ങിയതോടെ പന്തല്‍ വിളകള്‍ക്കും പ്രത്യേക പരിചരണം നല്‍കണം. പന്തല്‍ വിളകളില്‍ പ്രധാനിയാണ് കോവല്‍. തണ്ട് വെട്ടി വിട്ട് പരിപാലിച്ചാല്‍ കോവലില്‍ നിന്നും നല്ല വിളവ് ലഭിക്കാറുണ്ട്. ഇതിന് ഏറ്റവും അനുയോജ്യമായ സമയം മേയ് അവസാനം ലഭിക്കുന്ന പുതുമഴയോടെയാണ്. ഈ സമയത്ത് തണ്ട് വെട്ടി വിട്ടാല്‍ ധാരാളം പുതിയ ശിഖിരങ്ങളും വള്ളിയും വീശി പന്തല്‍ നിറഞ്ഞുകൊള്ളും.

വള്ളി വെട്ടി വിടുന്ന രീതി

കോവലിന്റെ ചുവട്ടില്‍ നിന്ന് രണ്ട് - മൂന്ന് അടി നീളത്തില്‍ തണ്ട് മുറിച്ചു മാറ്റണം. തുടര്‍ന്ന് ഒരാഴ്ച്ച കൊണ്ട് തന്നെ മുറിച്ചതിന്റെ തഴെ ഭാഗത്തു നിന്ന് പുതിയ ധാരാളം ശിഖിരങ്ങള്‍ വന്ന് വള്ളി വീശി തുടങ്ങും. ഈ വള്ളികള്‍ പന്തലിലേയ്ക്ക് കയറാന്‍ അവസരമൊരുക്കണം.

പുതിയ തൈകള്‍ നടുന്ന രീതി

1. മണ്ണ് തെരഞ്ഞെടുക്കല്‍

അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന എന്നാല്‍ വെള്ളം കെട്ടി നില്‍ക്കാത്ത സ്ഥലം വേണം കോവല്‍ നടാന്‍ തെരഞ്ഞെടുക്കാന്‍. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ കൂട്ടി കലര്‍ത്തി തടമെടുക്കുന്നത് നല്ല വിളവു ലഭിക്കാനും ചെടിയുടെ ആരോഗ്യത്തിനും സഹായിക്കും.

2. തൈകള്‍ തയ്യാറാക്കല്‍  

നല്ല കരുത്തുള്ള തൈകള്‍ വേണം തെരഞ്ഞെടുക്കാന്‍. ഒരു വര്‍ഷം പ്രായമായ ഉത്പാദനക്ഷമതയുള്ള കോവല്‍ ചെടികളില്‍ നിന്നും വേണം തണ്ടുകള്‍ ശേഖരിക്കാന്‍. ഒരടി നീളത്തില്‍ അടിഭാഗം ചെരിച്ചു മുറിച്ചെടുക്കണം. ചെറിയ കവറുകളില്‍ കോവല്‍ തണ്ട് നട്ട് മുളപ്പിച്ചതിന് ശേഷം തടത്തിലേയ്ക്ക് നടുന്നതാണ് നല്ലത്. അതിനായി ചകിരിച്ചോര്‍, ചാണകപ്പൊടി, മണ്ണ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കൂട്ടി കലര്‍ത്തി വേണം ചെറിയ കൂടുകളില്‍ നിറക്കാന്‍. ഈ കവറുകളില്‍ തെരഞ്ഞെടുത്ത തണ്ടുകള്‍ നടാം. തണലുള്ള സ്ഥലത്ത് ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്തി കവറുകള്‍ വെയ്ക്കണം. രണ്ടാഴ്ചക്കുള്ളില്‍ പുതിയ മുളകള്‍ വന്നു തുടങ്ങും. ഒരു മാസം പ്രായമായ തൈകള്‍ മാറ്റിനടാവുന്നതാണ്.

3. തടമൊരുക്കല്‍  

60 സെ.മീ വ്യാസവും 30 സെ.മി ആഴവുമുള്ള കുഴികളെടുത്ത് ഉണങ്ങിയ കരിലകള്‍ വിതറുക. ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും അല്‍പ്പം എല്ല് പൊടിയും ചേര്‍ത്ത് തടങ്ങള്‍ ഒരുക്കാം. പിന്നീട് തടത്തിലേക്ക് തൈകള്‍ മാറ്റി നടാവുന്നതാണ്. ഒരു തടത്തില്‍ രണ്ടോ മൂന്നോ തൈകള്‍ വീതം നടാം.തടങ്ങള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. പന്തലിന് 6 അടിയെങ്കിലും ഉയരം വേണം. തടങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് കയറോ ചണക്കയറോ ഉപയോഗിച്ച് വള്ളികള്‍  പന്തലിലേക്ക് കയറ്റണം.

വളപ്രയോഗവും പരിപാലനവും

കോവലിന്റെ  വളര്‍ച്ചക്ക് പച്ചചാണകം ഒഴിക്കുന്നത് നല്ലതാണ്.   പച്ചച്ചാണകവും കടലപ്പിണ്ണാക്കും പുളിപ്പിച്ചത് കൂടുതല്‍ വെള്ളം ചേര്‍ത്ത് കോവിലന്റെ ചുവട്ടില്‍ ഒഴിക്കുന്നത് നല്ല കായ് പിടുത്തമുണ്ടാവാന്‍ സഹായിക്കുന്നു. മാസത്തിലൊരിക്കല്‍ തടത്തില്‍ മണ്ണ് കൂട്ടികൊടുക്കണം. കായീച്ചയുടെ ആക്രമണമാണ് കോവലില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നം. ഫെറമോണ്‍ കെണി കായീച്ചയെ തുരത്താന്‍ നല്ലതാണ്.

Leave a comment

ടെറസില്‍ ഗ്രോബാഗ് ഒരുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം.  സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…

By Harithakeralam
ഇലകള്‍ നശിച്ചു ചെടിയും നശിക്കുന്നുണ്ടോ...? പ്രതിവിധികള്‍ ഇവയാണ്

വേനല്‍മഴ നല്ല പോലെ ലഭിക്കുന്നതിനാല്‍ പച്ചക്കറിച്ചെടികള്‍ എല്ലാം തന്നെ നല്ല പോലെ വളര്‍ന്നിട്ടുണ്ടാകും.  നല്ല പച്ചപ്പുള്ള നിരവധി ഇലകള്‍ ഇവയിലുണ്ടാകും. എന്നാല്‍  നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…

By Harithakeralam
മൂടിക്കെട്ടിയ അന്തരീക്ഷം, ചൂടും പൊടിയും ; പച്ചക്കറികള്‍ക്ക് വേണം പ്രത്യേക ശ്രദ്ധ

ചിലപ്പോള്‍ മേഘാവൃതമായ അന്തരീക്ഷം, അല്ലെങ്കില്‍ നല്ല വെയില്‍, ഒപ്പം ചൂടും പൊടിയും... കേരളത്തിലെ കാലാവസ്ഥ കുറച്ചു ദിവസമായി ഇങ്ങനെയാണ്. പനിയും ചുമയും കൊണ്ടു വലഞ്ഞിരിക്കുകയാണ് മനുഷ്യര്‍. ഇതു പോലെ നമ്മുടെ…

By Harithakeralam
ഇലകള്‍ക്ക് മഞ്ഞളിപ്പ് ; വാടിത്തളര്‍ന്ന് ചെടികള്‍ : മംഗ്നീഷ്യം കുറവ് പരിഹരിക്കാം

പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…

By Harithakeralam
ചൂടുള്ള കാലാവസ്ഥയില്‍ പ്രയോഗിക്കാന്‍ ചില നാട്ടറിവുകള്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
കൈ നിറയെ വിളവ് ലഭിക്കാന്‍ കടപ്പിണ്ണാക്കും ശര്‍ക്കരയും

പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില്‍ വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്‍കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില്‍ ഈ മാര്‍ഗമൊന്നു പരീക്ഷിക്കാം.   കടലപ്പിണ്ണാക്കും…

By Harithakeralam
വഴുതന വര്‍ഗ വിളകളില്‍ ബാക്റ്റീരിയല്‍ വാട്ടം

തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…

By Harithakeralam
മഴയ്ക്ക് ശേഷം ശക്തമായ വെയില്‍: ചീര, വഴുതന, പച്ചമുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs